ഓപ്പോ റെനോ 10 ഇന്ത്യയില്‍ ഉടനെത്തും; വിലയും പ്രത്യേകതയും

By Web Team  |  First Published Jun 28, 2023, 7:07 PM IST

ചൈനയിൽ ലഭ്യമായതു പോലെ ഓപ്പോ റെനോ 10 5ജി ഐസ് ബ്ലൂ, സിൽവറി ഗ്രേ കളർ ഓപ്ഷനുകളിലാണ് വരുന്നത്.


പ്പോ റെനോ സീരിസ് 10 രാജ്യത്ത് ഉടൻ ലഭ്യമായി തുടങ്ങും. ഫ്ലിപ്കാർട്ട് വഴി രാജ്യത്ത് ഫോണിന്റെ വിപണനം ആരംഭിക്കുമെന്ന വാർത്ത കമ്പനി തന്നെയാണ് പങ്കുവച്ചത്. വരാനിരിക്കുന്ന സീരീസിനായി ഇ-ടെയ്‌ലർ ഒരു ലിസ്‌റ്റിംഗ് പേജും സൃഷ്‌ടിച്ചിട്ടുണ്ട്. അതിൽ “Oppo Reno10 Series 5G The Portrait Expert Launching Soon” എന്നാണ് നൽകിയിരിക്കുന്നത്.

വരാനിരിക്കുന്ന റെനോ 10 സീരീസിന്റെ ചില സവിശേഷതകളും ഫ്ലിപ്പ്കാർട്ട് വെബ്‌പേജിൽ നല്കിയിട്ടുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) ഉള്ള 64 എംപി ടെലിഫോട്ടോ പോർട്രെയ്റ്റ് ക്യാമറയാണ് പുതിയ ഫോണിലുളളത്. മെയ് മാസത്തിലാണ് ഈ ഫോണ്‌‍ ചൈനയിൽ അവതരിപ്പിച്ചത്. ഏകദേശം 29,000 രൂപയായിരുന്നു ഇതിന്റെ പ്രാരംഭവില.

Latest Videos

undefined

ചൈനയിൽ ലഭ്യമായതു പോലെ ഓപ്പോ റെനോ 10 5ജി ഐസ് ബ്ലൂ, സിൽവറി ഗ്രേ കളർ ഓപ്ഷനുകളിലാണ് വരുന്നത്. 120Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയുള്ള ഈ സ്മാർട്ട്‌ഫോണിൽ 32എംപി ടെലിഫോട്ടോ പോർട്രെയിറ്റ് ക്യാമറയുണ്ട്. എട്ട് ജിബി റാമിലും 256 ജിബി ഇന്റേണൽ സ്‌റ്റോറേജിലും സ്മാർട്ട്‌ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി ഒക്ടാ കോർ ചിപ്‌സെറ്റാണ് ഇതിന് നല്കിയിരിക്കുന്നത്.

ഓപ്പോ റെനോ 10 പ്രോ, റെനോ 10 പ്രോ+ എന്നിവയിൽ യഥാക്രമം മീഡിയടെക് ഡൈമൻസിറ്റി 8200, ക്വാൽകോം സ്നാപ്ഡ്രാഗൺ 8+ Gen 1 ചിപ്‌സെറ്റുകളാണ് നൽകിയിരിക്കുന്നത്. രണ്ട് ഉപകരണങ്ങളും സിൽവറി ഗ്രേ, സിൽവറി ഗ്രേ കളർ വേരിയന്റുകളിലാണ് ലഭ്യമാവുക. കൂടാതെ 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ടാകും.

ഓപ്പോ റെനോ 10 പ്രോ, ഓപ്പോ റെനോ 10 പ്രോ+ എന്നീ ഫോണുകളിൽ സോണി IMX890 സെൻസറോട് കൂടിയ 50എംപി മെയിൻക്യാമറയുണ്ട്. ഓപ്പോ റെനോ 10 പ്രോയ്ക്ക് 32 എംപി ടെലിഫോട്ടോ പോർട്രെയിറ്റ് ക്യാമറയുണ്ടെങ്കിൽ, റെനോ 10 പ്രോ + 5 ജി ഒഐഎസിനൊപ്പം 64 എംപി ടെലിഫോട്ടോ പോർട്രെയ്റ്റ് ക്യാമറയാണുള്ളത് എന്നതും ശ്രദ്ധേയമാണ്.

ഇടിക്കൂട്ടില്‍ മസ്കിനെ ഇടിച്ച് മൂലയ്ക്കിരുത്താന്‍ കടുത്ത പരീശിലനത്തിൽ സക്കർബർഗ് ?

ആമസോണ്‍ പ്രൈം അംഗത്വം: ആമസോണ്‍ ഉപയോക്താക്കളെ കബളിപ്പിക്കുന്നുവെന്ന് ആരോപണം, കേസ്

click me!