പ്രമുഖ സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ള വാറന്റി കാലയളവ് നീട്ടുന്നു; കാരണം ഇത്

By Web Team  |  First Published May 21, 2021, 8:28 AM IST

ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ചാര്‍ജിംഗ് കേബിളുകള്‍, ഇയര്‍ഫോണുകള്‍, പവര്‍ അഡാപ്റ്ററുകള്‍, ബാറ്ററികള്‍, പവര്‍ ബാങ്കുകള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് ഓപ്പോയുടെ വാറന്റി വിപുലീകരണം ബാധകമാണ്.


ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം ഓപ്പോയും റിയല്‍മീയും അവരുടെ സ്മാര്‍ട്ട്‌ഫോണുകളുടെ വാറന്റി വര്‍ദ്ധിപ്പിച്ചു. വയര്‍ലെസ് ഇയര്‍ഫോണുകള്‍, സ്മാര്‍ട്ട് ടെലിവിഷനുകള്‍ എന്നിവയുടെയും വാറന്റി വിപുലീചിട്ടുണ്ട്. ഓപ്പോ ഇപ്പോള്‍ ജൂണ്‍ 30 വരെ വിപുലീകൃത വാറന്റി നല്‍കുമ്പോള്‍, റിയല്‍മീ ജൂലൈ 31 വരെ വാറണ്ടിയുടെ കീഴിലുള്ള യോഗ്യതയുള്ള ഉല്‍പ്പന്നങ്ങള്‍ പരിരക്ഷിക്കും. വാറന്റി കാലാവധി മെയ് 1 നും ജൂണ്‍ 30 നും ഇടയില്‍ അവസാനിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണ് ഈ എക്‌സ്റ്റന്‍ഡി വാറന്റി നല്‍കിയിരിക്കുന്നത്.

ഇന്ത്യയിലെ കോവിഡ് 19 പ്രതിസന്ധി കാരണം, രാജ്യത്തിന്റെ ഒരു പ്രധാന ഭാഗം പൂര്‍ണ്ണമായോ ഭാഗികമായോ പൂട്ടിയിരിക്കുകയാണ്. അതിനു പുറമേ, തക്തേ ചുഴലിക്കാറ്റ് പല സംസ്ഥാനങ്ങളിലും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ചാര്‍ജിംഗ് കേബിളുകള്‍, ഇയര്‍ഫോണുകള്‍, പവര്‍ അഡാപ്റ്ററുകള്‍, ബാറ്ററികള്‍, പവര്‍ ബാങ്കുകള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് ഓപ്പോയുടെ വാറന്റി വിപുലീകരണം ബാധകമാണ്. റിയല്‍മീക്കും വിശാലമായ ഉല്‍പ്പന്നങ്ങളുടെ ശ്രേണിയുണ്ട്. അതിനാലാണ് വാറന്റി വിപുലീകരണം സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുറമെ സ്മാര്‍ട്ട് ടെലിവിഷനുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഇലക്ട്രിക് ടൂത്ത് ബ്രഷുകള്‍ എന്നിവയ്ക്കും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 

Latest Videos

undefined

സേവന കേന്ദ്രങ്ങള്‍ അടച്ചിരിക്കുന്നതിനാല്‍ പ്രതിദിന പ്രശ്‌നങ്ങളില്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതുമായ ഒരു പുതിയ വാട്ട്‌സ്ആപ്പ് ഹെല്‍പ്പ് ലൈനും ഓപ്പോ ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് തത്സമയം സഹായത്തിലെത്താന്‍ വാട്ട്‌സ്ആപ്പിലെ 9871502777 നമ്പറുമായി ചാറ്റുചെയ്യാനാകും. നമ്പര്‍ 24-7 പ്രവര്‍ത്തനക്ഷമമാണ്. പുതിയ എഐ പവര്‍ ചാറ്റ്‌ബോട്ടും ഉണ്ട്, ഇത് ഉപഭോക്തൃ ചോദ്യങ്ങളില്‍ 94.5 ശതമാനം പരിഹരിക്കാനാകുമെന്ന് കമ്പനി പറയുന്നു. ഒരു ഉപഭോക്താവിന് കൂടുതല്‍ സഹായം ആവശ്യമുണ്ടെങ്കില്‍, ലഭ്യമായ ഉപഭോക്തൃ പ്രതിനിധിയുമായി കോള്‍ സജ്ജീകരിക്കാന്‍ കഴിയും.

ഈ പ്രയാസകരമായ സമയങ്ങളില്‍, ടെക് ബ്രാന്‍ഡുകള്‍ അവരുടെ ഉപഭോക്താക്കള്‍ക്കായി നിരവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. പാന്‍ഡെമിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിനുള്ള സഹായത്തിന്റെ ആംഗ്യമായി മുമ്പ് ഓപ്പോയും റിയല്‍മീയും വിവിധ അധികാരികള്‍ക്ക് മാസ്‌ക്കുകള്‍ സംഭാവന നല്‍കിയിരുന്നു.
 

click me!