Oppo Air Glass : സ്മാര്‍ട്ട് ഗ്ലാസ് പുറത്തിറക്കി ഓപ്പോ; സയന്‍സ് ഫിക്ഷന്‍ സിനിമ പോലെ, വമ്പന്‍ പ്രത്യേകതകള്‍

By Web Team  |  First Published Dec 14, 2021, 5:36 PM IST

ഓപ്പോയുടെ ചൈനയില്‍ നടക്കുന്ന ഇനവേഷന്‍ ഡേ, ഈവന്‍റിലാണ് ഈ സ്മാര്‍ട്ട് ഗ്ലാസ് പുറത്തിറിക്കിയിരിക്കുന്നത്.


ബിയജിംഗ്: വെയര്‍ബിള്‍ ഡിവൈസ് ശ്രേണിയില്‍ പുതിയ ചുവടുവയ്പ്പ് നടത്തിയ ഓപ്പോ. സ്മാര്‍ട്ട് ഗ്ലാസ് പുറത്തിറക്കി. ഓപ്പോ എയര്‍ ഗ്ലാസ് (Oppo Air Glass) എന്നാണ് സിംഗിള്‍ ഗ്ലാസ് ഡിസൈനില്‍ എത്തുന്ന ഈ ഡിവൈസിന്‍റെ പേര്. റിയാലിറ്റി സ്മാര്‍ട്ട് ഗ്ലാസ് എന്നാണ് ഇതിനെ ഓപ്പോ വിശേഷിപ്പിക്കുന്നത്.  ഇമാജിനിംഗ് ന്യൂറോ പ്രൊസ്സസിംഗ് യൂണിറ്റ് (NPU) ഉള്‍പ്പെടുന്ന മാരി സിലിക്കോണ്‍ X ഈ ഗ്ലാസിന്‍റെ ഭാഗമാണ്. 

ഓപ്പോയുടെ ചൈനയില്‍ നടക്കുന്ന ഇനവേഷന്‍ ഡേ, ഈവന്‍റിലാണ് ഈ സ്മാര്‍ട്ട് ഗ്ലാസ് പുറത്തിറിക്കിയിരിക്കുന്നത്. ലൈറ്റ് വെയ്റ്റായ ഒരു ക്രിസ്റ്റല്‍ ഗ്ലാസ് പ്രൊട്ടക്ഷനാണ് ഇതിന്‍റെ മുകളില്‍. ഒപ്പം തന്നെ സഫീയര്‍ ക്രിസ്റ്റല്‍ ഗ്ലാസില്‍ നിര്‍മ്മിച്ച ഒരു കസ്റ്റം പ്രൊജക്ടര്‍ ഇതിനുണ്ടാകും. വളരെ വിപ്ലവകരമായ ഒരു ഫോട്ടോഗ്രാഫി അനുഭവമാണ് ഓപ്പോ സ്മാര്‍ട്ട് ഫോണുകമായി ചേര്‍ന്ന് ന്യൂറോ പ്രൊസ്സസിംഗ് യൂണിറ്റ് (NPU) ഉള്‍പ്പെടുന്ന മാരി സിലിക്കോണ്‍ X ഈ ഗ്ലാസിന്‍റെ ഭാഗമായി നിര്‍വഹിക്കുക. രാത്രിയില്‍ 4കെ വീഡിയോ ഷൂട്ട് ചെയ്യാന്‍ ന്യൂറോ പ്രൊസ്സസിംഗ് യൂണിറ്റ് സജ്ജമാണ് എന്നാണ് ഓപ്പോ അവകാശവാദം.

Latest Videos

undefined

ഈ സ്മാര്‍ട്ട് ഗ്ലാസിന്‍റെ വില ഓപ്പോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ലിമിറ്റഡ് എഡിഷനായി 2022 ആദ്യ പാദത്തില്‍ ഇത് വിപണിയില്‍ എത്താനാണ് സാധ്യത. ചൈനയില്‍ മാത്രമായിരിക്കും ആദ്യഘട്ട വില്‍പ്പന. മുന്‍പ് ഇത്തരം സ്മാര്‍ട്ട് ഗ്ലാസിനായി വലിയ ഗവേഷണം നടത്തിയതാണ് ഗൂഗിള്‍. എന്നാല്‍ ആ പദ്ധതി പല കാരണങ്ങളാല്‍ പിന്നീട് ഉപേക്ഷിച്ചു. അതിന് ശേഷം ഈ രംഗത്തേക്ക് വലിയ ചുവട് വയ്ക്കുന്ന കമ്പനിയാണ് ഓപ്പോ. 

തീര്‍ത്തും പ്രയോഗികമായ, കൈകാര്യം ചെയ്യാന്‍ എളുപ്പമായ, എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന ഒരു ഉപകരണമാണ് ഇത് എന്നാണ് ഓപ്പോ അവകാശപ്പെടുന്നത്. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ വെയര്‍ 4100 പ്ലാറ്റ്ഫോമിലാണ് ഈ ഗ്ലാസ് പ്രവര്‍ത്തിക്കുക. ഇതിന്‍റെ കനം 30 ഗ്രാം ആണ്. ഇതിലെ പ്രൊജക്ടര്‍ സംവിധാനം  ഫൈവ് ലെന്‍സ് പ്രൊജക്ഷന്‍ സംവിധാനമാണ്. ഓപ്പോ സ്മാര്‍ട്ട് ഫോണും, വാച്ചുമായി നിരന്തരം ബന്ധത്തിലായിരിക്കും സ്മാര്‍ട്ട് ഗ്ലാസ് എന്നാണ് ഓപ്പോ പറയുന്നത്.

ബ്ലാക്ക്, സില്‍വര്‍ കളറുകളില്‍ ഈ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കും എന്നാണ് ഓപ്പോ അറിയിക്കുന്നത്. ഇതില്‍ ബ്ലാക്ക് കളര്‍ ഗ്ലാസ് ഫുള്‍ ഫ്രൈം കണ്ണടയായി തന്നെ വരും. സില്‍വര്‍ പതിപ്പ് ഹാഫ് ഗ്ലാസ് ഡിസൈന്‍ ആയിരിക്കും. സാധാരണ കണ്ണാട ധരിക്കുന്നവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ആയിരിക്കും ഓപ്പോ എയര്‍ ഗ്ലാസിന്‍റെ ഡിസൈന്‍ എന്നും കന്പനി അറിയിക്കുന്നു. ടെച്ചിലൂടെയും വോയിസിലൂടെയും ഗ്ലാസിനെ നിയന്ത്രിക്കാന്‍ സംവിധാനം ഉണ്ടാകും. ടെലിപ്രൊമിറ്ററായും, ട്രാന്‍സിലേറ്റര്‍ ആയും ഈ ഗ്ലാസിനെ ഉപയോഗിക്കാം എന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത.

click me!