'മെയ്ഡ് ഇൻ ഇന്ത്യ'; ഇന്ത്യൻ നിർമിത ഫോണുകൾക്ക് ഡിമാന്‍ഡ്, വില്‍പ്പനയില്‍ വന്‍ മുന്നേറ്റം

By Web Team  |  First Published Sep 19, 2022, 9:42 AM IST

മെയ്ഡ് ഇൻ ഇന്ത്യ ഫീച്ചർ ഫോൺ വിഭാഗം എടുത്താൽ അതിൽ 21 ശതമാനം വിഹിതവുമായി ആഭ്യന്തര ബ്രാൻഡായ ലാവയാണ് ഒന്നാമതായി ഉള്ളത്.


ദില്ലി: ഇന്ത്യൻ നിർമിത ഫോണുകൾക്ക് ഡിമാൻഡേറുന്നതായി റിപ്പോർട്ട്.  2022 ലെ രണ്ടാം പാദത്തിൽ 4.4 കോടിയിലധികം ഇന്ത്യൻ നിർമിത ഫോണുകളാണ് വിറ്റഴിച്ചത്. മെയ്ഡ് ഇൻ ഇന്ത്യ സ്മാർട് ഫോൺ വില്പനയിൽ വൻ മുന്നേറ്റമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഓപ്പോയാണ് ഏറ്റവും കൂടുതൽ വിറ്റ് പോകുന്നത്.  23.9 ശതമാനം വിഹിതമാണ് ഓപ്പോയുടെതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 21..8 ശതമാനം വിഹിതവുമായി സാംസങ്ങാണ് രണ്ടാമതുള്ളത്. 

മെയ്ഡ് ഇൻ ഇന്ത്യ ഫീച്ചർ ഫോൺ വിഭാഗം എടുത്താൽ അതിൽ 21 ശതമാനം വിഹിതവുമായി ആഭ്യന്തര ബ്രാൻഡായ ലാവയാണ് ഒന്നാമതായി ഉള്ളത്. നെക്ബാൻഡുകളും സ്മാർട് വാച്ചുകളും വിൽക്കുന്ന ടിഡബ്യുഎസ് ആണ് വെയറബിൾസ് വിഭാഗത്തിൽ ഒന്നാമതായി ഉള്ളത് (16 ശതമാനം). ഉയർന്ന ഉല്പാദനത്തിനായി കമ്പനി പണിപ്പെടുന്നതാണ് എല്ലാത്തിനും കാരണം. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീമുകളുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായാണ് കമ്പനി ഇത്തരം ശ്രമങ്ങൾ നടത്തുന്നത്. 

Latest Videos

undefined

ഈ വർഷത്തിന്റെ ആദ്യ പാദങ്ങളിൽ ഇന്ത്യയിൽ നിർമിച്ച സ്മാർട്ട്ഫോൺ വിൽപന ഏഴ് ശതമാനമായി വർധിച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് സ്മാർട്ട്ഫോൺ വിൽപ്പനയിൽ ഈ വർഷം വൻ വർധനയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻ വർഷങ്ങളിൽ പുതിയ പ്ലാന്റുകള്ഡ നിർമ്മിക്കാൻ മാത്രമല്ല നിലവിൽ ഉള്ളവയൊക്കെ വിപുലികരിക്കാനും കമ്പനികൾ ശ്രദ്ധിച്ചിരുന്നു. ഇവിടത്തെ ഉല്പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ ഉല്പാദം വർധിപ്പിക്കാൻ കമ്പനികൾ ശ്രമിക്കുന്നുണ്ട്. ഇതിനായി നിക്ഷേപം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനികൾ. കൗണ്ടർപോയിന്റ് റിസർച്ച് അനലിസ്റ്റ് പ്രചിർ സിങാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

പ്രാദേശിക വിതരണ ശൃംഖലകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ആറു കോടി ഡോളർ നിക്ഷേപിക്കാനുള്ള പദ്ധതി ഉണ്ടെന്ന് നേരത്തെ ഓപ്പോ പ്രഖ്യാപിച്ചിരുന്നു. ഓപ്പോയ്ക്ക് പിന്നാലെ സാംസങും നിർമ്മാണം വർധിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ മുന്നോട്ട് പോകാൻ കഴിഞ്ഞാൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇലക്‌ട്രോണിക്‌സ് നിർമാണത്തിനും ഇന്നവേഷൻ ഇക്കോസിസ്റ്റത്തിനും സാക്ഷ്യം വഹിക്കാൻ രാജ്യത്തിന് കഴിയും. വിപണികളും അതെ പ്രതീക്ഷയിലാണ്.
Read More : ഹോണർ പാഡ് ഇന്ത്യയിലെത്തും; വിലയും പ്രത്യേകതയും

click me!