പുത്തന്‍ ക്യാമറ, കിടിലന്‍ ബാറ്ററി; അതിശയിപ്പിക്കാന്‍ വീണ്ടും വണ്‍പ്ലസ്, നോര്‍ഡ് 4ന്‍റെ ഇന്ത്യന്‍ വില പുറത്ത്

By Web Team  |  First Published Jul 4, 2024, 9:39 AM IST

ജൂലൈ 16ന് വണ്‍പ്ലസ് നോര്‍ഡ് 4 ഇന്ത്യയില്‍ അവതരിപ്പിക്കും എന്നാണ് അനൗദ്യോഗിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്


ദില്ലി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസിന്‍റെ നോര്‍ഡ് 4 ഇന്ത്യയിലേക്ക്. വണ്‍പ്ലസ് നോര്‍ഡ് 4 ഇന്ത്യയില്‍ അവതരിപ്പിക്കുന്ന തിയതി ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെങ്കിലും ഫോണിന്‍റെ ഫീച്ചറുകളും വിലയും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. മികച്ച ബാറ്ററിയും ക്യാമറയും വണ്‍പ്ലസ് നോര്‍ഡ് 4 ഉറപ്പുനല്‍കുന്നതായാണ് സൂചന. 

ജൂലൈ 16ന് വണ്‍പ്ലസ് നോര്‍ഡ് 4 ഇന്ത്യയില്‍ അവതരിപ്പിക്കും എന്നാണ് അനൗദ്യോഗിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. 31,999 രൂപയായിരിക്കും ഫോണിനെന്നും പറയപ്പെടുന്നു. സ്നാപ്‌ഡ്രാഗണ്‍ 7+ ജനറേഷന്‍ 3 എസ്‌ഒസി പ്ലാറ്റ്ഫോമിലാണ് വണ്‍പ്ലസ് നോര്‍ഡ‍് 4 വരുന്നത്. മികച്ച ബാറ്ററി ഫോണിനുണ്ടാകും. 5,500 എംഎഎച്ച് ബാറ്ററിയും 100 വാട്ട്‌സ് ഫാസ്റ്റ് ചാര്‍ജറുമാണ് ഫോണിന് പ്രതീക്ഷിക്കുന്നത്. ഡുവല്‍-ടോണ്‍ ഡിസൈനും ഡുവല്‍ റീയര്‍ ക്യാമറ യൂണിറ്റും ഫോണിനുണ്ട് എന്നാണ് വിവരം. മുമ്പിറങ്ങിയ വണ്‍പ്ലസ് നോര്‍ഡ് 3എസില്‍ നിന്ന് വ്യത്യസ്തമായ രീതിയിലായിരിക്കും റീയര്‍ ക്യാമറ വരിക. പ്രധാന ക്യാമറ 50 മെഗാപിക്സലിലും അള്‍ട്രാവൈഡ് ആംഗിള്‍ സെന്‍സര്‍ 8 മെഗാപിക്‌സലിലുമാവും ഉണ്ടാവുക. 16 മെഗാപിക്‌സലിന്‍റെയാവും സെല്‍ഫി ക്യാമറ. 

Latest Videos

undefined

1.5കെ റെസലൂഷനിലുള്ള ഒഎല്‍ഇഡി ടിയാന്‍മ യു8+ ഡിസ്പ്ലെയില്‍ വരുന്ന ഫോണിന് ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍‌പ്രിന്‍റ് സെന്‍സര്‍, ഇരട്ട സ്പീക്കറുകള്‍, 5ജി, വൈഫൈ, ബ്ലൂടൂത്ത് 5.4, എന്‍എഫ്‌സി, ഐആര്‍ ബ്ലാസ്റ്റര്‍ എന്നിവയുമുണ്ടാകും. അതേസമയം വണ്‍പ്ലസ് നോര്‍ഡ് 4ന്‍റെ വിവിധ വേരിയന്‍റുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. വണ്‍പ്ലസ് നോര്‍ഡ് 4നൊപ്പം വണ്‍പ്ലസ് ബഡ്‌സ് 3 പ്രോ, വണ്‍പ്ലസ് വാച്ച് 2ആര്‍ എന്നിവയും ഇന്ത്യയിലെത്തുന്നുണ്ട്. 

Read more: സാംസങുമായി കൂട്ടുകൂടാന്‍ ആപ്പിള്‍; ഐഫോണ്‍ 16ല്‍ ക്യാമറ തുടിക്കും, പുത്തന്‍ ഇമേജ് സെന്‍സറിന് സാധ്യത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!