Realme GT Neo 3 : റിയൽമി ജിടി നിയോ 3 ഇന്നിറങ്ങും; വിലയും വിശേഷങ്ങളും ഇങ്ങനെ

By Web Team  |  First Published Mar 22, 2022, 8:30 AM IST

ലോഞ്ച് ഇവന്റ് ചൈനയിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിക്ക് ( ഇന്ത്യന്‍ സമയം രാവിലെ 11:30) നടക്കും, റിയൽമി ജിടി നിയോ 3 ന് ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും എൽഇഡി ഫ്ലാഷും ഉണ്ടായിരിക്കുമെന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു. 


റിയൽമി ജിടി നിയോ 3 ഇന്ന് അവതരിപ്പിക്കുമെന്നാണ് റിയൽമി (Realme) പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഫോണിന്‍റെ പുറം ഡിസൈനും  പിൻ ക്യാമറ മൊഡ്യൂളും ഉള്‍പ്പെടുന്ന ചിത്രത്തോടെ ചൈനീസ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ കമ്പനി ഒരു ലോഞ്ചിംഗ് ടീസര്‍ ഇറക്കിയിട്ടുണ്ട്. 

റിയൽമി ജിടി നിയോ 3 (Realme GT Neo 3) വിന്‍റെ പ്രത്യേകതകള്‍ ഇതിനകം തന്നെ ഓണ്‍ലൈനില്‍ ചോര്‍ന്നിട്ടുണ്ട്. രണ്ട് വ്യത്യസ്ത ബാറ്ററി ശേഷിയുള്ള രണ്ട് വേരിയന്റുകളിൽ സ്മാർട്ട്‌ഫോൺ (Smart Phone) വരുമെന്ന് പ്രതീക്ഷിക്കുന്നു - 4,500എംഎഎച്ച് 150W ഫാസ്റ്റ് ചാർജിംഗും 5,000എംഎഎച്ച് ബാറ്ററിയും 80W ഫാസ്റ്റ് ചാർജിംഗിലും ആയിരിക്കും വേരിയെന്‍റുകള്‍.

Latest Videos

undefined

ലോഞ്ച് ഇവന്റ് ചൈനയിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിക്ക് ( ഇന്ത്യന്‍ സമയം രാവിലെ 11:30) നടക്കും, റിയൽമി ജിടി നിയോ 3 ന് ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും എൽഇഡി ഫ്ലാഷും ഉണ്ടായിരിക്കുമെന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു. വരാനിരിക്കുന്ന ഫോണിന്റെ പ്രകടനത്തെയും വേഗതയെയും സൂചിപ്പിക്കുന്ന തരത്തിലാണ് ഫോണിന്‍റെ പുറംഭാഗത്തുള്ള ബ്ലൂ, വൈറ്റ് കളർ സ്ട്രൈപ്പുകള്‍ എന്നാണ് റിയല്‍മി പ്രേമികള്‍ സൂചന നല്‍കുന്നത്.

Realme GT Neo 3 New Color Variant 😍 pic.twitter.com/uVBtTmCdnz

— Ankit (@TechnoAnkit1)

നേരത്തെ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം, റിയൽമി ജിടി നിയോ 3-ൽ എച്ച്ഡിആർ 10+ ഉള്ള 10-ബിറ്റ് 6.7 ഇഞ്ച് ഫുൾ-എച്ച്‌ഡി + ഒഎൽഇഡി ഡിസ്‌പ്ലേയും 120 ഹെർട്സ് റീഫ്രഷ് റൈറ്റിംഗോടെ ഉണ്ടാകും. മീഡിയടെക് ഡൈമെൻസിറ്റി 8100 SoC ആണ് ഇതിലെ ചിപ്പ്. ഒപ്‌റ്റിക്‌സിനായി, റിയൽമി ജിടി നിയോ 3 ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 

Realme GT Neo 3 Appears on TENNA.

6.7"FHD+ 120Hz AMOLED
10bit Color Depth
Centered punch Hole📷
MTK Dimensity 8100
50(IMX766)OIS+8+2MP
16MP
4500mAh(RMX3562)& 5000mAh(RMX3560)🔋
150/80W?
Android 12 (UI3.0)
In-display F-S
LPDDR5,UFS 3.1,NFC
8/12+128/256/512GB
3.5mm Jack
8.2mm
188g pic.twitter.com/3k5Q96dmjj

— Ankit (@TechnoAnkit1)

ഒഐഎസിനൊപ്പം 50 മെഗാപിക്‌സൽ സോണി IMX766 സെൻസറും പ്രതീക്ഷിക്കാം. 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറും 2 മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടറും ക്യാമറ യൂണിറ്റിലുണ്ടാകും. സെൽഫികൾക്കായി, മുൻവശത്ത് 16 മെഗാപിക്സൽ സെൻസർ ലഭിക്കും. പ്രമുഖ ടെക് പ്രവചന വിദഗ്ധരുടെ അഭിപ്രായ പ്രകാരം ചൈനീസ് സോഷ്യല്‍ മീഡിയ ടിപ്പുകള്‍ പ്രകാരം 30,000 രൂപയ്ക്ക് അടുത്ത വിലയാണ് ഈ ഫോണിന് പ്രതീക്ഷിക്കുന്നത്. 

click me!