ഈ മൊബൈല്‍ കമ്പനിയും ചാർജര്‍ ഒഴിവാക്കുന്നു; ഇത് ചതിയെന്ന് ഉപഭോക്താക്കള്‍

By Web Team  |  First Published Sep 3, 2022, 8:16 AM IST

ഓപ്പോ റെനോ 8 സീരീസിന്റെ യൂറോപ്യൻ ലോഞ്ച് ഇവന്റിനിടെ ഓപ്പോയിലെ ഓവർസീസ് സെയിൽസ് ആൻഡ് സർവീസസ് പ്രസിഡന്റ് ബില്ലി ഷാങാണ് ഓപ്പോയുടെ വരാനിരിക്കുന്ന പല ഉൽപ്പന്നങ്ങളുടെയും ബോക്സിനുള്ളിൽ ചാർജിംഗ് അഡാപ്റ്റർ ഉണ്ടായിരിക്കില്ലെന്ന് പ്രഖ്യാപിച്ചത്.


മുംബൈ: ഫോണുകളുടെ ചാര്‍ജര്‍ ഒഴിവാക്കാൻ ഒഴിവാക്കാന് പ്രമുഖ മൊബൈല്‍ ബ്രാന്‍ഡായ ഒപ്പോയും. ഓപ്പോ തങ്ങളുടെ മൊബൈലുകളുള്‍പ്പടെയുള്ളവയ്ക്ക് ചാർജിംഗ് അഡാപ്റ്റർ ഉൾപ്പെടുത്തുന്നത് നിർത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകള്‍ പുറത്ത് വന്നു. ഒരു ലോഞ്ച് ഇവന്റിൽ കമ്പനി എക്സിക്യൂട്ടീവ് തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോർട്ട് പറയുന്നത്. അടുത്ത വർഷം ഈ തീരുമാനം നടപ്പിലാക്കിയേക്കും. കമ്പനി നിലവില്‍ സൂപ്പർവൂക് ചാർജറുകൾ ബോക്സിൽ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

തീരുമാനത്തിന് പിന്നിലെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇ-മാലിന്യം കുറയ്ക്കുന്നതിനുള്ള ഒരു മാർഗമായി ആയിരിക്കും ഈ തീരുമാനം നടത്തുക എന്നാണ് സൂചന. ഓപ്പോ റെനോ 8 സീരീസിന്റെ യൂറോപ്യൻ ലോഞ്ച് ഇവന്റിനിടെ ഓപ്പോയിലെ ഓവർസീസ് സെയിൽസ് ആൻഡ് സർവീസസ് പ്രസിഡന്റ് ബില്ലി ഷാങാണ് ഓപ്പോയുടെ വരാനിരിക്കുന്ന പല ഉൽപ്പന്നങ്ങളുടെയും ബോക്സിനുള്ളിൽ ചാർജിംഗ് അഡാപ്റ്റർ ഉണ്ടായിരിക്കില്ലെന്ന് പ്രഖ്യാപിച്ചത്. '  അടുത്ത 12 മാസത്തിനുള്ളിൽ തീരുമാനം നടപ്പാക്കുമെന്നാണ് റിപ്പോർട്ട്.

Latest Videos

undefined

റിപ്പോർട്ട് അനുസരിച്ച്, ഈ നീക്കം നിർദ്ദിഷ്ട പ്രദേശങ്ങളിലേക്ക് മാത്രം പരിമിതപ്പെടുത്തുമെന്നും ഉൽപ്പന്നത്തെ ആശ്രയിച്ചിരിക്കും തീരുമാനമെന്നും പറയുന്നു. ഉപഭോക്താക്കൾക്കായി ഓപ്പോ സൂപ്പർവൂക് ചാർജിംഗ് അഡാപ്റ്ററുകൾ ഉൾപ്പെടുത്തുന്നത് തുടരുമെന്നും ഷാങ് പറഞ്ഞു. ഓപ്പോയുടെ സ്റ്റാൻഡേർഡ് ചാർജിംഗ് അഡാപ്റ്ററുകൾ സ്റ്റോറുകളിൽ വാങ്ങാൻ കിട്ടും. പുതിയ മോഡലുകൾക്കൊപ്പം ചാർജറുകൾ ഉൾപ്പെടുത്തുന്നത് നിർത്തിയ മറ്റ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളെ ഓപ്പോ പിന്തുടരുന്നതിന്റെ കാരണം ഷാങ് വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ദിവസം ഓപ്പോ  തങ്ങളുടെ ഏറ്റവും പുതിയ മോഡലായഓപ്പോ A57e  ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. എച്ച്‌ഡി+ റെസല്യൂഷനോടു കൂടിയ 6.56 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. കമ്പനി പറയുന്നതനുസരിച്ച്, ഡിസ്പ്ലേയ്ക്ക് 600 നിറ്റ് വരെ പരമാവധി ബ്രൈറ്റ്നസ് നൽകാൻ കഴിയും. ഒക്ടാ-കോർ മീഡിയടെക് ഹീലിയോ G35 SoC ആണ് ഫോൺ അവതരിപ്പിക്കുന്നത്. കൂടാതെ 33W സൂപ്പർവൂക് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയും ഇതിലുണ്ടാകും.

Read More : 'വാട്സാപ്പ് ഇല്ലാത്ത ഐഫോൺ!' വാട്ട്സാപ്പിനെ കൈവിടാനൊരുങ്ങി ഐഫോൺ, റിപ്പോർട്ട്
 

click me!