പോക്കോ എക്‌സ് 3 പ്രോ ഇന്ത്യയില്‍ വില്‍പ്പന തുടങ്ങി; മികച്ച വില ഇങ്ങനെ

By Web Team  |  First Published Apr 7, 2021, 7:31 PM IST

അടുത്തിടെ ആരംഭിച്ച വണ്‍പ്ലസ് 9 ആര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ വിരലിലെണ്ണാവുന്ന ഫോണുകളില്‍ മാത്രമാണ് ഈ ചിപ്‌സെറ്റ് ഉപയോഗിച്ചിരിക്കുന്നത്. 120ഹേര്‍ട്‌സ് ഡിസ്‌പ്ലേ, 8 ജിബി വരെ റാം, 48 മെഗാപിക്‌സല്‍ ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണം എന്നിവയാണ് ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകള്‍.


പോക്കോയുടെ പുതിയ മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ പോക്കോ എക്‌സ് 3 പ്രോ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങി. ഈ സ്മാര്‍ട്ട്‌ഫോണ്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പോക്കോ എക്‌സ് 3-യുടെ പിന്‍ഗാമിയാണെന്നു പറയാം. പോക്കോ എക്‌സ് 3 ല്‍ നിന്ന് ഡിസ്‌പ്ലേ, ചാര്‍ജിംഗ് ശേഷി എന്നിവയുള്‍പ്പെടെയുള്ള മിക്ക സവിശേഷതകളും സ്മാര്‍ട്ട്‌ഫോണ്‍ കടമെടുത്തിട്ടുണ്ട്. എങ്കിലും, ഇത് ഒരു പുതിയ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 860 ടീഇ പായ്ക്ക് ചെയ്യുന്നു, ഇത് 2019 ലെ മുന്‍നിര സ്‌നാപ്ഡ്രാഗണ്‍ 855+ പ്രോസസറിലെ അപ്‌ഗ്രേഡാണ്. അടുത്തിടെ ആരംഭിച്ച വണ്‍പ്ലസ് 9 ആര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ വിരലിലെണ്ണാവുന്ന ഫോണുകളില്‍ മാത്രമാണ് ഈ ചിപ്‌സെറ്റ് ഉപയോഗിച്ചിരിക്കുന്നത്. 120ഹേര്‍ട്‌സ് ഡിസ്‌പ്ലേ, 8 ജിബി വരെ റാം, 48 മെഗാപിക്‌സല്‍ ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണം എന്നിവയാണ് ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകള്‍. റിയല്‍മെ 8 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്‌സ്, വിവോ വി 20, മി 10 ഐ എന്നിവയ്‌ക്കെതിരെയാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ മത്സരിക്കുക.

ഇന്ത്യയിലെ പോക്കോ എക്‌സ് 3 പ്രോ വിലയും ഓഫറും

Latest Videos

undefined

ഇന്ത്യയില്‍ പോക്കോ എക്‌സ് 3 പ്രോ വില 6 ജിബി റാമിനും 128 ജിബി സ്‌റ്റോറേജ് വേരിയന്റിനും 18,999 രൂപയില്‍ ആരംഭിക്കുമ്പോള്‍ 8 ജിബി റാമും 128 ജിബി സ്‌റ്റോറേജ് മോഡലിന് 20,999 രൂപയുമാണ് വില. രണ്ട് വേരിയന്റുകളും ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഇഎംഐ ഇടപാടുകള്‍ ഉപയോഗിച്ച് 1000 രൂപ ഡിസ്‌ക്കൗണ്ടോടെ വാങ്ങാം. ഗോള്‍ഡന്‍ ബ്രോണ്‍സ്, ഗ്രാഫൈറ്റ് ബ്ലാക്ക്, സ്റ്റീല്‍ ബ്ലൂ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഇത് പുറത്തിറക്കിയത്. ഫോണ്‍ ഫ്‌ലിപ്കാര്‍ട്ട് വഴി വാങ്ങാന്‍ ലഭ്യമാണ്.
രണ്ട് വര്‍ഷം പഴക്കമുള്ള പോക്കോ എഫ്1 7000 രൂപയ്ക്ക് കൈമാറ്റം ചെയ്തുകൊണ്ട് 7000 രൂപ വരെ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് അടിസ്ഥാന വേരിയന്റ് വാങ്ങാനാവും. പുറമേ, ബാങ്ക് കാര്‍ഡില്‍ 1000 രൂപ ഡിസ്‌ക്കൗണ്ട് ഉപയോഗിക്കാനും കഴിയും. ഏപ്രില്‍ ഒന്നിന് പോക്കോ എക്‌സ് 3 ന്റെ വില 2,000 രൂപ കുറച്ചു 14,999 രൂപയാക്കിയിരുന്നു.

പോക്കോ എക്‌സ് 3 പ്രോ സവിശേഷതകള്‍

1,080-2,400 റെസല്യൂഷന്‍, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 240 ഹെര്‍ട്‌സ് ടച്ച് സാമ്പിള്‍ റേറ്റ് എന്നിവയുള്ള 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്‌പ്ലേയാണ് പോക്കോ എക്‌സ് 3 പ്രോയുടെ സവിശേഷത. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 6 ആണ് ഫോണിനെ പരിരക്ഷിക്കുന്നത്, മുന്‍വശത്ത് ഡോട്ട് ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു. 8 ജിബി വരെ റാമുള്ള ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 860 ടീഇ ആണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇത് സ്‌നാപ്ഡ്രാഗണ്‍ 8 സീരീസ് ചിപ്പുള്ള ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ് പോക്കോ എക്‌സ് 3 പ്രോ.

ക്യാമറ വിഭാഗത്തില്‍, 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, എഫ് / 1.79 ലെന്‍സ്, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. എഫ് / 2.2 ലെന്‍സുള്ള 20 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറും ഈ സ്മാര്‍ട്ട്‌ഫോണിനുണ്ട്.33 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5,160 എംഎഎച്ച് ബാറ്ററിയാണ് പോക്കോ എക്‌സ് 3 പ്രോ പായ്ക്ക് ചെയ്യുന്നത്. 215 ഗ്രാം ഭാരമുണ്ട്. ടൈപ്പ്‌സി യുഎസ്ബി പോര്‍ട്ടും 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്കും ഉണ്ട്.
 

click me!