വൺപ്ലസിന്‍റെ ഫോൾഡബിൾ ഫോണെത്തുന്നു: പ്രത്യേകതകളും, ലോഞ്ച് തീയതിയും

By Web Team  |  First Published Oct 11, 2023, 2:01 PM IST

വൺപ്ലസ് ഓപ്പൺ 2,440x2,268 പിക്സൽ റെസല്യൂഷനുള്ള 7.82 ഇഞ്ച് ഒഎൽഇഡി ഇൻസൈഡ് സ്ക്രീനും 1,116 x 2,484 പിക്സൽ റെസല്യൂഷനുള്ള 6.31 ഇഞ്ച് ഒഎൽഇഡി ഔട്ടർ ഡിസ്പ്ലേയുമുണ്ടാകുമെന്ന് പറയപ്പെടുന്നു. 


ദില്ലി:  വൺപ്ലസ് തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നു. ലോഞ്ച് തീയതി ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഫോൺ ഒക്ടോബർ അവസാനത്തോടെ രാജ്യത്ത് എത്തുമെന്നാണ് സൂചന. കമ്പനി തന്നെയാണ് ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ പോസ്റ്റ് എക്സിൽ പങ്കുവെച്ചത്. പോസ്റ്റിൽ ഫോൺ പകുതി മടക്കിയ ഫോണിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

വൺപ്ലസ് ഓപ്പൺ എന്നറിയപ്പെടുന്ന ഫോൺ കറുത്ത നിറത്തിലുള്ള ഒരു വകഭേദത്തിലാണ് പ്രദർശിപ്പിച്ചത്. ഉപകരണത്തിന്റെ ഇടതുവശത്ത്, അലേർട്ട് സ്ലൈഡർ കാണാനാകും, അതേസമയം വോളിയം റോക്കറും പവർ ബട്ടണും വലത് സൈഡിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Latest Videos

undefined

ചിത്രത്തിനൊപ്പം "ഒരു യഥാർത്ഥ വൺപ്ലസ് അനുഭവത്തിനായി കാത്തിരിക്കൂ" എന്ന അടിക്കുറിപ്പും ഉണ്ടായിരുന്നു. വൺപ്ലസ് ഓപ്പണിന്റെ വില ഇന്ത്യയിൽ 100 രൂപയിൽ താഴെയായിരിക്കുമെന്ന് ലീക്കായ വിവരങ്ങൾ മുമ്പ് സൂചിപ്പിച്ചിരുന്നു. ഫോണിന്റെ മുമ്പ് ലീക്കായ ചിത്രങ്ങൾ അനുസരിച്ച് മുകളിലെ പിൻ പാനലിന്റെ മധ്യഭാഗത്തായി വൃത്താകൃതിയിലുള്ള പിൻ ക്യാമറ മൊഡ്യൂൾ സ്ഥാപിച്ചിരിക്കുന്നത് കാണാം. ഫോണിന്റെ രൂപകൽപ്പനയിൽ വൃത്താകൃതിയിലുള്ള കോണുകളും ലിച്ചി പോലുള്ള ലെതർ ഫിനിഷും ഉണ്ട്.

വൺപ്ലസ് ഓപ്പൺ 2,440x2,268 പിക്സൽ റെസല്യൂഷനുള്ള 7.82 ഇഞ്ച് ഒഎൽഇഡി ഇൻസൈഡ് സ്ക്രീനും 1,116 x 2,484 പിക്സൽ റെസല്യൂഷനുള്ള 6.31 ഇഞ്ച് ഒഎൽഇഡി ഔട്ടർ ഡിസ്പ്ലേയുമുണ്ടാകുമെന്ന് പറയപ്പെടുന്നു. രണ്ട് സ്‌ക്രീനുകളും സുഗമമായ 120Hz റിഫ്രഷിങ് റേറ്റ്  വാഗ്ദാനം ചെയ്യുന്നുണ്ട്. ഹുഡിന് കീഴിൽ, ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 Gen 2 SoC, 16GB റാമും 1TB വരെ ഇന്റേണൽ സ്‌റ്റോറേജിനുള്ള ഓപ്‌ഷനും ഉണ്ടെന്നാണ് സൂചന.

ക്യാമറയെ സംബന്ധിച്ചിടത്തോളം, വൺപ്ലസ് ഓപ്പണിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 48 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 3x ഒപ്റ്റിക്കൽ സൂം നൽകുന്ന ടെലിഫോട്ടോ ലെൻസുള്ള 64 മെഗാപിക്സൽ സെൻസർ എന്നിവയുൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം ഉണ്ടാകും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഫോണിന് 32 മെഗാപിക്‌സൽ അല്ലെങ്കിൽ 20 മെഗാപിക്‌സൽ മുൻ ക്യാമറ ഉണ്ടായിരിക്കുമെന്നും പറയപ്പെടുന്നു. ഫോൺ 4,805mAh ബാറ്ററി പായ്ക്ക് ചെയ്യുമെന്നും 100W വയർഡ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുമെന്നും പറയപ്പെടുന്നുണ്ട്.

വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; സംഭവം 'പിന്‍' ചെയ്യാം.!

ഗൂഗിള്‍ പിക്സല്‍ വാങ്ങാന്‍ പറ്റിയ ടൈം; വന്‍ ഓഫര്‍ വില്‍പ്പന

Asianet News Live

click me!