Philips wireless headphones : ഫിലിപ്സ് ഇന്ത്യയില്‍ പുതിയ ജോഡി ഇയര്‍ബഡുകള്‍ പുറത്തിറക്കി, വിവരങ്ങളുമറിയാം

By Web Team  |  First Published Mar 2, 2022, 2:46 PM IST

ഫിലിപ്സ് ഇന്ത്യയില്‍ പുതിയ ജോഡി ഇയര്‍ബഡുകള്‍ പുറത്തിറക്കി. ഫിലിപ്സ് TAT4506BK എന്നാണ് ഈ ഇയര്‍ബഡുകളുടെ പേര്. 24 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ്, 10 എംഎം ഡ്രൈവറുകള്‍, സ്വീറ്റ് പ്രൂഫ് ഡിസൈന്‍ എന്നിവയ്ക്കൊപ്പം സജീവമായ നോയ്സ് ക്യാന്‍സിലേഷനൊപ്പമാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. 


ഫിലിപ്സ് (Philips) ഇന്ത്യയില്‍ പുതിയ ജോഡി ഇയര്‍ബഡുകള്‍ പുറത്തിറക്കി. ഫിലിപ്സ് (Philips TAT4506BK എന്നാണ് ഈ ഇയര്‍ബഡുകളുടെ (Earbuds)  പേര്. 24 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ്, 10 എംഎം ഡ്രൈവറുകള്‍, സ്വീറ്റ് പ്രൂഫ് ഡിസൈന്‍ എന്നിവയ്ക്കൊപ്പം സജീവമായ നോയ്സ് ക്യാന്‍സിലേഷനൊപ്പമാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ഈ ഹെഡ്ഫോണുകള്‍ സ്റ്റെം ഡിസൈന്‍ അവതരിപ്പിക്കുന്നു, ഇത് വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കും അനുയോജ്യമായിരിക്കും. ഇയര്‍ബഡുകള്‍ മികച്ച ശബ്ദാനുഭവം പ്രദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ വയര്‍ലെസ് ഹെഡ്ഫോണുകള്‍ക്ക് ഇന്ത്യയില്‍ 7099 രൂപയാണ് വില. എല്ലാ മുന്‍നിര ഓണ്‍ലൈന്‍, ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലും ഇയര്‍ബഡുകള്‍ ലഭ്യമാണ്. ഹെഡ്ഫോണുകള്‍ കറുപ്പ് നിറത്തിലാണ് വരുന്നത്.

ഈ ട്രൂ വയര്‍ലെസ് ഹെഡ്ഫോണുകളില്‍ 10 എന്‍എം സ്പീക്കര്‍ ഡ്രൈവറുകള്‍ സജ്ജീകരിച്ചിരിക്കുന്നു, ബ്ലൂടൂത്ത് പതിപ്പ്: വി5.0 ഫാസ്റ്റ് ജോടിയാക്കലിനും സ്ഥിരതയുള്ള കണക്ഷനും നല്‍കുന്നു. ആക്ടീവ് നോയ്‌സ് ക്യാന്‍സലേഷനും അവയര്‍നെസ് മോഡുമായാണ് ഹെഡ്‌ഫോണുകള്‍ വരുന്നത്. പെട്ടെന്ന് സംഭാഷണം നടത്തണമെങ്കില്‍, ഇയര്‍ബഡില്‍ ഒരു നീണ്ട ടാപ്പ് അറ്റന്‍ഷന്‍ മോഡിലേക്ക് മാറും, അത് പിന്നീട് അവയര്‍നസ് മോഡ് ഓണാക്കും. വിരല്‍ മാറുന്നത് അനുസരിച്ച് ഹെഡ്ഫോണുകള്‍ മുമ്പ് ഉപയോഗിച്ചിരുന്ന മോഡിലേക്ക് മാറാന്‍ ഇടയാക്കും.

Latest Videos

ഫിലിപ്സ് TWS ഹെഡ്ഫോണുകള്‍ ഒറ്റ ചാര്‍ജില്‍ മൊത്തം 6 മണിക്കൂര്‍ പ്ലേ ടൈം വാഗ്ദാനം ചെയ്യുന്നു. ചാര്‍ജിംഗ് കേസില്‍ 18 മണിക്കൂര്‍ പ്ലേടൈം ഉള്‍പ്പെടുന്നു. അതിനാല്‍, ചാര്‍ജിംഗ് കെയ്സ് ഉള്‍പ്പെടെ ഒറ്റ ചാര്‍ജില്‍ മൊത്തം പ്ലേ ടൈം 24 മണിക്കൂര്‍ വരെ ഉയരും. വെറും 15 മിനിറ്റ് ചാര്‍ജില്‍ ഒരു മണിക്കൂര്‍ പ്ലേ ടൈം നല്‍കുന്ന ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയും ഇയര്‍ബഡുകളില്‍ ലഭ്യമാണ്. TAT4506 ഒരു IPX4 റേറ്റിംഗും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, അതായത് ഈ ഉപകരണം എല്ലാ വശങ്ങളിലും സ്പ്ലാഷ് പ്രൂഫ് ആണ്. ഫിറ്റ്നസ് സെഷനുകളിലും ചെറിയ മഴയില്‍ കുടുങ്ങിപ്പോയാലും വെള്ളം തെറിക്കുന്നതും വിയര്‍പ്പില്‍ നിന്നും ഇത് സംരക്ഷണം നല്‍കുന്നു.

click me!