OPPO F27 Pro+ 5G: മൺസൂണിന് യോജിച്ച ഫോൺ, വാട്ടർപ്രൂഫ് ടെക്നോളജിയുടെ പുതിയ തലവുമായി ഓപ്പോ

By Web TeamFirst Published Jun 21, 2024, 12:50 PM IST
Highlights

ഓപ്പോയുടെ ഏറ്റവും പുതിയ ഫോൺ OPPO F27 Pro+ 5G വാട്ടർപ്രൂഫിങ് സാങ്കേതികവിദ്യയിൽ വലിയൊരു നാഴികക്കല്ലാണ്. വെള്ളവും വഴുക്കലും പ്രതിരോധിക്കാനാകുന്ന രീതിയിലാണ് ഇതിന്റെ ഡിസൈൻ. ഇന്ത്യയിലെ ആദ്യത്തെ മൺസൂൺ പ്രതിരോധ ശേഷിയുള്ള ഫോൺ എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.

കടുത്ത മത്സരം നടക്കുന്ന ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ സ്ഥിരമായി മികച്ച പ്രകടനം നടത്തുന്ന ബ്രാൻഡ് എന്ന സൽപ്പേര് ഓപ്പോ നിലനിർത്തുന്നുണ്ട്. ഓരോ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുമ്പോഴും ഓപ്പോ എന്തെങ്കിലും പുതുമ കൊണ്ടുവരും. അത് ചിലപ്പോൾ പുതിയ സാങ്കേതികവിദ്യയാകാം അല്ലെങ്കിൽ ഒരു പുതിയ ഫീച്ചർ ആകാം.

ഇത്തവണ ഓപ്പോ മൺസൂൺ ആണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കാലാവസ്ഥാ പ്രതിഭാസങ്ങളിലൊന്നാണ് മൺസൂൺ. എന്നാൽ സ്മാർട്ട്ഫോണുകളെ സംബന്ധിച്ച് മഴക്കാലം അത്ര നല്ല കാലമല്ലെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ഒരു ക്യാഷിഫൈ റിപ്പോർട്ട് പറയുന്നത്. 2021-ലെ മൺസൂൺ സമയത്ത് വെള്ളം കാരണം മാത്രം ഏതാണ്ട് 35% അധികം സ്മാർട്ട്ഫോണുകൾ കേടാകുന്നുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. ഐ.ഐ.ടികൾ നടത്തിയ മറ്റൊരു പഠനം അനുസരിച്ച് മഴക്കാലത്ത് 30% സ്മാർട്ട്ഫോണുകൾക്കും കേടുപാടുണ്ടാകും. മദർബോർഡ്, ഡിസ്പ്ലേ, ബാറ്ററി തുടങ്ങിയ പ്രധാന ഘടകങ്ങൾക്കാണ് എപ്പോഴും കേടുപറ്റുക.

Latest Videos

ഓപ്പോയുടെ ഏറ്റവും പുതിയ ഫോൺ OPPO F27 Pro+ 5G വാട്ടർപ്രൂഫിങ് സാങ്കേതികവിദ്യയിൽ വലിയൊരു നാഴികക്കല്ലാണ്. വെള്ളവും വഴുക്കലും പ്രതിരോധിക്കാനാകുന്ന രീതിയിലാണ് ഇതിന്റെ ഡിസൈൻ. ഇന്ത്യയിലെ ആദ്യത്തെ മൺസൂൺ പ്രതിരോധ ശേഷിയുള്ള ഫോൺ എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.

ഏറ്റവും പുതിയ IP69 വാട്ടർപ്രൂഫിങ് റേറ്റിങ് ഉള്ള ഫോണിന് ഡാമേജ് പ്രൂഫ് 360° ആർമർ ബോഡി, അൾട്രാ ടഫ് 3D കർവ്ഡ് അമൊലെഡ് സ്ക്രീൻ എന്നിവയുമുണ്ട്. എത്രമാത്രം മികച്ചതാണ് OPPO F27 Pro+ 5G-യുടെ പ്രകടനം? നമുക്ക് പരിശോധിക്കാം.

ശരിക്കും മൺസൂൺ പ്രൂഫ്

ജലാംശത്തെ പ്രതിരോധിക്കാനുള്ള കഴിവാണ് OPPO F27 Pro+ 5G-യുടെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഫീച്ചർ. പ്രധാനമായും മൂന്ന് വാട്ടർ റെസിസ്റ്റൻസ് റേറ്റിങ്ങുകളാണ് ഇതിനുള്ളത് - IP66, IP68, IP69. ഇതിൽ IP68 സാങ്കേതികവിദ്യ 1.5 മീറ്റർ താഴ്ച്ചയിൽ 30 മിനിറ്റു വരെ വെള്ളത്തിൽ ഫോൺ മുങ്ങിയാലും പ്രതിരോധം തീർക്കും. പൊടിയിൽ നിന്നും ഇത് സംരക്ഷണം തരും. IP66, IP69 റേറ്റിങ്ങുകൾ ഉയർന്ന പ്രഷർ, ഉയർന്ന താപനിലയുള്ള വാട്ടർ ജെറ്റുകളെയും പൊടിയെയും പ്രതിരോധിക്കും.

ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയാണ് ഫോണിൽ ഉപയോഗിക്കുന്നത്. ഉയർന്ന ഗുണമേന്മയുള്ള ഉയർന്ന താപനിലകളിലും ഇളകാത്ത പശ, പുതിയ വാട്ടർപ്രൂഫ് സർക്യൂട്ട്, ഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളെ സംരക്ഷിക്കാൻ വേണ്ടി സിലിക്കൺ സീലിങ് റിംഗ് എന്നിവയുണ്ട്. എളുപ്പത്തിൽ നനയാൻ സാധ്യതയുള്ള സ്ക്രീൻ, യു.എസ്.ബി പോർട്ട്, സിം കാർഡ് സ്ലോട്ട് പിൻഹോൾ, മൈക്രോഫോൺ ഓപ്പണിങ്, അടിവശത്തുള്ള സ്പീക്കർ, ഇയർപീസ് സ്പീക്കർ എന്നിവയ്ക്ക് പ്രത്യേകം ശ്രദ്ധകൊടുത്തിരിക്കുന്നു.

ഈടുനിൽക്കുന്നതിൽ ചാമ്പ്യൻ

മറ്റൊരു പ്രധാന പ്രത്യേകതയായ 360° Armor Body വീഴ്ച്ചകളിൽ നിന്നും മറ്റുള്ള ആഘാതങ്ങളിൽ നിന്നും ഫോണിനെ സംരക്ഷിക്കും. ഈ ഡിസൈൻ വളരെ ശക്തമാണ്. ഫോണിന്റെ നാല് കോണുകളും പിൻ കവറിനെ ബോഡിയോട് ചേരുന്ന വിധത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് വീഴ്ച്ചകളിൽ ഫോണിന്റെ ഭാഗങ്ങൾ വേർപെടുന്നത് തടയും. മദർബോർഡിന്റെ മുൻവശത്തെ കേസിങ് നിർമ്മിച്ചിരിക്കുന്നത് ഉയർന്ന കരുത്തും ചാലകശക്തിയുമുള്ള AM03 എന്ന അലുമിനിയം ലോഹസങ്കരം കൊണ്ടാണ്. ഇത് സുരക്ഷ ഉറപ്പാക്കുന്നു. ഇതിന് പുറമെ ഫോണിന്റെ അകത്ത് സ്പോഞ്ചുകൾ ഉണ്ട്. ഇത് വീഴ്ച്ചകളിൽ കുഷ്യനായി പ്രവർത്തിക്കുന്നു.

കഠിനമായ ടെസ്റ്റുകളിലൂടെയാണ് ഫോണിന്റെ സുരക്ഷ ഓപ്പോ ഉറപ്പുവരുത്തിയത്. മിലിട്ടറി നിലവാരത്തിലുള്ള MIL-STD-810H Method 516.8 ടെസ്റ്റിന് ഫോൺ വിധേയമായി. ഇതിലൂടെ ഫങ്ഷണൽ ഷോക്ക്, ട്രാൻസ്പോർട്ടേഷൻ ഷോക്ക്, പൊട്ടാനുള്ള സാധ്യത, ക്രാഷ് ഹസാർഡ് ഷോക്ക് എന്നിവ പരീക്ഷിച്ചു. ഇത് കൂടാതെ 150 കടുത്ത റിലൈബിലിറ്റി ടെസ്റ്റുകളും പാസ്സായി. സ്മാർട്ട്ഫോൺ നിർമ്മാണത്തിൽ മറ്റാരും നടത്താത്ത ടെസ്റ്റുകളാണ് ഇവയെല്ലാം. ഇതിനും പുറമെ 42,000 മൈക്രോ ഡ്രോപ് ടെസ്റ്റുകൾക്കും ഫോൺ വിധേയമായിട്ടുണ്ട്. മറ്റൊരു ശ്രദ്ധേയമായ നേട്ടം Swiss SGS ടെസ്റ്റിലും ഫോൺ വിജയിച്ചു എന്നതാണ്. ഡ്രോപ് റെസിസ്റ്റൻസ് ഓവറോൾ സെർട്ടിഫിക്കേഷനിൽ പ്രീമിയം 5 സ്റ്റാർ ആണ് OPPO F27 Pro+ 5G സ്വന്തമാക്കിയത്. Corning Gorilla Glass Victus 2 ആണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് ദീർഘകാലം ഫോണിന്റെ ആയുസ്സ് നീട്ടാനും പോറലുകൾ ഒഴിവാക്കാനും സഹായിക്കും.

ആരും കൊതിക്കുന്ന ഡിസൈൻ, ലക്ഷ്വറി സ്പർശത്തോടെ

ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ പ്രതിഫലനമാണ് OPPO F27 Pro+ 5G എങ്കിലും കാഴ്ച്ചയിൽ കോംപ്രമൈസുകളില്ല. ഫോൺ നേർത്തതും ഭാരം കുറവുമാണ്. കനം വെറും 7.89 mm മാത്രമാണ്. ഭാരം 177 grams. കൈയ്യിൽ എളുപ്പത്തിൽ പിടിക്കാം, നല്ല ഗ്രിപ്പും ലഭിക്കും. 3D Curved Design  സങ്കേതത്തിലുള്ള ഫോൺ അതിന്റെ കർവുകളും വൃത്താകൃതിയിലുള്ള കോർണറുകളും കൊണ്ട് മിഴിവുറ്റതാണ്.

ലക്ഷ്വറിയുടെ പര്യായം കൂടെയാണ് ഡിസൈൻ. ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ ഓപ്പോ ഉപയോഗിക്കുന്ന ഉയർന്ന ഗുണമേന്മയുള്ള ഇലാസ്റ്റിക് വീഗൻ ലെതർ ആണ് ഈ ഫോണിലും ഉപയോഗിച്ചിരിക്കുന്നത്. കറ പറ്റാതിരിക്കാൻ പ്രത്യേകം സിലോക്സേൻ കോട്ടിങ് ഉണ്ട്. ഇത് പ്രീമിയം ലുക്ക് തരുന്നു. ദീർഘകാലം പുതുമയോടെ ഫോൺ സൂക്ഷിക്കാനും കഴിയും.

ഓപ്പോയുടെ ഫ്ലാഗ്ഷിപ് സങ്കൽപ്പമായ Cosmos Ring Design ആദ്യമായി ഒരു F സീരീസ് ഫോണിൽ വരുന്നു എന്ന പ്രത്യേകതയും OPPO F27 Pro+ 5G-ക്ക് ഉണ്ട്. മെക്കാനിക്കൽ വാച്ചുകളിൽ നിന്നും കടംകൊണ്ട ഡിസൈൻ ആണ് കോസ്മോസ് റിങ്. ഉയർന്ന ഗുണമേന്മയുള്ള ഡയൽ പ്ലേറ്റും ലെയറുകളോട് ചേർന്ന പാറ്റേണുമാണ് ഇതിന്റെ ആകർഷണം. ക്യാമറ മോഡ്യൂളിന് ഇത് പ്രത്യേക ഭംഗി നൽകുന്നു. രണ്ടു നിറങ്ങളിലാണ് OPPO F27 Pro+ 5G ലഭിക്കും - Dusk Pink നിറം അസ്തമയത്തിന്റെ വിവിധ നിറക്കൂട്ടുകളെ പ്രതിഫലിപ്പിക്കുന്നു. Midnight Navy രാത്രി ആകാശത്തിന്റെ പ്രതിഫലനമാണ്. ശാന്തമായ ആകാശവും തിരമാലകളും ചന്ദ്രനുമാണ് ഇതിന്റെ പ്രചോദനം.

മിഴിവാർന്ന ഡിസ്പ്ലേ

OPPO F27 Pro+ 5G-യിൽ 6.7-inch ultra-durable 3D Curved ഡിസ്പ്ലേ ആണ് ഉള്ളത്. ഇത് കണ്ണുകൾക്ക് പരമാവധി സുഖം നൽകുന്നു. 120Hz ആണ് റീഫ്രഷ് റേറ്റ്. 5 വ്യത്യസ്ത ടെക്നോളജികളിലൂടെയാണ് കണ്ണുകൾക്ക് സംരക്ഷണം ഉറപ്പാക്കുന്നത്. പകൽ വെളിച്ചത്തിലും മങ്ങിയ വെളിച്ചത്തിലും എളുപ്പം ഫോൺ ഉപയോഗിക്കാം. ഫോണിന്റെ screen-to-body ratio 93% ആണ്. ഇത് വലിയ, മിഴിവാർന്ന കാഴ്ച്ച നൽകും. ഓഡിയോ പരിശോധിച്ചാൽ 300% Ultra Volume Mode ഉണ്ട്. ഇത് ദൃശ്യങ്ങൾക്കൊപ്പം മികച്ച ശബ്ദ അനുഭവം കൂടെ നൽകും. ഡിസ്പ്ലേയിൽ ഒഴിവാക്കാനാകത്ത മറ്റൊരു ഫീച്ചറാണ് Splash Touch Algorithm. നനഞ്ഞ കൈകൊണ്ടും സ്ക്രീനിൽ മികവാർന്ന ടച്ച് അനുഭവം ഇത് തരും.

സൂപ്പർ ഫാസ്റ്റ് ബാറ്ററി - 100% എത്താൻ വെറും 44 മിനിറ്റ്!

നാലു വർഷം നീണ്ടു നിൽക്കുന്ന ബാറ്ററിയോടെയാണ് OPPO F27 Pro+ 5G വരുന്നത്. 5,000mAh പവറുള്ള ബാറ്ററി ഓപ്പോയുടെ സ്വന്തം 67W SUPERVOOCTM Flash charge സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. സ്ഥിരമുള്ള ഉപയോഗത്തിന് ഇത് വളരെ യോജിച്ചതാണ്. 100% ചാർജ് എത്താൻ ഇത് 44 മിനിറ്റുമതി. 20 മിനിറ്റിൽ 56% ചാർജും എത്തും.

പോർട്രെയ്റ്റുകൾ എടുക്കാം AI ശക്തിയോടെ

OPPO F27 Pro+ 5G-യിൽ 64MP മെയിൻ ക്യാമറയാണുള്ളത്. ഇത് കൂടാതെ 2MP ഡെപ്ത് ക്യാമറ, 8MP സെൽഫി ക്യാമറ എന്നിവയുമുണ്ട്. ഏറ്റവും പുതിയ അൽഗോരിതം ഉപയോഗിച്ച് 1X, 2X zoom പോർട്രെയ്റ്റുകൾ പകർത്താം. AI പരമാവധി പ്രയോജനപ്പെടുത്തുന്നതാണ് ഇതിന്റെ ക്യാമറ. Flash Snapshot ഉപയോഗിച്ച് വ്യക്തതയോടെ ഇമേജുകൾ എടുക്കാം. കുറഞ്ഞ വെളിച്ചത്തിലും ഉയർന്ന ക്വാളിറ്റി പോർട്രെയ്റ്റുകൾ ഉറപ്പാക്കാം. മുൻ ക്യാമറയുടെ AI Portrait Retouching ഉപയോഗിച്ച് സെൽഫികൾ നാച്ചുറലായി പകർത്താം. ഇനി AI Eraser ഉപയോഗിച്ചാലോ, ഷോട്ടുകളിൽ നിന്നും അനാവശ്യമായ ആളുകളെ നീക്കാം. AI Smart Image Matting ഫോട്ടോ എഡിറ്റിങ്ങും ഷെയറിങ്ങും കൂടുതൽ എളുപ്പമാക്കും.

അതിവേഗ പ്രോസസർ

ഈ ഫോണിലുള്ള MediaTek Dimensity 7050 chipset (6nm process technology) വളരെക്കുറിച്ച് പവർ മാത്രം ഉപയോഗിച്ച് സ്മൂത്ത് ആയി ഫോൺ ഉപയോഗം സാധ്യമാക്കും. സ്ഥിരമുള്ള ടാസ്കുകളും ഗെയിമിങ്ങും എളുപ്പമായി ചെയ്യാം. 50-month fluency protection ആണ് മറ്റൊരു പ്രത്യേകത. അതായത് വർഷങ്ങളോളം നിങ്ങളുടെ ഫോൺ വേഗതയും റെസ്പോൺസീവ് സ്വഭാവവും നിലനിർത്തും. രണ്ടു വേർഷനിലാണ് ഫോൺ ലഭിക്കുക - 8GB+128GB and 8GB+256GB.

ColorOS 14.0 – പുതുമകളുടെ പുതിയ പേര്

OPPO F27 Pro+ 5G പ്രവർത്തിക്കുന്നത് ColorOS 14.0-ത്തിലാണ്. ഒരുപിടി പുതിയ സൗകര്യങ്ങൾ ഇതിലുണ്ട്. Aqua Dynamics ആണ് ശ്രദ്ധേയമായ ഒരു ഫീച്ചർ. ഇത് സ്ഥിരമായി നടക്കുന്ന ഇന്ററാക്ഷനുകൾ ബബിൾ, ക്യാപ്സ്യൂൾ, പാനൽ എന്നിങ്ങനെ എളുപ്പം കൈകാര്യം ചെയ്യുന്ന രൂപത്തിലാക്കിത്തരും. മറ്റൊരു ഫീച്ചറായ File Dock ഏത് ആപ്പിൽ നിന്നും വിവരങ്ങൾ തെരഞ്ഞെടുത്ത് ട്രാൻസ്ഫർ ചെയ്യാൻ സഹായിക്കും. സിമ്പിളായ ജെസ്ച്ചറുകളിലൂടെ ഉപയോക്താക്കൾക്ക് ഫയലുകൾ ഡ്രാഗ് ചെയ്യാം, ഡ്രോപ് ചെയ്യാം, ഇമേജുകൾ, ടെക്സ്റ്റുകൾ എന്നിവ ആപ്പുകൾ തമ്മിൽ കൈമാറാനും ഡിവൈസുകൾ തമ്മിൽ മാറാനും എളുപ്പം കഴിയും.

മൺസൂണിൽ മാത്രമല്ല, എല്ലാക്കാലത്തും നിങ്ങളുടെ സുഹൃത്ത്

കരുത്തുള്ള, അതേ സമയം ആരും കൊതിക്കുന്ന ലുക്കുള്ള ഒരു ഫോൺ എന്നതാണ് OPPO F27 Pro+ 5G-യുടെ പ്രത്യേകത. മഴക്കാലത്തെ ഉദ്ദേശിച്ചാണ് ഈ ഫോൺ പുറത്തിറക്കിയത്. IP66, IP68, IP69 വാട്ടർപ്രൂഫിങ് ടെക്നോളജിയുള്ള ഈ ഫോൺ സ്മാർട്ട്ഫോൺ മേഖലയിൽ തന്നെ പുതുമയാണ്. കൂടാതെ 360° Armour body, Ultra Tough 3D Curved AMOLED ഫീച്ചറുകളും ഈ ഡിവൈസിനെ വ്യത്യസ്തമാക്കുന്നു. മഴക്കാലത്ത് അല്ലെങ്കിൽ നനവുള്ള പ്രതലങ്ങളിൽ ഫോൺ കൊണ്ടുനടക്കാൻ ബുദ്ധിമുട്ടുന്ന ഒരാളാണ് നിങ്ങളെങ്കിൽ, യോജിച്ച അപ്ഗ്രേഡ് ആയിരിക്കും OPPO F27 Pro+ 5G.

വില, ഓഫറുകൾ...

OPPO F27 Pro+ 5Gയുടെ 8GB+128GB വേരിയന്റിന്  INR 27,999 ആണ് വില. 8GB+256GB വേരിയന്റിന് 29,999 രൂപയാകും. ഇന്ന് മുതൽ ഫോൺ വാങ്ങാം. ഫ്ലിപ്കാർട്ട്, ആമസോൺ വെബ്സൈറ്റുകളിലും റീട്ടെയ്ൽ സ്റ്റോറുകളിലും ഓപ്പോ സ്റ്റോറിലും ഫോൺ ലഭിക്കും.

ഇപ്പോൾ ആകർഷകമായ ഓഫറിൽ ഫോൺ വാങ്ങാം:

  • ഇന്ത്യയിലെ കരുത്തുറ്റ മൺസൂൺ പ്രതിരോധ ഫോണായ OPPO F27 Pro+ 5G വാങ്ങിയാൽ 180 ദിവസത്തിനുള്ളിൽ INR 999 മൂല്യമുള്ള ഒറ്റത്തവണ സ്ക്രീൻ റീപ്ലേസ്മെന്റ് നേടാം.
  • ആറ് മാസത്തേക്ക് No-cost EMI. അല്ലെങ്കിൽ 9 മാസത്തേക്ക് Bajaj Finance, TVS Credit Finance, IDFC First Bank, and HDB Financial Services എന്നിവരിലൂടെ ഡൗൺപേയ്മെന്റ് ഇല്ലാതെ കൺസ്യൂമർ ലോൺ.
  • OPPO F27 Pro+ യിലേക്ക് അപ്ഗ്രേഡ് ചെയ്താൽ എക്സ്ചേഞ്ച് ബോണസ് ആയി INR 1000 നേടാം. നിലവിൽ ഓപ്പോ ഉപയോക്താക്കളായവർക്ക് ലോയൽറ്റി ബോണസ് ആയി INR 1000 അധികം നേടാം.
  • HDFC Bank, SBI cards, ICICI Bank ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10% ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്.
     
click me!