സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് പ്രൊസസറില്‍ വരുന്ന ഏറ്റവും വില കുറഞ്ഞ സ്‌മാര്‍ട്ട്ഫോണുകളില്‍ ഒന്നാണിത്
ദില്ലി: ചൈനീസ് ബ്രാന്‍ഡായ റിയല്‍മിയുടെ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണായ ജിടി 7 പ്രോയുടെ പ്രീ-ഓര്‍ഡര്‍ ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കും. നവംബര്‍ 26ന് നടക്കുന്ന ആഗോള ലോഞ്ചിന് മുന്നോടിയായാണ് ഫോണിന്‍റെ ബുക്കിംഗ് കമ്പനി തുടങ്ങുന്നത്. ആകര്‍ഷകമായ ഓഫറുകള്‍ തുടക്കത്തില്‍ തന്നെ റിയല്‍മി ജിടി 7 പ്രോയ്ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
നവംബര്‍ 18ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണും മറ്റ് ഓഫ്‌ലൈന്‍ വില്‍പന കേന്ദ്രങ്ങളും വഴി റിയല്‍മി ജിടി 7 പ്രോ പ്രീ-ഓര്‍ഡര്‍ ചെയ്യാം. 1000 രൂപ അടച്ചാണ് ഫോണ്‍ ആമസോണില്‍ പ്രീ-ഓര്‍ഡര്‍ ചെയ്യേണ്ടത്. 3000 രൂപയുടെ ബാങ്ക് ഓഫറും 12 മാസത്തെ നോ-കോസ്റ്റ് ഇഎംഐയും ഒരു വര്‍ഷത്തെ സ്ക്രീന്‍ ഡാമേജ് ഇന്‍ഷൂറന്‍സും ഒരു വര്‍ഷത്തെ അധിക വാറണ്ടിയും ഫോണിന് ആമസോണില്‍ ലഭിക്കും.
undefined
സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് പ്രൊസസറില്‍ വരുന്ന ഏറ്റവും വില കുറഞ്ഞ സ്‌മാര്‍ട്ട്ഫോണുകളില്‍ ഒന്നാണ് റിയല്‍മി ജിടി 7 പ്രോ. ചൈനയില്‍ 3699 യുവാനിലാണ് (ഏതാണ്ട് 44,000 ഇന്ത്യന്‍ രൂപ) റിയല്‍മി ജിടി 7 പ്രോ ആരംഭിക്കുന്നത്. 4799 യുവാന്‍ അഥവാ 57,000 രൂപയാണ് മുന്തിയ വേരിയന്‍റിന്‍റെ വില.
റിയല്‍മി ജിടി 7 പ്രോയുടെ ഇന്ത്യയിലെ ഫീച്ചറുകള്‍ ഇതുവരെ പുറത്തിവന്നിട്ടില്ല. എന്നാല്‍ ചൈനീസ് വേരിയന്‍റ് ഏതാണ്ട് സൂചന നല്‍കുന്നുണ്ട്. ചൈനയിലെ റിയല്‍മി ജിടി 7 പ്രോയില്‍ 6.78 ഇഞ്ച് 1.5കെ 8ടി എല്‍ടിപിഒ കര്‍വ്‌ഡ് അമോല്‍ഡ് ഡിസ്‌പ്ലെ, 16 ജിബി വരെ റാം, 1 ടിബി വരെ സ്റ്റോറേജ്, ആന്‍ഡ്രോയ്ഡ് 14, മൂന്ന് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റ്, 4 വര്‍ഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റ്, 6,500 എംഎഎച്ച് ബാറ്ററി, 120 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ്, 50 എംപി പ്രൈമറി ക്യാമറ, 50 എംപി സോണി ഐഎംഎക്സ്882 3എക്‌സ് ടെലിഫോട്ടോ ലെന്‍സ്, 8 എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, 16 എംപി സെല്‍ഫി ക്യാമറ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.
Read more: ആപ്പിള്‍ സ്വയം കുത്തുന്ന കുഴിയോ; ഐഫോണ്‍ എസ്ഇ 4 വന്നാല്‍ പിന്നെന്തിന് ഐഫോണ്‍ 16 വാങ്ങണം!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം