വണ്‍പ്ലസിന്‍റെ പുതിയ സ്മാര്‍ട്ട് ടിവി എത്തുന്നു; പ്രത്യേകതകള്‍ ഇങ്ങനെ

By Web Team  |  First Published Apr 6, 2022, 4:11 AM IST

എച്ച്ഡിആര്‍10 പിന്തുണയാണ് ടിവിയുടെ ഹൈലൈറ്റ്, ഇത് ഉപയോക്താക്കളെ 4കെ റെസല്യൂഷനില്‍ ഉള്ളടക്കം സ്ട്രീം ചെയ്യാന്‍ അനുവദിക്കും. 


ണ്‍പ്ലസ് 10 പ്രോ, ബുള്ളറ്റസ് വയര്‍ലെസ് ഇസഡ്2 എന്നിവ കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ അവതരിപ്പിച്ചതിന് ശേഷം, 4കെ., ഡോള്‍ബി, അറ്റ്‌മോസ് എന്നിവയ്ക്കുള്ള പിന്തുണയോടെ ഒരു പുതിയ സ്മാര്‍ട്ട് ടിവി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. വണ്‍പ്ലസ് ടിവി വൈഐഎസ് പ്രോ 43 ഇഞ്ച് ഔദ്യോഗിക ലോഞ്ചിന് മുമ്പായി ആമസോണ്‍ ഇന്ത്യ വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ വില ഏപ്രില്‍ 7 ന് പ്രഖ്യാപിക്കുമെന്ന് കമ്പനി വെളിപ്പെടുത്തുന്നു.

ഇതൊരു നോട്ടിഫൈ മീ എന്ന ഓപ്ഷനോടുകൂടി ലിസ്റ്റ് ചെയ്തിരിക്കുന്നു, അതില്‍ ക്ലിക്ക് ചെയ്താല്‍ ഉപകരണം വാങ്ങാന്‍ ലഭ്യമായ ഉടന്‍ തന്നെ സ്റ്റോക്ക് വിശദാംശങ്ങള്‍ നല്‍കും. വിലയും വില്‍പ്പന വിശദാംശങ്ങളും ഈ ആഴ്ച അവസാനം ആമസോണ്‍ ഇന്ത്യ വെബ്സൈറ്റിലും ഔദ്യോഗിക വണ്‍പ്ലസ് വെബ്സൈറ്റിലും പ്രഖ്യാപിക്കും.

Latest Videos

undefined

എച്ച്ഡിആര്‍10 പിന്തുണയാണ് ടിവിയുടെ ഹൈലൈറ്റ്, ഇത് ഉപയോക്താക്കളെ 4കെ റെസല്യൂഷനില്‍ ഉള്ളടക്കം സ്ട്രീം ചെയ്യാന്‍ അനുവദിക്കും. ഈ സ്മാര്‍ട്ട് ടിവി 'കൂടുതല്‍ വ്യക്തത', 'മികച്ച നിറങ്ങള്‍', 'ഡൈനാമിക് കോണ്‍ട്രാസ്റ്റ്' എന്നിവ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ, ബെസല്‍-ലെസ് ഡിസൈന്‍ വാഗ്ദാനം ചെയ്യുമെന്ന് വണ്‍പ്ലസ് പറയുന്നു. വശങ്ങളില്‍ മെലിഞ്ഞ ബെസലുകളാണ് ടീസറില്‍ കാണിക്കുന്നത്. ഒപ്പം മെച്ചപ്പെട്ട ശബ്ദ അനുഭവം നല്‍കാനും ടെക് കമ്പനി ലക്ഷ്യമിടുന്നു. 

സ്മാര്‍ട്ട് ടിവിയില്‍ ഡോള്‍ബി അറ്റ്മോസിന്റെ പിന്തുണയോടെ 24 വാട്‌സ് സ്പീക്കറുകള്‍ ഉണ്ടായിരിക്കും. കൂടാതെ, ക്രോംകാസ്റ്റ് ബില്‍റ്റ്-ഇന്‍, നെറ്റ്ഫ്‌ലിക്‌സ്, ഗൂഗിള്‍ പ്ലേ എന്നിവയ്ക്കും അതിലേറെ കാര്യങ്ങള്‍ക്കുമുള്ള പിന്തുണയോടെ വരുമെന്ന് ടീസറുകള്‍ വെളിപ്പെടുത്തുന്നു. കമ്പനിയില്‍ നിന്നുള്ള മറ്റെല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടിവികളെയും പോലെ ഇതും ഓക്സിജന്‍പ്ലേയ്ക്കൊപ്പം വരും, അത് വിശാലമായ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്നു.

നിലവിലുള്ള 43 ഇഞ്ച് വൈ സീരീസ് സ്മാര്‍ട്ട് ടിവിയുടെ പിന്‍ഗാമിയാണിതെന്ന് പറയപ്പെടുന്നു, ഇത് നിലവില്‍ 25,899 രൂപയ്ക്ക് ലഭ്യമാണ്, എന്നാല്‍ പുതിയ മോഡലിന്റെ കൃത്യമായ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
 

click me!