വണ്‍പ്ലസ് ടിവി വൈ1എസ് പ്രോ 10-ബിറ്റ് കളർ ഡെപ്‌ത് ഉള്ള 50 ഇഞ്ച് 4കെ അൾട്രാ-എച്ച്‌ഡി ഡിസ്‌പ്ലേയുമായാണ് എത്തുന്നത്.
വണ്‍പ്ലസ് ഇന്ത്യയില്‍ അവരുടെ പുതിയ സ്മാര്‍ട്ട് ടിവി പുറത്തിറക്കി. വണ്‍പ്ലസ് ടിവി വൈ1എസ് പ്രോയാണ് (OnePlus TV 50 Y1S Pro) വണ്‍പ്ലസ് (Oneplus) ഇന്ത്യയില്‍ ഇറക്കിയത്. ഈ ഫോണിന് 4കെ റെസല്യൂഷനാണ് ഉള്ളത്. ഒപ്പം 10 ബിറ്റ് കളര്‍ ഡിസ്പ്ലേയും ഈ ടിവിക്ക് ഉണ്ട്.
ണ്‍പ്ലസ് ടിവി വൈ1എസ്ന്റെ ഇന്ത്യയിലെ വില 32,999 രൂപയാണ്. സ്മാർട്ട് ടിവി ആമസോണിലും വണ്‍പ്ലസ്.ഇന്‍ എന്നിവിടങ്ങളില്‍ ജൂലൈ 7 മുതൽ വിൽപ്പനയ്‌ക്ക് ലഭ്യമാകും. ആദ്യ വില്‍പ്പനയില്‍ വാങ്ങുന്നവര്‍ക്ക് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 3,000 രൂപ തൽക്ഷണ കിഴിവ് ഉൾപ്പെടെയുള്ള ഓഫറുകള്‍ വണ്‍പ്ലസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ 29,999 രൂപയ്ക്ക് ഈ ടിവി ലഭിക്കും. ഉപയോക്താക്കൾക്ക് 9 മാസം വരെ എളുപ്പമുള്ള തവണകളായി പണമടയ്ക്കാൻ കഴിയുന്ന നോ-കോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കും.
undefined
വണ്‍പ്ലസ് ടിവി വൈ1എസ് പ്രോ 10-ബിറ്റ് കളർ ഡെപ്‌ത് ഉള്ള 50 ഇഞ്ച് 4കെ അൾട്രാ-എച്ച്‌ഡി ഡിസ്‌പ്ലേയുമായാണ് എത്തുന്നത്. സ്മാർട്ട് ടിവി HDR10+ നുള്ള പിന്തുണയോടെയും ആന്‍ഡ്രോയ്ഡ് ടിവി 10.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവർത്തിക്കുന്നു. ഇത് ഗൂഗിൾ അസിസ്റ്റന്റ് സപ്പോര്‍ട്ടോടെയാണ് എത്തുന്നത്. വൺപ്ലസ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് വൺപ്ലസ് കണക്റ്റ് 2.0 ഉപയോഗിച്ച് അവരുടെ സ്മാർട്ട്‌ഫോണിനെ വൺപ്ലസ് ടിവി 50 വൈ 1 എസ് പ്രോയിലേക്ക് കണക്റ്റുചെയ്യാനാകും. ഗെയിമർമാർക്കായി ഒരു പ്രത്യേക ഓട്ടോ ലോ ലേറ്റൻസി മോഡും (ALLM) ഇതിലുണ്ട്.
വണ്‍പ്ലസ് നോര്‍ഡ് 2ടി 5ജി സ്മാർട്ട്‌ഫോൺ ഇന്ത്യയിലേക്ക്; വിലയും പ്രത്യേകതയും
മൊത്തം 24വാട്സ് ഔട്ട്‌പുട്ട് ഡോൾബി ഓഡിയോയ്ക്കുള്ള പിന്തുണയും ഉള്ള രണ്ട് ഫുൾ റേഞ്ച് സ്റ്റീരിയോ സ്പീക്കറുകളുമായാണ് സ്മാർട്ട് ടിവി വരുന്നത്. വണ്‍പ്ലസ് ടിവി വൈ1എസ് പ്രോയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 3 എച്ച്ഡിഎംഐ 2.1 പോർട്ടുകൾ, 2 യുഎസ്ബി 2.0 പോർട്ടുകൾ, ഒപ്റ്റിക്കൽ ഇഥർനെറ്റ് പോർട്ട്, ഡ്യുവൽ-ബാൻ വൈ-ഫൈ, ബ്ലൂടൂത്ത് 5.0 എന്നിവ ഉൾപ്പെടുന്നു.
വണ്‍പ്ലസ് അതിന്റെ ഏറ്റവും പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായ വണ്‍പ്ലസ് നോര്‍ഡ് 2T കഴിഞ്ഞ ആഴ്ച അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ടിവി അവതരിപ്പിക്കുന്നത്. വണ്‍പ്ലസ് നോര്‍ഡ് 2ടി 5ജി 5G ഇന്ത്യയിൽ 28,999 രൂപയ്ക്ക് അവതരിപ്പിച്ചത്. മീഡിയടെക് ഡൈമെൻസിറ്റി 1300 ചിപ്‌സെറ്റ്, 6.43 ഇഞ്ച് 90Hz AMOLED ഡിസ്‌പ്ലേ, ട്രിപ്പിൾ റിയർ ക്യാമറ, 80W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 4,500mAh ബാറ്ററി എന്നിവയുമായാണ് സ്മാർട്ട്‌ഫോൺ എത്തിയത്.
ആന്‍ഡ്രോയ്ഡ് 13 ബീറ്റ 2 ഇറങ്ങി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ