OPPO K12x 5G: ദിവസവും ഉപയോഗിക്കാനുള്ള ഫോൺ, കരുത്തുറ്റ ബോഡി, പ്രീമിയം ഫീച്ചറുകൾ, വില 12999 രൂപ മുതൽ

By Web Team  |  First Published Aug 6, 2024, 9:31 AM IST

ശക്തമായ ബോഡി, നീണ്ട ബാറ്ററി, അതിശയിപ്പിക്കുന്ന ഡിസൈൻ, ഒപ്പം ഒരുപിടി പ്രീമിയം ടെക്നോളജി ഫീച്ചറുകൾ എന്നിവ ഈ ഫോണിനെ വ്യത്യസ്തമാക്കുന്നു.


മുടക്കുന്ന തുകയെക്കുറിച്ച് വളരെയധികം ശ്രദ്ധിക്കുന്ന ഇന്ത്യൻ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് മിക്കപ്പോഴും പെർഫോമൻസ് നൽകുന്നതും ദീർഘകാലം നീണ്ടുനിൽക്കുന്നതുമായ ഡിവൈസുകൾ കണ്ടെത്തുക ബുദ്ധിമുട്ടാണ്. ദിവസേനെയുള്ള ഉപയോഗവും മികച്ച ഡിസൈനുമുള്ള സ്മാർട്ട്ഫോണുകൾ കൈപ്പിടിയിലൊതുങ്ങുന്ന വിലയിൽ ലഭ്യവുമല്ല.

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ ഈയടുത്ത് അവതരിപ്പിച്ച OPPO K12x 5G ഇതിന് ഒരു മാറ്റമാണ്. ശക്തമായ ബോഡി, നീണ്ട ബാറ്ററി, അതിശയിപ്പിക്കുന്ന ഡിസൈൻ, ഒപ്പം ഒരുപിടി പ്രീമിയം ടെക്നോളജി ഫീച്ചറുകൾ എന്നിവ ഈ ഫോണിനെ വ്യത്യസ്തമാക്കുന്നു. മാത്രമല്ല ഇതെല്ലാം വെറും 15,000 രൂപയ്ക്ക് താഴെ ലഭിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

Latest Videos

undefined

നേർത്ത ഡിസൈനിലാണ് ഫോൺ എത്തുന്നത്. മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കേഷനുള്ള 360° Damage-Proof Armour Body ശക്തമായ സംരംക്ഷണം നൽകും. നാല് വർഷം പ്രവർത്തനം ഉറപ്പുനൽകുന്ന 5,100mAh ബാറ്ററി ആരും ഇഷ്ടപ്പെടും. കൂടാതെ Splash Touch, AI LinkBoost തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുണ്ട്. മറ്റൊരു പ്രധാന സവിശേഷത 120Hz അൾട്രാ ബ്രൈറ്റ് ഡിസ്പ്ലേയാണ്.

നിങ്ങൾ ഒരു അപ്ഗ്രേഡ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ OPPO K12x 5G തെരഞ്ഞെടുക്കണോ? നമുക്ക് ഈ ഡിവൈസ് ഒന്ന് അടുത്തറിയാം.

അൾട്രാ സ്ലിം സ്റ്റൈലിഷ് ഡിസൈൻ

സ്റ്റൈലിന് പരമാവധി പ്രാധാന്യം നൽകിയാണ് OPPO K12x 5G എത്തുന്നത്. വെറും 7.68 mm ആണ് കനം. ഭാരം 186g. ഈ സെഗ്മെന്റിലെ ഏറ്റവും ഒതുക്കമുള്ള ഡിവൈസുകളിൽ ഒന്നാണിത്. നടുവിലെ ബെസൽ മാറ്റ് ഫിനിഷിലാണ് എത്തുന്നത്. ഇത് സ്റ്റൈൽ കൂടുതൽ സുന്ദരമാക്കുന്നതിന് ഒപ്പം നല്ല ഗ്രിപ്പും നൽകുന്നു. വളരെ മിനിമലിസ്റ്റിക്കായ ഡിസൈനിൽ വൃത്താകൃതിയിലുള്ള ക്യാമറ പ്ലാറ്റ്ഫോം ഉണ്ട്. ഇതോടൊപ്പം കോസ്മിക് ഫ്ലാഷ്ലൈറ്റ് കൂടെ ചേരുമ്പോൾ ഡിസൈൻ മികച്ചതാകുന്നു. രണ്ട് സ്റ്റൈലുകളിലാണ് ഫോൺ ലഭ്യം. മിഡ്നൈറ്റ് വയലറ്റ് (Midnight Violet) ഇരുണ്ട പർപ്പിൾ നിറങ്ങളുടെ സങ്കലനമാണ്. നക്ഷത്രങ്ങളുള്ള രാത്രിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ ഡിസൈനിൽ OPPO Glow Design കൂടെ സമന്വയിക്കുന്നു. ഇത് പരുത്ത ഒരു ടെക്സ്ച്ചറിനൊപ്പം വിരലടയാളങ്ങൾ പതിയില്ലെന്നും ഉറപ്പാക്കും. രണ്ടാമത്തെ നിറം ബ്രീസ് ബ്ലൂ ആണ്. ഇത് ഓപ്പോയുടെ സ്വന്തം Magnetic Particle Design സങ്കേതത്തിലുള്ളതാണ്. നീലാകാശവും സ്വച്ഛമായ പ്രകൃതിദൃശ്യവുമാണ് ഇതിന്റെ പ്രചോദനം.

ദീർഘകാലത്തേക്കുള്ള ഫോൺ

ദീർഘകാലം നീണ്ടു നിൽക്കുന്ന ഫോണുകൾ നിർമ്മിക്കാൻ ഓപ്പോ ശ്രമിക്കാറുണ്ട്. OPPO K12x 5G ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ്. നിർമ്മിതിയിലും ബാറ്ററിയുടെ ആയുസ്സിന്റെ കാര്യത്തിലും ഈ ഫോൺ മികച്ചുനിൽക്കുന്നു. ഇതിന്റെ 360° Damage-Proof Armour Body വീഴ്ച്ചകളിൽ നിന്നും ആഘാതങ്ങളിൽ നിന്നും ഫോണിനെ സംരക്ഷിക്കുന്നു.

ഉയർന്ന ശക്തിയുള്ള Alloy Frame ഉപയോഗിച്ചാണ് ഫോൺ നിർമ്മിച്ചിരിക്കുന്നത്. ഓപ്പോ തന്നെ വികസിപ്പിച്ച സാങ്കേതികവിദ്യയാണിത്. രണ്ടുതവണ റീഇൻഫോഴ്സ് ചെയ്ത Panda Glass ഉപയോഗിച്ച് ഡബിൾ ടെംപറിങ് ചെയ്ത ഗ്ലാസാണ് ഫോണിനുള്ളത്. ഇത് മികച്ച സംരക്ഷണം നൽകുന്നു. അകത്തെ ഓരോ ഘടകങ്ങളും തമ്മിലുള്ള അകലം കൃത്യമായി പാലിക്കാൻ Sponge Bionic Cushioning ഉണ്ട്. ഇത് വീഴ്ച്ചകളിൽ നിന്നും എളുപ്പം സംരക്ഷണം നൽകും. ഇതിനും പുറമെ ആഘാതങ്ങളിൽ പ്രതിരോധമായി ഷോക് അബ്സോർബിങ് ഫോം ഉണ്ട്.

ഓപ്പോ തന്നെ നടത്തിയ പരീക്ഷണങ്ങളിൽ വീഴ്ച്ച, ആഘാതം, പ്രഷർ തുടങ്ങിയ വിവിധ പ്രതികൂല സാഹചര്യങ്ങളിൽ മികച്ച വിജയം ഫോൺ നേടി.  Military Standard MIL-STD-810H സർട്ടിഫിക്കേഷനുള്ള ഫോൺ വീഴ്ച്ചയിൽ നിന്നും സംരക്ഷണം നൽകും. ഈ വിലയിൽ ലഭ്യമായ ഫോണുകളിൽ ഏറ്റവും കരുത്തുറ്റ ഫോൺ എന്നതും സവിശേഷതയാണ്. OPPO K12x 5G ഫോണിനൊപ്പം പ്രത്യേകം Anti-Drop Shield Case കൂടെ വരുന്നുണ്ട്. ഇത് വളവുകളിൽ പ്രത്യേകം കുഷ്യനും പിൻ ഭാഗത്തിന് വീഴ്ച്ചകളിൽ നിന്നും സംരക്ഷണവും നൽകും. ഓപ്പോ നടത്തിയ റോളിങ് ഡ്രം ടെസ്റ്റുകളിൽ 200% അധികം സംരക്ഷണം ഇത് ഉറപ്പാക്കിയിരുന്നു.

OPPO K12x 5G-യെ വ്യത്യസ്തമാക്കുന്ന മറ്റൊരു സവിശേഷത Splash Touch, IP54 Water and Dust Resistance ഫീച്ചറുകളാണ്. ഈ വിലയിൽ പൊടി, വെള്ളം എന്നിവയിൽ നിന്നും സംരക്ഷണം തരുന്ന മറ്റൊരു ഫോൺ ഇല്ലെന്ന് തന്നെ പറയാം. വളരെ അഡ്വാൻസ്ഡ് ആയ ഒരു അൽഗോരിതമാണ് ഇതിലുള്ളത് ഇത് സ്പർശം വളരെ എളുപ്പത്തിലും കൃത്യവുമാക്കുന്നു. നനഞ്ഞ കൈകൊണ്ടോ വിയർപ്പുള്ള കൈകൊണ്ടോ ഇനി വളരെ എളുപ്പം ഫോൺ പ്രവർത്തിപ്പിക്കാം.

ദീർഘകാലം നീളുന്ന ബാറ്ററി, സൂപ്പർഫാസ്റ്റ് ചാർജിങ്ങിനൊപ്പം

വളരെ  ദീർഘകാലം നീണ്ടു നിൽക്കുന്ന ബാറ്ററിയുടെ കരുത്താണ് OPPO K12x 5G-ക്കുള്ളത്. 5,100mAh Large Battery പ്രവർത്തിക്കുന്നത് 45W SUPERVOOCTM Flash Charge സംവിധാനത്തിലാണ്. വെറും പത്ത് മിനിറ്റ് കൊണ്ട് 20% ബാറ്ററിയെത്താം. 100% ചാർജ് എത്താൻ 74 മിനിറ്റ് മതി. സ്ക്രീൻ ഓഫ് ചെയ്തുള്ള ഫോൺ കോളുകൾക്ക് 335 മണിക്കൂർ വരെ ഫോണിൽ പിന്തുണയുണ്ട്. യൂട്യൂബ് പ്ലേബാക്ക് 15.77 മണിക്കൂർ വരെയുണ്ട്. മാത്രമല്ല ഓഡിയോ പ്ലേബാക്ക് 9.31 മണിക്കൂർ വരെ ഇടതടവില്ലാതെ ആസ്വദിക്കാം. ഏതാണ്ട് 1600 ചാർജ് സൈക്കിളുകൾ തരുന്ന ബാറ്ററി 80% വരെ ഒറിജിനൽ കപ്പാസിറ്റി നിലനിർത്തും. ബാറ്ററി ഹാർഡ് വെയറിലേക്ക് വന്നാൽ ഡബിൾ ലെയർ കോട്ടിങ്ങോടെയെത്തുന്ന പോസിറ്റീവ് ഇലക്ട്രോഡ്, ട്രിപ്പിൾ ലെയർ കോട്ടിങ്ങുള്ള നെഗറ്റീവ് ഇലക്ട്രോഡ് എന്നിവ ബാറ്ററിയുടെ ആയുസ്സ് കൂട്ടും. പുതിയ ഇലക്ട്രോലൈറ്റും ബാറ്ററി ഡയഫ്രവും സ്ഥിരതയും ബാറ്ററി ചാർജ് ചെയ്യുന്നതിലുള്ള മികവും വേഗത്തിലാക്കും. ഓപ്പോയുടെ Smart Charging ഉള്ളത് കൊണ്ട് ചാർജിങ് സമയത്തെ താപനില, നിങ്ങളുടെ ഫോൺ ഉപയോഗ രീതികൾ എന്നിവ കണക്കിലെടുത്ത് ചാർജിങ്ങിന്റെ വേഗതവും ആയുസ്സും കണക്കാക്കി ചാർജിങ് അനുവദിക്കും.

എപ്പോഴും തെളിമയോടെ ദൃശ്യങ്ങൾ

OPPO K12x 5G ഡിസ്പ്ലേ 120Hz refresh rate-ൽ ആണ് വരുന്നത്. അൾട്രാ ബ്രൈറ്റ് ഡിസ്പ്ലേയുടെ വലിപ്പം 6.67" ആണ്. സ്ക്രീൻ ടു ബോഡി റേഷ്യോ 89.9%. സാധാരണ ബ്രൈറ്റ്നസ് 850 nits, പീക്ക് ബ്രൈറ്റ്നസ് 1000 nits. എപ്പോഴും മികവോടെ ഇത് ഡിസ്പ്ലേ ഉറപ്പാക്കും. കനത്ത വെയിലുള്ളപ്പോഴും തീയേറ്റർ എക്സ്പീരിയൻസിൽ ആമസോൺ പ്രൈം വീഡിയോ കാണുമ്പോഴോ എല്ലാം ഈ ഡിസ്പ്ലേ നിങ്ങളെ സഹായിക്കും. 300 ശതമാനം വരെ വോളിയം ഉയർത്താനാകുന്ന Ultra Volume Mode കാഴ്ച്ചയ്ക്കൊപ്പം ശബ്ദവും ഗംഭീരമാക്കുന്നു.

കുറഞ്ഞ പവറിൽ കൂടുതൽ പെർഫോർമൻസ്

OPPO K12x 5G-യുടെ ഹൃദയം MediaTek Dimensity 6300 5G പ്രൊസസറാണ്. ഇത് കുറഞ്ഞ പവർ മാത്രം ഉപയോഗിച്ച നിരന്തരം മികച്ച പ്രകടനം ഉറപ്പാക്കും. 6GB RAM + 128GB ROM അല്ലെങ്കിൽ 8GB RAM + 256GB ROM എന്നിങ്ങനെ ഡിവൈസ് ലഭ്യമാണ്. ധാരാളം സ്റ്റോറേജ്, വളരെ എളുപ്പത്തിൽ മൾട്ടിടാസ്കിങ്, അതിവേഗ ഉപയോഗം എന്നിവ UFS 2.2 ഉറപ്പാക്കും. ഓപ്പോ RAM Expansion ഫീച്ചർ ഉപയോഗിച്ച് 8GB വരെ ROM താൽക്കാലികമായി RAM ആക്കി മാറ്റാം. കൂടതെ SD card എക്സ്പാൻഷൻ 1 TB വരെയുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ColorOS 14 ആണ് ഓപ്പറേറ്റിങ് സിസ്റ്റം.

AI LinkBoost - നവീന ടെക്നോളജി

ഓപ്പോയുടെ AI LinkBoost സാങ്കേതികവിദ്യ ഇടതടവില്ലാത്ത കണക്ഷൻ ഉറപ്പാക്കും. ഒരു ഫുൾ ലിങ്ക് നെറ്റ് വർക്ക് ഡാറ്റ ട്രാൻസ്മിഷൻ എൻജിനാണ് AI LinkBoost. ഇത് സിഗ്നൽ കുറവായ ഇടങ്ങൾ, തിരക്കുള്ള സ്ഥലങ്ങൾ, യാത്ര തുടങ്ങിയ സാഹചര്യങ്ങളിൽ നെറ്റ് വർക്ക് ശേഷി ഉയർത്തും. ഒരു ഷോപ്പിങ് മാളിലോ ബേസ്മെന്റിലോ ആണ് നിങ്ങളെങ്കിൽ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി എളുപ്പം Wi-Fi-യിൽ നിന്നും സെല്ലുലാർ ഡാറ്റയിലേക്ക് മാറാം. ഇത് 20% അധിക വേഗതയിൽ സാധിക്കും. DSDA dual-card dual-standby സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോൺ കോളുകൾക്ക് ഒപ്പം തന്നെ ഇന്റർനെറ്റും ഉപയോഗിക്കാം, അതും രണ്ട് സിം കാർഡുകളിലൂടെ. AI LinkBoost ഉപയോഗിച്ച് നെറ്റ് വർക്ക് കുറവായ മേഖലകളിൽ ഫോട്ടോ പോലെയുള്ള ഫയലുകൾ വേഗം അയക്കാം. മാത്രമല്ല ഈ ഡിവൈസ് ഓപ്പോയുടെ 50 മാസ ഫ്ലുവെൻസി ടെസ്റ്റും പാസ്സായി. അതായത് ദീർഘകാലത്തേക്കുള്ള പെർഫോമൻസ് ഇത് ഉറപ്പാക്കുന്നു.

AI പവറിൽ പോർട്രെയ്റ്റുകൾ

മൂന്ന് ക്യാമറകളാണ് ഫോണിലുള്ളത്. 32MP AI Dual Camera, a 2MP Portrait Camera, കൂടാതെ 8MP Selfie Camera എന്നിവ മികച്ച പോർട്രെയ്റ്റുകൾ ഉറപ്പാക്കുന്നു. 32MP Ultra-clear Main Camera ഹൈ റെസല്യൂഷൻ ഫോട്ടോകൾ എടുക്കൽ എളുപ്പമാക്കും. കനത്ത വെയിലിലും ഇത് മികച്ച റിസൾട്ട് നൽകും. ഇതിലുള്ള ഓപ്പോയുടെ HDR 3.0 അൽഗോരിതം എവിടെ വച്ചും ഫോട്ടോയെടുക്കുന്നത് സിമ്പിളാക്കും.

പോർട്രെയ്റ്റ് മോഡിൽ ഷൂട്ട് ചെയ്യാൻ മെയിൻ ക്യാമറയും 2MP Portrait Camera-യും ഉപയോഗിക്കാം. ഡെപ്ത് ഓഫ് ഫീൽഡ് ഉറപ്പാക്കുന്ന ഫോട്ടോകൾ എടുക്കാൻ ഇത് സഹായിക്കും. AI Portrait Retouching എ.ഐ ഉപയോഗിച്ച് സെൽഫികൾ, പോർട്രെയ്റ്റുകൾ, വീഡിയോകൾ എന്നിവയിൽ എഫക്റ്റുകൾ ചേർക്കാം. റിയൽ ടൈമായി എട്ട് ഫേഷ്യൽ ഡീറ്റെയ്ലുകൾ ചേർക്കാനും ഇത് സഹായിക്കും. Dual-View Video ആണ് മറ്റൊരു ആകർഷണം. മുൻ, പിൻ ക്യാമറകൾ ഒരുമിച്ച് വീഡിയോ എടുക്കാൻ ഇതിലൂടെ കഴിയും. വീഡിയോ കണ്ടന്റ് ആഗ്രഹിക്കുന്നവർക്ക് ഒരുപോലെ ഉപകാരപ്പെടുന്ന ഫീച്ചറാണിത്.

OPPO K12x 5G വാങ്ങണോ?

ഒരുപാട് പ്രത്യേകതകളുള്ള ഫോണാണ് The OPPO K12x 5G. നേർത്തതും ഡിസൈനിൽ നവീനവുമാണ് ഈ ഡിവൈസ്. 360° Damage-Proof Armour Body ഡിസൈൻ ഈ ഫോണിനെ കരുത്തുള്ളതാക്കുന്നു. അതോടൊപ്പം നാല് വർഷം ആയുസ്സുള്ള ബാറ്ററി കൂടെ ചേരുമ്പോൾ ഇതൊരു മികച്ച ഡിവൈസായി. 15,000 രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ഫോണുകളിൽ ഏറ്റവും കരുത്തുറ്റ ഫോണാണിത്. പ്രീമിയം ഫീച്ചറുകളായ Splash Touch and IP54 Water and Dust Resistance, AI LinkBoost, Dual-View Video ഇത് കൂടുതൽ ജനപ്രിയമാക്കും. പോക്കറ്റിനിണങ്ങുന്ന വിലയ്ക്ക് മികച്ചൊരു അപ്ഗ്രേഡ് നൽകുന്ന ഫോൺ ആണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ OPPO K12x 5G തീർച്ചയായും നിങ്ങൾക്ക് ഇണങ്ങുന്ന ചോയ്സാണ്.

OPPO K12x 5G 12,999 രൂപ (6GB+128GB), 15,999 (8GB+256GB) എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ഫ്ലിപ്കാർട്ട്, ഓപ്പോ ഇ-സ്റ്റോറ്‍, പ്രമുഖ റീട്ടെയ്ൽ ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിൽ നിന്നും വാങ്ങാം.
 

click me!