ഹൈപ്പുകള്‍ സത്യമായെന്ന് റിപ്പോര്‍ട്ട്; പോക്കോ എഫ്‌6 രണ്ട് വേരിയന്‍റുകളില്‍ ലഭ്യം; വിലയും സവിശേഷതകളും

By Web Team  |  First Published May 27, 2024, 9:54 AM IST

ഇന്ത്യന്‍ വിപണിയില്‍ എതിരാളികള്‍ക്ക് ശക്തമായ മത്സരം നല്‍കാന്‍ ലക്ഷ്യമിട്ട് തന്നെയാണ് പോക്കോ എഫ്‌6 5ജി എത്തിയിരിക്കുന്നത്


ദില്ലി: ഏറെ ഹൈപ്പുകളോടെ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് എത്തിയ മൊബൈല്‍ ഫോണാണ് പോക്കോ എഫ്‌6 5ജി. രണ്ട് വേരിയന്‍റുകളില്‍ ലഭ്യമായ ഫോണ്‍ മുടക്കുന്ന പണത്തിനുള്ള മൂല്യം ഉപഭോക്താവിന് നല്‍കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്വാൽകോം സ്‌നാപ്‌ഡ്രാഗണ്‍ 8എസ് ജെനറേഷന്‍ 3 എസ്‌ഒസി പ്ലാറ്റ്‌ഫോമില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യ ഫോണ്‍ കൂടിയാണ് പോക്കോ എഫ്‌6.

ഇന്ത്യന്‍ വിപണിയില്‍ എതിരാളികള്‍ക്ക് ശക്തമായ മത്സരം നല്‍കാന്‍ ലക്ഷ്യമിട്ട് തന്നെയാണ് പോക്കോ എഫ്‌6 5ജി എത്തിയിരിക്കുന്നത് എന്നാണ് ഫോണിന്‍റെ ഫീച്ചറുകള്‍ വ്യക്തമാക്കുന്നത്. രണ്ട് മോഡലുകളില്‍ ഫോണ്‍ ലഭ്യം. എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 29999 രൂപയാണ് വില. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള രണ്ടാമത്തെ മോഡലിന് 31999 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. 

Latest Videos

undefined

Read more: ഐഫോണ്‍ 16 പ്രോ മാക്‌സ് ഞെട്ടിക്കും; 48 മെഗാപിക്‌സലില്‍ വൈഡ് ക്യാമറ, ഫോട്ടോകള്‍ ചീറും- റിപ്പോര്‍ട്ട്

ക്യാമറയാണ് ഫോണിന്‍റെ പ്രധാന സവിശേഷതകളിലൊന്ന്. രണ്ട് റിയര്‍ ക്യാമറകളും 3.5 എംഎം ഓഡിയോ ജാക്കറ്റുമാണ് പുതിയ ഫോണിലുള്ളത്. പോക്കോയുടെ മുമ്പിറങ്ങിയ എഫ്‌5ന് മൂന്ന് ക്യാമറകളായിരുന്നു ഉണ്ടായിരുന്നത്. 50 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ്882 സെന്‍സറാണ് പോക്കോ എഫ്‌6ന്‍റെ പ്രധാന ക്യാമറയ്ക്കുള്ളത്. കുറഞ്ഞ വെളിച്ചത്തില്‍ മിഴിവാര്‍ന്ന ചിത്രങ്ങള്‍ പകര്‍ക്കാന്‍ ഇതിലൂടെ സാധിക്കും. വൈഡ് വ്യൂ കിട്ടാന്‍ സോണി ഐഎംഎക്‌സ്335 അള്‍ട്രാ-വൈഡ് ക്യാമറയാണ് മറ്റൊരു സവിശേഷത. 119 ഡിഗ്രി കാഴ്‌ചാനുഭവം ഈ ക്യാമറ നല്‍കും. സെല്‍ഫികള്‍ എടുക്കാന്‍ 20 മെഗാ‌പിക്‌സലിലുള്ള മുന്‍ ക്യാമറകളാണ് പോക്കോ എഫ്‌6 5ജിയില്‍ ഒരുക്കിയിരിക്കുന്നത്. 90വാട്ട് ഫാസ്റ്റ് ചാര്‍ജിംഗോടെ 5000 എംഎഎച്ച് ബാറ്ററിയിലാണ് ഇരു മോഡലുകളും പോക്കോ ഇറക്കിയിരിക്കുന്നത്. എഐ ഇമേജ് എസ്‌പാന്‍ഷന്‍, എഐ ഇറേസര്‍ പ്രോ പോലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സംവിധാനങ്ങളും പോക്കോയുടെ ഈ ഫോണുകളിലുണ്ട്. 

റിയര്‍ പാനല്‍ മിനുസമുള്ളതാണെങ്കിലും ഫോണിന്‍റെ മാറ്റ് ഡിസൈന്‍ ഉപയോഗത്തിന് പ്രയോജനകരമാണ്. 1.5 കെ റസലൂഷനിലുള്ള 6.67 ഇഞ്ച് അമോള്‍ഡ് എല്‍ടിപിഎസ് പാനലിലാണ് ഡിസ്‌പ്ലേ ഒരുക്കിയിരിക്കുന്നത്. അരികുകളോളം പരന്നുകിടക്കുന്ന ഡിസ്പ്ലേ, വാട്ടര്‍-ഡെസ്റ്റ് പ്രതിരോധ സംവിധാനം, അരികുകളില്‍ അലുമിനിയം ഫിനിഷിലുള്ള ഫ്രെയിം എന്നിവയും പോക്കോ എഫ്6 5ജിയിലുണ്ട്. 

Read more: ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യാന്‍ വെറും 10 മിനുറ്റ്, മൊബൈലിനും ലാപ്‌ടോപ്പിനും ഒരു മിനുറ്റ്! കണ്ടെത്തല്‍

click me!