വണ്‍പ്ലസ് നോര്‍ഡ് 2 മീഡിയടെക് ഡൈമെന്‍സിറ്റി 1200 എഐ പ്രോസസര്‍ ആണ് ഇതിന്റെ ഹൈലൈറ്റ്. ഈ പ്രോസസ്സര്‍ ആണ് പുതിയ ഫോണില്‍ അവതരിപ്പിക്കുകയെന്ന് വണ്‍പ്ലസ് സ്ഥിരീകരിച്ചു.
ഇന്ത്യയില്‍ ഏറെ ആരാധകരുള്ള വണ്‍പ്ലസ് നോര്‍ഡ് 2 ജൂലൈ 22 ന് എത്തുമെന്ന് വണ്‍പ്ലസ് അറിയിച്ചു. അതിനു മുന്നേ സ്‌പെസിഫേക്കഷനുകള്‍ ലീക്കായിട്ടുണ്ട്. 5ജി കണക്ടിറ്റിവിറ്റിയുള്ള ഈ ഫോണിനെക്കുറിച്ച് ഏറെക്കാലമായി കേള്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ മാത്രമാണ് ബ്രാന്‍ഡ് പുറത്തിറങ്ങുന്ന കാര്യം വണ്‍പ്ലസ് സ്ഥിരീകരിച്ചത്. ആമസോണിലാണ് ഇത് വില്‍പ്പനയ്ക്ക് ഉണ്ടാവുക.
വണ്‍പ്ലസ് നോര്‍ഡ് 2 മീഡിയടെക് ഡൈമെന്‍സിറ്റി 1200 എഐ പ്രോസസര്‍ ആണ് ഇതിന്റെ ഹൈലൈറ്റ്. ഈ പ്രോസസ്സര്‍ ആണ് പുതിയ ഫോണില്‍ അവതരിപ്പിക്കുകയെന്ന് വണ്‍പ്ലസ് സ്ഥിരീകരിച്ചു. ഈ ചിപ്‌സെറ്റ് മറ്റ് പല സ്മാര്‍ട്ട്‌ഫോണുകളിലും കണ്ട മീഡിയടെക് ഡൈമെന്‍സിറ്റി 1200 പോലെ തോന്നാമെങ്കിലും വ്യത്യാസമുണ്ട്. വണ്‍പ്ലസ് പറയുന്നതനുസരിച്ച്, മീഡിയടെക് ഡൈമെന്‍സിറ്റി 1200 എഐ വണ്‍പ്ലസ് നോര്‍ഡ് 2 ന് മാത്രമുള്ളതായിരിക്കും. ടീഇ ന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, മീഡിയടെക് ഡൈമെന്‍സിറ്റി 1200 ന്റെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനെ അപേക്ഷിച്ച് ഇതിന് അധിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സവിശേഷതകളുണ്ട്.
undefined
22 ഫോട്ടോഗ്രാഫി രംഗങ്ങള്‍ തിരിച്ചറിയാനും ഫോട്ടോകളുടെ നിറവും ദൃശ്യതീവ്രതയും ഓട്ടോമാറ്റിക്കായി സെറ്റ് ചെയ്യാന്‍ കഴിയുന്ന എഐ ഫോട്ടോ എന്‍ഹാന്‍സ്‌മെന്റ് ടൂള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോട്ടോഗ്രാഫിയെ സ്‌നേഹിക്കുന്നവര്‍ക്ക് നല്ലൊരു വാര്‍ത്തയാണിത്. റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ലൈവ് വീഡിയോകളില്‍ എച്ച്ഡിആര്‍ ഇഫക്റ്റ് ചേര്‍ക്കാന്‍ കഴിയുന്ന ഒരു എഐ വീഡിയോ സവിശേഷതയും ഒപ്പമുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, വണ്‍പ്ലസ് നോര്‍ഡ് 2 ഡിസൈന്‍ പ്രത്യേകമായി വെളിപ്പെടുത്തിയിരുന്നു. അതനുസരിച്ച്, സ്‌ക്രീനിന്റെ മുകളില്‍ ഇടത് കോണിലേക്ക് പഞ്ച്‌ഹോള്‍ ഘടിപ്പിച്ചിരിക്കുന്ന ഡിസ്‌പ്ലേ, പിന്‍വശത്ത് ട്രിപ്പിള്‍ ക്യാമറ സൗകര്യം, വണ്‍പ്ലസ് 9 സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സമാനമായ ഡിസൈന്‍ എന്നിവ ഇതില്‍ കാണുന്നുണ്ട്.
കൂടാതെ, 6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, ഫുള്‍ എച്ച്ഡി + റെസല്യൂഷന്‍, 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് എന്നിവയുമായാണ് സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്. പിന്നില്‍ 50 എംപി മെയിന്‍ + 8 എംപി അള്‍ട്രാവൈഡ് + 2 എംപി മോണോക്രോം ക്യാമറയും മുന്‍വശത്ത് 32 എംപി ക്യാമറയും ഫോണിലുണ്ട്. 30 വാട്‌സ് അല്ലെങ്കില്‍ 65 വാട്‌സ് ചാര്‍ജിംഗ് വേഗതയുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് വണ്‍പ്ലസ് നോര്‍ഡ് 2-വില്‍ ഉള്ളത്.