ഏറ്റവും പുതിയ റിയല്‍മീ ജിടി നിയോ 2 4,000 രൂപ കിഴിവില്‍ ലഭ്യമാണ്. പ്രീമിയം ഗെയിമിംഗിനുള്ള ഏറ്റവും മികച്ച ഫോണുകളിലൊന്നായ ജിടി നിയോ 2 ന്റെ എന്‍ട്രി മോഡലിന് 27,999 രൂപ മാത്രം നല്‍കിയാല്‍ മതി.
ഫ്ലിപ്പ്കാര്‍ട്ടില്‍ റിയല്‍മീ ഫോണുകളുടെ വലിയ നിരയുണ്ട്. ഈ ഫോണുകള്‍ക്കെല്ലാം തന്നെ ഇപ്പോള്‍ വിലയിലുടനീളം വലിയ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. ഏറ്റവും പുതിയ റിയല്‍മീ ജിടി നിയോ 2 4,000 രൂപ കിഴിവില്‍ ലഭ്യമാണ്. പ്രീമിയം ഗെയിമിംഗിനുള്ള ഏറ്റവും മികച്ച ഫോണുകളിലൊന്നായ ജിടി നിയോ 2 ന്റെ എന്‍ട്രി മോഡലിന് 27,999 രൂപ മാത്രം നല്‍കിയാല്‍ മതി. അത്രയും രൂപയ്ക്കുള്ള ബജറ്റ് ഇല്ലേ? ഒരു പ്രശ്‌നവുമില്ല. സി 20 എന്‍ട്രി ലെവല്‍ ഫോണ്‍ 500 രൂപ കിഴിവോടെ ലഭ്യമാണ്.
റിയല്‍മീ ഫോണുകള്‍ക്ക് വന്‍ ഡിസ്‌ക്കൗണ്ട് നല്‍കുന്നുണ്ടെങ്കിലും, പരിശോധിക്കേണ്ട അഞ്ച് പ്രധാനപ്പെട്ട ഡീലുകള്‍ ഉണ്ട്. പ്രത്യേകിച്ചും പണം പരമാവധി പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതു നോക്കാവുന്നതാണ്. പ്രീപെയ്ഡ് ഓര്‍ഡറുകള്‍ക്ക് മാത്രമേ ഈ കിഴിവുകള്‍ ലഭ്യമാകൂ, അതായത് ക്യാഷ്-ഓണ്‍-ഡെലിവറി ഓര്‍ഡറുകള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ബാധകമാകില്ല.
undefined
പരിഗണിക്കേണ്ട ചില ഡീലുകള്‍ ഇതാണ്:
റിയല്‍മീ ജിടി നിയോ 2
ഇതൊരു അത്ഭുതകരമായ ഗെയിമിംഗ് ഫോണാണ്. പബ്ജി, കോള്‍ ഓഫ് ഡ്യൂട്ടി മൊബൈല്‍ തുടങ്ങിയ ഗെയിമുകള്‍ക്ക് ഇത് മികച്ച പ്രകടനം കാഴ്ചവച്ചു. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 870 എസ്ഒസി നല്‍കുന്ന പിന്തുണ എടുത്തു പറയണം. എന്നാല്‍ ഇപ്പോഴിതിന് ലോഞ്ച് വിലയേക്കാള്‍ കുറവാണ്. അടിസ്ഥാന വേരിയന്റിന് 31,999 രൂപയ്ക്ക് പകരം 27,999 രൂപയ്ക്ക് വാങ്ങാം. ഇതൊരു ആകര്‍ഷകമായ ഇടപാടാണ്, അതിനാല്‍ നഷ്ടപ്പെടുന്നതിനു മുമ്പ് ശ്രമിക്കാവുന്നതാണ്.
റിയല്‍മീ ജിടി മാസ്റ്റര്‍ പതിപ്പ്
റിയല്‍മീ ജിടി മാസ്റ്റര്‍ പതിപ്പാണ് ശ്രദ്ധിക്കേണ്ട മറ്റൊരു റിയല്‍മീ ഫോണ്‍. ഈ ഫോണിന്റെ സ്യൂട്ട്‌കേസ് പോലെയുള്ള ഡിസൈന്‍, അതിന്റെ വലുതും നിറങ്ങളാല്‍ സമ്പന്നവുമായ ഡിസ്‌പ്ലേ, എന്തിനേക്കാളും മികച്ച പ്രകടനവും എടുത്തു പറയേണ്ടതാണ്. ഉപഭോക്താക്കള്‍ക്ക് വലിയ തുക ചെലവഴിക്കാതെ തന്നെ ഒരു നല്ല സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം നേടാനുള്ള ഒരു ഓപ്ഷന്‍ നല്‍കിയതിന് ജിടി മാസ്റ്റര്‍ പതിപ്പിനെ അഭിനന്ദിക്കണം. കൂടാതെ, ഇപ്പോള്‍, നിങ്ങള്‍ യഥാര്‍ത്ഥ വില പോലും നല്‍കേണ്ടതില്ല. ഫ്‌ലിപ്കാര്‍ട്ടില്‍ മുന്‍കൂറായി പണമടച്ചാല്‍ 25,999 രൂപയില്‍ നിന്ന് 21,999 രൂപയായി കുറച്ചു കിട്ടും.
റിയല്‍മീ സി 20
നിങ്ങള്‍ തിരയുന്നത് ഒരു പ്രീമിയം ഫോണ്‍ അല്ലെങ്കില്‍, നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഒരു എന്‍ട്രി ലെവല്‍ റിയല്‍മീ സി 20 ഫോണ്‍ ധാരാളം മതിയാകും. സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു വലിയ ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്, എന്നാല്‍ അതിലും പ്രധാനമായി, ഒരു വലിയ ബാറ്ററിയുണ്ട്, അത് ദിവസത്തില്‍ പലതവണ ചാര്‍ജ് ചെയ്യേണ്ടതില്ല, അല്ലെങ്കില്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പോലും. 7,499 രൂപയ്ക്കാണ് ഇത് അവതരിപ്പിച്ചത്, എന്നാല്‍ പ്രീപെയ്ഡ് ഇടപാട് നടത്തുമ്പോള്‍ നിങ്ങള്‍ക്ക് ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ 6,999 രൂപയ്ക്ക് ഇത് വാങ്ങാം.
റിയല്‍മീ 8എസ് 5ജി
8-സീരീസ് ഫോണുകളില്‍ ഒന്നാണ് റിയല്‍മീ 8എസ് 5ജി. അതിന്റെ പ്രകടനവും ഡിസ്പ്ലേയും ആരെയും ആകര്‍ഷിക്കും. റിയല്‍മീ 8 എസില്‍ 6.5-ഇഞ്ച് ഫുള്‍-എച്ച്ഡി+ ഡിസ്പ്ലേ, ഡൈമെന്‍സിറ്റി 810 SoC, 5000എംഎഎച്ച് ബാറ്ററി എന്നിവയുണ്ട്. 19,999 രൂപയ്ക്കാണ് ഈ ഫോണ്‍ പുറത്തിറക്കിയത്, എന്നാല്‍ ഫ്‌ലിപ്കാര്‍ട്ട് വില്‍പ്പനയില്‍ 1,500 രൂപ കുറച്ചാണ് ഇത് ലഭിക്കുന്നത്. ഫലപ്രദമായ വില, അതിനാല്‍, 18,499 രൂപയായി മാറുന്നു.
റിയല്‍മീ നാര്‍സോ 50എ
ഈ ഫോണിന്റെ പുറകിലുള്ള 50-മെഗാപിക്‌സല്‍ ക്യാമറയാണ് ഗംഭീരം. 20,000 രൂപയില്‍ താഴെയുള്ള പൂര്‍ണ്ണമായ ഫോണ്‍ തിരയുന്ന ആളുകള്‍ക്ക് റിയല്‍മീ നാര്‍സോ 50എ ഒരു നല്ല ഓപ്ഷനാണ്. ക്യാമറകള്‍ മികച്ചതാണെന്ന് മാത്രമല്ല, ഡിസ്‌പ്ലേയും പ്രോസസറും നന്നായി പ്രവര്‍ത്തിക്കുന്നു. എന്‍ട്രി ലെവല്‍ മോഡലിന് 11,499 രൂപയ്ക്കാണ് നാര്‍സോ 50എ പുറത്തിറക്കിയത്, എന്നാല്‍ ഫ്‌ലിപ്കാര്‍ട്ട് മൊബൈല്‍സ് ബോണന്‍സ സെയിലില്‍ നിങ്ങള്‍ക്ക് ഇത് 10,499 രൂപയ്ക്ക് ലഭിക്കും.
ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ വളരെ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്ന മറ്റ് റിയല്‍മീ ഫോണുകളുണ്ട്. ചുവടെയുള്ള പട്ടിക നോക്കുക:
റിയല്‍മീ C21 (4+64), വില 9,999 രൂപ, 1500 രൂപ കിഴിവില്‍ ലഭ്യമാണ്
റിയല്‍മീ C25Y (4+64), വില 10,999 രൂപ, 1000 രൂപ കിഴിവില്‍ ലഭ്യമാണ്
റിയല്‍മീ C25Y (4+128), വില 11,999 രൂപ, 1000 രൂപ കിഴിവില്‍ ലഭ്യമാണ്
റിയല്‍മീ 8 5G (8+128), വില 18,499 രൂപ, 1500 രൂപ കിഴിവില്‍ ലഭ്യമാണ്
റിയല്‍മീ 8i (4+64), വില 13,999 രൂപ, 1500 രൂപ കിഴിവില്‍ ലഭ്യമാണ്
റിയല്‍മീ 8i (6+128), വില 15,999 രൂപ, 1500 രൂപ കിഴിവില്‍ ലഭ്യമാണ്
റിയല്‍മീ 50i (2+32), വില 7499 രൂപ, 200 രൂപ വില ഓഫറില്‍ ലഭ്യമാണ്
റിയല്‍മീ നാര്‍സോ 50i (4+64), വില 8,999 രൂപ, 200 രൂപ വില ഓഫറില്‍ ലഭ്യമാണ്
റിയല്‍മീ നാര്‍സോ 30 5G (4+64), വില 13,499 രൂപ, 1,500 രൂപ കിഴിവില്‍ ലഭ്യമാണ്
റിയല്‍മീ നാര്‍സോ 30 5G (6+64), വില 14,499 രൂപ, 1,500 രൂപ കിഴിവില്‍ ലഭ്യമാണ്
റിയല്‍മീ നാര്‍സോ 30 5G (6+128), വില 15499 രൂപ, 1,500 രൂപ കിഴിവില്‍ ലഭ്യമാണ്