രണ്ട് സ്മാര്‍ട്ട്‌ഫോണുകളും ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 സീരീസ് ചിപ്‌സെറ്റുകളുമായാണ് വരുന്നത്. സ്‌നാപ്ഡ്രാഗണ്‍ 860 പ്രോസസറുമായി വരുന്ന ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് പോക്കോ എക്‌സ് 3 പ്രോ, പോക്കോ എഫ് 3 സ്‌നാപ്ഡ്രാഗണ്‍ 870 സോസിയില്‍ പ്രവര്‍ത്തിക്കും.
പോക്കോ എക്‌സ് 3 പ്രോ, പോക്കോ എഫ് 3 എന്നീ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. എന്നാല്‍, എന്നു വില്‍പ്പന തുടങ്ങുമെന്നതു സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. രണ്ട് സ്മാര്‍ട്ട്‌ഫോണുകളും ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 സീരീസ് ചിപ്‌സെറ്റുകളുമായാണ് വരുന്നത്. സ്‌നാപ്ഡ്രാഗണ്‍ 860 പ്രോസസറുമായി വരുന്ന ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് പോക്കോ എക്‌സ് 3 പ്രോ, പോക്കോ എഫ് 3 സ്‌നാപ്ഡ്രാഗണ്‍ 870 സോസിയില്‍ പ്രവര്‍ത്തിക്കും.
പോക്കോ എക്‌സ് 3 പ്രോ, പോക്കോ എഫ് 3 വില
undefined
ആഗോള വിപണിയില്‍ പോക്കോ എക്‌സ് 3 പ്രോ വില 6 ജിബി റാമിനും 128 ജിബി സ്‌റ്റോറേജിനും 21,480 രൂപ ആയിരിക്കും. 8 ജിബി റാമും 256 ജിബി വേരിയന്റിനും 25,793 രൂപയാവും. 6 ജിബി റാമിനും 128 ജിബി സ്‌റ്റോറേജിനും പോക്കോ എഫ് 3 ന് യൂറോ 30,106 രൂപ ആണ് വില. 8 ജിബി റാമും 256 ജിബി വേരിയന്റ് 34,420 രൂപയ്ക്കു വില്‍ക്കും.
പോക്കോ എക്‌സ് 3 പ്രോ സവിശേഷതകള്‍
ഫുള്‍ എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് ഡിസ്‌പ്ലേ, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 240 ഹെര്‍ട്‌സ് ടച്ച് സാമ്പിള്‍ റേറ്റ്, കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 6 പരിരക്ഷണം എന്നിവയാണ് പോക്കോ എക്‌സ് 3 പ്രോയുടെ സവിശേഷത. ഫാന്റം ബ്ലാക്ക്, മെറ്റല്‍ ബ്രോണ്‍സ്, ഫ്രോസ്റ്റ് ബ്ലൂ കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ വരും. ഫിംഗര്‍പ്രിന്റ് സ്മഡ്ജുകള്‍ ഒഴിവാക്കാന്‍ ഡ്യുവല്‍ ടെക്‌സ്ചര്‍ ചെയ്ത ബോഡിയാണ് സ്മാര്‍ട്ട്‌ഫോണിനുള്ളത്.
ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 860 ടീഇ ആണ് സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്, 8 ജിബി വരെ റാമും 256 ജിബി ഇന്റേണല്‍ സ്‌റ്റോറേജും. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് വിപുലീകരിക്കാന്‍ കഴിയും. 33 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗുള്ള 5,160 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. 59 മിനിറ്റിനുള്ളില്‍ സ്മാര്‍ട്ട്‌ഫോണിന് 0 മുതല്‍ 100 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകുമെന്ന് പോക്കോ അവകാശപ്പെടുന്നു.
48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ സെന്‍സര്‍, ഡ്യുവല്‍ 2 മെഗാപിക്‌സല്‍ സെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണമാണ് പോക്കോ എക്‌സ് 3 പ്രോയുടെ സവിശേഷത. സെല്‍ഫികള്‍ക്കായി, 20 മെഗാപിക്‌സല്‍ ക്യാമറ ഉണ്ടായിരിക്കും. പോക്കോ എക്‌സ് 3 പ്രോയിലെ ക്യാമറയില്‍ ക്ലോണ്‍ വീഡിയോ, ഡ്യുവല്‍ വീഡിയോ മോഡുകള്‍ ഉള്‍പ്പെടും.
പോക്കോ എഫ് 3 സവിശേഷതകള്‍
ഫുള്‍ എച്ച്ഡി + റെസല്യൂഷനും 120 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റും ഉള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷത. 1300 നിറ്റ് വരെ പീക്ക് തെളിച്ചത്തോടെയാണ് ഇത് വരുന്നത്. ഡിസ്‌പ്ലേയില്‍ ഒരു ഹോള്‍പഞ്ച് കട്ടൗട്ടില്‍ സെല്‍ഫി ഷൂട്ടര്‍ ഉണ്ട്. ആര്‍ട്ടിക് വൈറ്റ്, നൈറ്റ് ബ്ലാക്ക്, ഡീപ് ഓഷ്യന്‍ ബ്ലൂ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്. കൂടുതല്‍ ശക്തമായ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 870 പ്രോസസറാണ് പോക്കോ എഫ് 3 ന്റെ കരുത്ത്, ഒപ്പം 8 ജിബി വരെ റാമും 256 ജിബി ഇന്റേണല്‍ സ്‌റ്റോറേജും.
48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 5 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് സെന്‍സര്‍ എന്നിവയാണ് ഫോണിന്റെ സവിശേഷത. സെല്‍ഫികള്‍ക്കായി, 20 മെഗാപിക്‌സല്‍ ക്യാമറ ഉണ്ടായിരിക്കും. ആറ് പുതിയ വീഡിയോ മോഡുകള്‍ ഉപയോഗിച്ച് പോക്കോ എഫ് 3 സജ്ജീകരിച്ചിരിക്കുന്നു. 33 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗുള്ള 4,520 എംഎഎച്ച് ബാറ്ററിയിലാണ് ഇത് പായ്ക്ക് ചെയ്യുന്നത്.