വില ഒരു ലക്ഷത്തിനടുത്ത് മാത്രം; ഫ്ലാഗ്‌ഷിപ്പ് ഫോള്‍ഡ‍ബിളായ വണ്‍പ്ലസ് ഓപ്പണ്‍ വമ്പിച്ച ഓഫറില്‍

By Web TeamFirst Published Sep 29, 2024, 2:07 PM IST
Highlights

2023 ഒക്ടോബറില്‍ 1,39,999 രൂപയ്ക്ക് വണ്‍പ്ലസ് ഈ ഫോണ്‍ പുറത്തിറക്കിയിരുന്നത്

തിരുവനന്തപുരം: വണ്‍പ്ലസിന്‍റെ ആദ്യ ഫോള്‍ഡ‍ബിള്‍ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്ഫോണായ 'വണ്‍പ്ലസ് ഓപ്പണ്‍' ഒരു ലക്ഷത്തില്‍ താഴെ രൂപയില്‍ വാങ്ങാന്‍ അവസരം. ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിന്‍റെ ഭാഗമായാണ് ഫോണിന്‍റെ വില കുറച്ചിരിക്കുന്നത്. 

2023 ഒക്ടോബറില്‍ 1,39,999 രൂപയ്ക്ക് വണ്‍പ്ലസ് പുറത്തിറക്കിയ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്ഫോണാണ് വണ്‍പ്ലസ് ഓപ്പണ്‍. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിന്‍റെ ഭാഗമായി ഈ ഫോണ്‍ ഇപ്പോള്‍ 99,999 രൂപയ്ക്ക് വാങ്ങാം. 16 ജിബി റാമും 512 ജിബി സ്റ്റോറേജും വരുന്ന മോഡലിന്‍റെ വിലയാണിത്. 29 ശതമാനം വിലക്കിഴിവാണ് ആമസോണ്‍ വണ്‍പ്ലസ് ഓപ്പണിന് നല്‍കുന്നത്. നോ-കോസ്റ്റ് ഇഎംഐ സൗകര്യം ഉപയോഗിച്ചും ഫോണ്‍ വാങ്ങാം. 

Latest Videos

ആന്‍ഡ്രോയ്ഡ് 13.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന വണ്‍പ്ലസ് ഓപ്പണില്‍ 6.31 ഇഞ്ചിന്‍റെ 2കെ റെസലൂഷനിലുള്ള ഡുവല്‍ പ്രോഎക്‌സ്‌ഡിആര്‍ ഡിസ്‌പ്ലെയാണ് വരുന്നത്. സൂപ്പര്‍ ഫ്ലൂയിഡ് അമോല്‍ഡ് ഡിസ്പ്ലെയാണിത്. 120 ഹെര്‍ട്‌സ് റേറ്റ് ഇത് പ്രദാനം ചെയ്യുന്നു. സ്‌നാപ്‌ഡ്രാഗണ്‍ 8 ജെനറേഷന്‍ 2 പ്രൊസസറിലാണ് പ്രവര്‍ത്തനം. 4805 എംഎഎച്ച് ബാറ്ററിയില്‍ വരുന്ന ഫോണിനൊപ്പമുള്ളത് 67 വാട്ട്‌സ് ചാര്‍ജിംഗാണ്. 239 ഗ്രാം മാത്രമേ ഈ ഫോള്‍ഡബിളിന് ഭാരമുള്ളൂ എന്നതും സവിശേഷതയാണ്. 

48 മെഗാപിക്‌സലിന്‍റെ സോണി എല്‍വൈറ്റി-ടി800 സെന്‍സര്‍ ക്യാമറയാണ് പ്രധാനപ്പെട്ടത്. 3എക്‌സ് ഒപ്റ്റിക്കല്‍, 6എക്‌സ് സെന്‍സര്‍ സൂമോടെ 64 എംപി ടെലിഫോട്ടോ ലെന്‍സാണ് മറ്റൊരു ആകര്‍ഷണം. 48 എംപിയുടെ അള്‍ട്രാ-വൈഡ് സോണി ഐഎംഎസ്581 ക്യാമറയും ഇതില്‍ ഉള്‍പ്പെടുന്നു. 60 ഫ്രെയിം പെര്‍ സെക്കന്‍ഡ് കണക്കില്‍ 4കെ വീഡിയോ റെക്കോര്‍ഡ് ചെയ്യാം. വൈഫൈ 7, ഡുവല്‍ 5ജി എന്നിങ്ങനെയാണ് പ്രധാന കണക്റ്റിവിറ്റി സൗകര്യങ്ങള്‍. 

Read more: എസ്എംഎസ് വഴി ലിങ്ക് അയച്ചുള്ള തട്ടിപ്പുകള്‍ക്ക് പൂട്ട്, ഒടിടിക്കും ബാധകം; ഉത്തരവിറക്കി ട്രായ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!