OPPO ഓഫർ പെരുമഴ: ദീപാവലിക്ക് കിടിലൻ ഫോണുകൾ സ്വന്തമാക്കാം

By Web TeamFirst Published Oct 9, 2024, 7:28 PM IST
Highlights

ഈ ദീപാവലിക്ക് ഈടുനിൽക്കുന്ന ഒരു സ്മാർട്ട്ഫോൺ വാങ്ങിയാലോ? OPPO India ഗ്രാൻഡ് ഫെസ്റ്റിവലിലേക്ക് വരൂ, Reno12 Pro 5G, F27 Pro+ 5G തുടങ്ങിയ ജനപ്രീയ മോഡലുകളിൽ ആകർഷകമായ ഓഫറുകൾ നേടൂ. മാത്രമല്ല നിങ്ങൾക്ക് സ്വന്തമാക്കാം Rs.10 lakhs.

ദീപങ്ങൾ, അലങ്കാരങ്ങൾ, വർണ്ണ രം​ഗോലികൾ - ദീപാവലി സന്തോഷത്തിന്റെ ആഘോഷമാണ്! നമ്മുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകാനുള്ള അവസരമായും ഈ ആഘോഷവേള മാറുന്നു. ​ഗാഡ്ജറ്റുകൾ ഇഷ്ടപ്പെടുന്ന നമ്മുടെ നാട്ടിൽ ഒരു നല്ല സമ്മാനം സ്മാർട്ട്ഫോൺ ആണ്.

രാജ്യത്തെ മുൻനിര സ്മാർട്ട്ഫോൺ ബ്രാൻഡ് OPPO India വിലയിലും ദീർഘകാലം നീണ്ടു നിൽക്കുന്ന സ്മാർട്ട്ഫോണുകൾ നൽകുന്നതിലും മുൻപന്തിയിലാണ്. ഉയർന്ന ​ഗുണമേന്മയുള്ള, വിശ്വസിക്കാൻ കഴിയുന്ന ഫോണുകൾ OPPO ഉറപ്പുനൽകുന്നു. പക്ഷേ, ഈ ദീപാവലി സമയത്ത് ഈ ​ഗുണങ്ങൾക്കൊപ്പം ഒരുപാട് ഓഫറുകൾ കൂടെ നൽകുകയാണ് OPPO.

Latest Videos

ഈ ആ​ഘോഷവേളയിൽ നിങ്ങളുടെ പ്രിയപ്പെട്ട OPPO ഡിവൈസുകൾ വാങ്ങാം -- 'Pay 0, Worry 0, Win 10 Lakh' ​ഗ്രാൻഡ് സെയിലിലൂടെ. നവംബർ അഞ്ച് വരെയുള്ള ഈ വിൽപ്പന മാമാങ്കത്തിൽ OPPO India ഫോണുകൾക്ക് എക്സ്ക്ലൂസീവ് ഓഫറുകൾ നേടാം. റീട്ടെയ്ൽ ആയും Flipkart, Amazon, OPPO  e-store വഴിയും ഓഫറുകൾ നേടാം.

OPPO India-യുടെ പ്രീമിയം ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ സ്മാർട്ട്ഫോൺ ടെക്നോളജിയിലെ ഏറ്റവും പുതിയ അനുഭവങ്ങൾക്കൊപ്പം പ്രത്യേക ദീപാവലി ആനുകൂല്യങ്ങളും നേടാം. ഇതിൽ zero down payment, zero-interest EMIs, zero processing fees എന്നിവ ഉൾപ്പെടുന്നു. കൂടാതെ അതിശയകരമായ ക്യാഷ് പ്രൈസുകളും നേടാം. മാത്രമല്ല ‘My OPPO Exclusive Raffle’ വഴി നിങ്ങൾക്ക് 10 ലക്ഷം രൂപയും നേടാം!

ദീപാവലി ദീപങ്ങൾ പോലെ തിളങ്ങുന്ന ഓഫറുകൾ

 

ഇന്ത്യൻ ഉപയോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഫീച്ചറുകൾ നൽകുന്നു എന്നതാണ് OPPO India-യെ വ്യത്യസ്തമാക്കുന്നത്. ന്യായമായ വിലയിൽ പ്രീമിയം ഫീച്ചറുകൾ OPPO ഉറപ്പാക്കുന്നു. അതേ സമയം ഡിവൈസുകളുടെ കരുത്തിലും ഉറപ്പിലും കോംപ്രമൈസുകളും ഇല്ല. കരുത്തുറ്റ Reno12 Pro 5G, F27 Pro+ 5G മോഡലുകൾ മുതൽ ഓൾറൗണ്ട് മികവിന് പേരുകേട്ട A3 Pro 5G വരെ, എല്ലാ റേഞ്ചിലും മൂല്യത്തിലുമുള്ള സ്മാർട്ട്ഫോണുകൾ OPPO India നൽകുന്നു.

​ഗുണമേന്മ ഉറപ്പുവരുത്താൻ കർശനമായ പരിശോധനകൾ OPPO India നടത്തുന്നു. അബദ്ധത്തിൽ ഫോൺ വീഴുന്നത്, വാട്ടർപ്രൂഫിങ്, മഴയ്ക്ക് എതിരെയുള്ള പ്രതിരോധം, ഉയർന്ന താപനില, പ്രതികൂലമായ അന്തരീക്ഷം, പൊടി എന്നിങ്ങനെ നൂറു കണക്കിന് ടെസ്റ്റുകൾ കടന്നാണ് ഓരോ OPPO ഡിവൈസും വിപണിയിൽ എത്തുക.

ദീപാവലിക്ക് ഏത് ഫോൺ മേടിക്കും എന്ന് തീരുമാനിക്കും മുൻപ് OPPO സ്മാർട്ട്ഫോണുകൾക്ക് മാത്രം സാധിക്കുന്ന, എടുത്തുപറയേണ്ട ചില ഫീച്ചറുകൾ പരിചയപ്പെടാം.

 

All-round Armour Body: കരുത്തുറ്റ ബോഡി. ഫോൺ നിലത്തു വീണാലും ഒന്നും പറ്റില്ല. ഇനി ഒരു കാർ കയറിയിറങ്ങിയാലും ഫോൺ സുരക്ഷിതമാണ്.

AI Linkboost: ലിഫ്റ്റിലോ പാർക്കിങ് ബേസ്മെന്റിലോ കുടുങ്ങിയോ? AI Linkboost ഉണ്ടെങ്കിൽ നിങ്ങൾ എപ്പോഴും കണക്റ്റഡ് ആണ്. മെസേജ്, ഫോട്ടോ, വീഡിയോ എല്ലാം ഷെയർ ചെയ്യാം, തടസ്സങ്ങളില്ലാതെ.

SUPERVOOCTM Technology: സൂപ്പർഫാസ്റ്റ് ചാർജിങ് ആസ്വദിക്കാം. SUPERVOOC™ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് ഉടനടി ബാറ്ററി ചാർജ് ചെയ്യാം.

IP68 & IP69 Rated: നിങ്ങൾ F27 Pro+ 5G ഫോൺ ആണ് ഉപയോ​ഗിക്കുന്നതെങ്കിൽ ഇനിയൊന്നും തടസ്സമല്ല—മഴ, ഉയർന്ന പ്രഷർ ഉള്ള വാട്ടർജെറ്റ്, അതുമല്ലെങ്കിൽ നീന്തൽക്കുളത്തിൽ ഫോൺ വീണാൽ എല്ലാം സേഫ് ആണ്.

BeaconLink: നെറ്റ് വർക്ക് ഇല്ലേ, ഒരു കുഴപ്പവുമില്ല. ഡിവൈസുകൾ തമ്മിൽ Bluetooth ഉപയോ​ഗിച്ച് നിങ്ങൾക്ക് ഫോൺ ചെയ്യാം.

Smart Charging: ബാറ്ററിക്ക് ദീർഘായുസ്സ് തരുന്ന OPPO Smart Charging നാല് വർഷം വരെ സുരക്ഷിതമായി ഫോൺ ഉപയോ​ഗിക്കാൻ സഹായിക്കും.

ദീപാവലി സ്പെഷ്യലാക്കാൻ വാങ്ങാം

Reno12 Pro 5G

വിമാനങ്ങളിൽ ഉപയോ​ഗിക്കുന്ന High-Strength Alloy Framework ഉപയോ​ഗിച്ച് നിർമ്മിച്ച OPPO Reno12 Pro 5G വളയില്ല, വീഴ്ച്ചകളിൽ പരിക്കേൽക്കില്ല. വിവിധ സന്ദർഭങ്ങളിൽ അതിശയകരമായ പ്രകടനം കാഴ്ച്ചവച്ചതിന് SGS 5-star Premium Performance ഇതിന് ലഭിച്ചിട്ടുണ്ട്. വെള്ളത്തെയും ആഘാതങ്ങളെയും ഇത് പ്രതിരോധിക്കും. കൂടാതെ IP65 റേറ്റിങ് പൊടിയും വെള്ളവും അകത്ത് കടക്കാതെ തടയും. 80W SUPERVOOCTM Flash Charging ഉള്ള  ഈ ഫോൺ വെറും 46 മിനിറ്റിൽ 100% ചാർജിൽ എത്തും. കൂടാതെ  AI Linkboost, BeaconLink, ഫോട്ടോകൾക്കും പ്രൊഡക്റ്റിവിറ്റിക്കുമുള്ള AI-powered tools എന്നിവയുമുണ്ട്.

“Your Everyday AI Companion” എന്ന് വിശേഷിപ്പിക്കാവുന്ന ഈ ഫോൺ AI Eraser 2.0, AI Clear Face, AI Best Face, and Smart Image Matting 2.0 തുടങ്ങിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. AI ശക്തിയിൽ പ്രവർത്തിക്കുന്ന ക്യാമറ സംവിധാനം പിഴവുകളില്ലാതെ ഫോട്ടോ എടുക്കും, എഡിറ്റ് ചെയ്യും.  AI Toolbox, AI Writer, AI Summary, AI Speak ടൂളുകൾ ദിവസേനെയുള്ള പ്രൊഡക്റ്റിവിറ്റി, ക്രിയേറ്റിവിറ്റി ആവശ്യങ്ങളും നിറവേറ്റും.

ഈ ദീപാവലിക്ക് OPPO India ഒരു ലിമിറ്റഡ് എഡിഷൻ Reno12 Pro 5G Manish Malhotra ഡിവൈസ് അവതരിപ്പിക്കുന്നുണ്ട്. പ്രമുഖ ഇന്ത്യൻ ഡിസൈനർ മനീഷ് മൽഹോത്രയുമായി ചേർന്നാണ് ഇത് അവതരിപ്പിക്കുന്നു. സുന്ദരമായ ഡിസൈനിൽ പൂക്കളുടെ എംബ്രോയ്ഡറി ചേർന്ന സുവർണ്ണ നിറത്തിലെ ചിത്രപ്പണികൾ കറുത്ത ബോഡിയിൽ സമ്മേളിക്കുന്നു. ഇതിന് പ്രചോദനം മു​ഗൾ കാലഘട്ടത്തിലെ കലയും ഇന്ത്യയിലെ വൈവിധ്യമാർന്ന എംബ്രോയ്ഡറി പാരമ്പര്യവുമാണ്. 12GB RAM, 256GB സ്റ്റോറേജിൽ എത്തുന്ന ഡിവൈസിന് വില INR 36,999 ആണ്.

F27 Pro+ 5G

സമ്പൂർണ്ണ വാട്ടർപ്രൂഫ് ഫോൺ എന്ന് വിശേഷിപ്പിക്കാവുന്ന F27 Pro+ 5G വരുന്നത് IP66, IP68, IP69 റേറ്റിങ്ങുകളോടെയാണ്. 30 മിനിറ്റ് വരെ വെള്ളത്തിൽ മുങ്ങിക്കിടന്നാലും ഇത് നനയില്ല. കൂടാതെ ഉയർന്ന സമ്മർദ്ദത്തിലുള്ള വാട്ടർ ജെറ്റുകളെയും ഇത് പ്രതിരോധിക്കും. Swiss SGS Premium Performance, MIL-STD-810H സ്റ്റാൻഡേർഡിൽ എത്തുന്ന 360° Armour Body ഉയർന്ന സുരക്ഷ ഉറപ്പാക്കുന്നു. മറ്റു പ്രധാന ഫീച്ചറുകൾ പരിശോധിച്ചാൽ 5000mAh battery with 67W SUPERVOOOCTM 20 മിനിറ്റിൽ 56% ചാർജ് നൽകും. കൂടാതെ MediaTek 7050 SoC ആണ് പ്രൊസസർ. വില ആരംഭിക്കുന്നത് INR 27,999.

F27 5G

5-star SGS Performance Multi-Scene Protection, വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുന്ന IP64 റേറ്റിങ് എന്നിവയാണ് F27 5G-യുടെ പ്രത്യേകത. വീഴ്ച്ചകൾ, പരിക്കുകൾ, വെള്ളം എന്നിവയിൽ നിന്ന് ഇത് സംരക്ഷണം തരും. AGC Dragontrail Star 2, High-Strength Alloy Framework എന്നിവ ഈ ഫോണിന്റെ നിർമ്മാണത്തിന്റെ ഭാ​ഗമാണ്. കൂടാതെ plash Touch technology-യും ഉണ്ട്. ഇത് ഫോൺ സ്ക്രീനിൽ വെള്ളം വീണാലും സു​ഗമമായി ഫോൺ ഉപയോ​ഗിക്കാൻ സഹായിക്കും. MediaTek Dimensity 6300 ആണ് പ്രൊസസർ. 50-Month Fluency Protection ഉറപ്പു നൽകുന്ന ഡിവൈസ് ദീർഘകാലം പ്രവർത്തിക്കും. കൂടാതെ AI Linkboost, BeaconLink എന്നിവയും ഉണ്ട്. വില ആരംഭിക്കുന്നത് INR 20,999 മുതലാണ്.

A3 Pro 5G

നിങ്ങളുടെ ഫോൺ ദീർഘകാലം നീണ്ടു നിൽക്കുന്നതും വിശ്വസ്തമായ പെർഫോമൻസ് നൽകുന്നതുമാകണെന്ന് ആ​ഗ്രഹമുണ്ടോ? എങ്കിൽ വിശ്വസിച്ച് വാങ്ങാവുന്ന ഡിവൈസാണ് A3 Pro 5G. All-round Armour Body, IP54 rating, and Splash Touch എന്നിവ ഈ ഫോണിനെ വ്യത്യസ്തമാക്കുന്നു. വെള്ളം, പൊടി, ദിവസേനയുള്ള ഉപയോ​ഗം എന്നിവയിൽ ഇത് മികച്ച പ്രതിരോധം ൽകും. കൂടാതെ 120Hz refresh rate, 5000mAh battery എന്നിവയും സവിശേഷതയാണ്. വില ആരംഭിക്കുന്നത് INR 17,999 മുതൽ.

 

​ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ അതിശയിപ്പിക്കുന്ന ഓഫറിൽ*

പ്രത്യേക 'Pay 0, Worry 0, Win 10 Lakh' ഓഫർ ഉപയോ​ഗിച്ച് തെരഞ്ഞെടുത്ത മോഡലുകൾ 12-month no-cost EMI വ്യവസ്ഥയിൽ വാങ്ങാം. കൂടാതെ  18, 24-month low-cost EMI ഓപ്ഷനുകളും ഉണ്ട്. ഉയർന്ന മോഡലുകളായ Reno12 Pro 5G, F27 Pro+ 5G എന്നിവ ഇങ്ങനെ വാങ്ങാനാകും. ആറ് മാസം മുതൽ ഒൻപത് മാസം വരെയുള്ള പർച്ചേസുകളിൽ 0 പ്രോസസിങ് ഫീസ് മാത്രം നൽകിയാൽ മതിയാകും. Bajaj Finance, IDFC First Bank, HDFC Finance, Kotak Bank തുടങ്ങിയവയിലൂടെ ഈ സൗകര്യം നേടാം. ഇനി 11-12 മാസം ഇ.എം.ഐ വ്യവസ്ഥയിൽ വാങ്ങുന്നവർക്ക് Zero Down Payment നേടാം. കൂടാതെ HDFC Bank, ICICI Bank, SBI, Bank of Baroda, IDFC First Bank, Kotak Bank, AU Small Finance, RBL Bank, DBS, Federal Bank എന്നിവയിലൂടെ EMI, non-EMI പർച്ചേസുകൾ നടത്തുന്നവർക്ക് 10% ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് നേടാം. IDFC First Bank കാർഡ് ആണ് ഉപയോ​ഗിക്കുന്നതെങ്കിൽ Reno12 Series വാങ്ങുമ്പോൾ 1 EMI cashback നേടാം. TVS Credit ഉപയോ​ഗിച്ചുള്ള F27 Pro+ 5G, Reno12 പർച്ചേസുകൾക്ക് ഫിക്സ്ഡ് ഇ.എം.ഐ ആയി Rs. 1999 നൽകിയാൽ മതിയാകും.

2024 നവംബർ ഏഴിന് മുൻപ് OPPO സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് ‘My OPPO Exclusive Raffle’ ഭാ​ഗ്യ മത്സരത്തിന്റെ ഭാ​ഗമാകാം. 10 ലക്ഷം രൂപയാണ് സമ്മാനം. കൂടാതെ OPPO Find N3 Flip foldable smartphones, OPPO Enco Buds2 TWS, OPPO Pads, സ്ക്രീൻ പ്രൊട്ടക്ഷൻ പ്ലാൻ, OPPO Care+ subscription, റിവാർഡ് പോയിന്റുകൾ,  ക്യാഷ് പ്രൈസുകൾ എന്നിവയും നേടാം.

ഇപ്പോൾ തന്നെ ഷോപ്പ് ചെയ്യൂ!

*വ്യവസ്ഥകൾ ബാധകം

click me!