Realme GT Neo 3 : റിയല്‍മി ജിടി നിയോ 3 ഇറങ്ങി: ചാര്‍ജിംഗിലാണ് അത്ഭുതം, പിന്നെ വിലയും

By Web Team  |  First Published Mar 23, 2022, 10:23 AM IST

റിയൽമി ജിടി നിയോ 3 ലോകത്തിലെ ആദ്യത്തെ 150W സൂപ്പർഫാസ്റ്റ് ചാർജിംഗ് അവതരിപ്പിക്കുന്നു, ഇത് ഒരു സ്മാര്‍ട്ട് ഉപകരണത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് എന്നാണ് റിയല്‍മി അവകാശവാദം.


റിയൽമിയുടെ ഏറ്റവും പുതിയ ജിടി-സീരീസ് സ്മാർട്ട്‌ഫോണായ റിയൽമി ജിടി നിയോ 3 ചൊവ്വാഴ്ച ചൈനയിൽ അവതരിപ്പിച്ചു. റിയല്‍മി ജിടി നിയോ 3, റിയല്‍മി ജിടി നിയോ 2 ന്റെ പിൻഗാമിയാണ്, കൂടാതെ 120Hz റീഫ്രഷ് റൈറ്റുള്ള ഡിസ്‌പ്ലേ, മീഡിയടെക് 8100 എസ്ഒസി, 150W ഫാസ്റ്റ് ചാർജിംഗ് പിന്തുണ എന്നിവയുൾപ്പെടെയുള്ള ടോപ്പ്-എൻഡ് സവിശേഷതകളോടെയാണ് ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 

റിയൽമി ജിടി നിയോ 3 ലോകത്തിലെ ആദ്യത്തെ 150W സൂപ്പർഫാസ്റ്റ് ചാർജിംഗ് അവതരിപ്പിക്കുന്നു, ഇത് ഒരു സ്മാര്‍ട്ട് ഉപകരണത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് എന്നാണ് റിയല്‍മി അവകാശവാദം. 5 മിനിറ്റിനുള്ളിൽ സ്മാർട്ട്‌ഫോൺ 0-50 ശതമാനം മുതൽ ചാർജ് ചെയ്യുമെന്ന് അവകാശപ്പെടുന്നു.

Latest Videos

undefined

പുതിയ ജിടി നിയോ 3 യുവാന്‍ 1,999 (ഏകദേശം 24,000 രൂപ) എന്ന പ്രാരംഭ വിലയ്ക്കാണ് അവതരിപ്പിച്ചിരിക്കുന്നത്. റിയല്‍മി ജിടി നിയോ 3 യുടെ 6ജിബി/128ജിബി പതിപ്പിന് വേരിയന്റിന് 1,999 യുവാന്‍ (ഏകദേശം 24,000 രൂപ) വിലയാണ്, 8GB/128GB മോഡലിന് 2,299 യുവാന്‍ (ഏകദേശം 27,500 രൂപ) വിലയുണ്ട്, 2,599 യുവാന്‍ (ഏകദേശം 31,100) വിലയാണ് 12GB/256GB മോഡല്‍ ലഭിക്കുക. ഈ മോഡലുകളെല്ലാം 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയടെയാണ് വരുന്നതെന്ന് ബിജിആർ ഇന്ത്യ റിപ്പോർട്ട് പറയുന്നു.

അതേ സമയം നിയോയുടെ പ്രധാന പ്രത്യേകതയായി 150W മോഡലുകള്‍ പ്രത്യേക വിലയിലാണ് എത്തുന്നത്.  8GB/256GB 150W മോഡലിന് 2,599 യുവാന്‍ (ഏകദേശം 31,100) വിലയാണ് വരുന്നത്. അതേ സമയം  12GB/256GB 150W മോഡലിന് 2,799 യുവന്‍ (അതായത് 33,500 രൂപ) വിലവരും. ചൈനയില്‍ മാര്‍ച്ച് 30 മുതല്‍ ഈ ഫോണുകള്‍ വിപണിയില്‍ എത്തും. ഇന്ത്യന്‍ അരങ്ങേറ്റം സംബന്ധിച്ച് ഇതുവരെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ജിടി നിയോ 3  6.7-ഇഞ്ച് 10-ബിറ്റ് ഫുള്‍ എച്ച്ഡിപ്ലസ് എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയോടെയാണ് എത്തുന്നത്, 120Hz ആണ് റീഫ്രഷ് റൈറ്റ്, 1000Hz ടച്ച് സാംപ്ലിംഗ് നിരക്ക്. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 8100 ചിപ്‌സെറ്റ് ഉള്ള ലോകത്തിലെ ആദ്യത്തെ സ്‌മാർട്ട്‌ഫോണാണ് ഇത്. ഇത് ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള റിയല്‍മി UI 3.0 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു.

50എംപി സോണി IMX766 പ്രൈമറി സെൻസർ, 8എംപി അൾട്രാവൈഡ് ലെൻസ്, 2എംപി മാക്രോ സെൻസർ എന്നിവയുമായാണ് സ്മാർട്ട്ഫോണുകൾ വരുന്നത്. ക്യാമറകൾ 4കെ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ പ്രാപ്തമാണ്. സെൽഫികൾക്കായി, മുൻവശത്ത് 16 എംപി ക്യാമറയുണ്ട്. സുരക്ഷയ്‌ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, എക്‌സ്-ആക്‌സിസ് ലീനിയർ മോട്ടോർ, ഹീറ്റ് ഡിസ്‌സിപ്പേഷനുള്ള വിസി കൂളിംഗ് ടെക്‌നോളജി എന്നിവയും ഈ ഫോണിലുണ്ട്
 

click me!