വണ്‍പ്ലസ് 13 സിരീസ് ഇന്ത്യയില്‍ പുറത്തിറങ്ങി, വണ്‍പ്ലസ് 13 ഫ്ലാഗ്ഷിപ്പ്, വണ്‍പ്ലസ് 13ആര്‍ മിഡ്-റേഞ്ച് സ്‌മാര്‍ട്ട്‌ഫോണ്‍ എന്നിവയാണ് ഈ സിരീസിലുള്ളത്
തിരുവനന്തപുരം: നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് വണ്‍പ്ലസ് 13 സിരീസ് സ്‌മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ കമ്പനി അവതരിപ്പിച്ചു. വണ്‍പ്ലസ് 13 ഫ്ലാഗ്ഷിപ്പും വണ്‍പ്ലസ് 13ആര്‍ മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണുമാണ് ഈ സിരീസിലുള്ളത്. വണ്‍പ്ലസ് 13 മോഡല്‍ 69,999 രൂപയിലും, വണ്‍പ്ലസ് 13ആര്‍ 42,999 രൂപയിലുമാണ് ആരംഭിക്കുന്നത്. ചിപ്പിലടക്കം ഏറെ അപ്‌ഡേറ്റുകളോടെയാണ് ഇരു ഫോണും എത്തിയിരിക്കുന്നത്.
വണ്‍പ്ലസ് 13
വണ്‍പ്ലസ് 13 ഉം, വണ്‍പ്ലസ് 13ആറും ആന്‍ഡ്രോയ്‌ഡ് 15 അടിസ്ഥാനത്തിലുള്ള ഓക്സിജന്‍ ഒഎസ് 15ലാണ് പ്രവര്‍ത്തിക്കുന്നത്.
ക്വാല്‍കോമിന്‍റെ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ഫ്ലാഗ്ഷിപ്പ് ചിപ്പില്‍ വണ്‍പ്ലസ് 13 നിര്‍മിച്ചിരിക്കുന്നു. 6.82 ഇഞ്ച് ക്വാഡ്-കര്‍വ്‌ഡ് അമോല്‍ഡ് ഡിസ്‌പ്ലെയാണ് വണ്‍പ്ലസ് 13നുള്ളത്. 3168x1440 റെസലൂഷനില്‍ വരുന്ന ഡിസ്‌പ്ലെയുടെ പരമാവധി റിഫ്രഷ് റേറ്റ് 120Hz. 4200 നിറ്റ്‌സാണ് പീക്ക് ബ്രൈറ്റ്‌നസ്. 24 ജിബി വരെ വരെ റാമും 1 ടിബി വരെ സ്റ്റോറേജും വണ്‍പ്ലസ് 13 നല്‍കുന്നു. മുമ്പ് വന്ന ലീക്കുകള്‍ സ്ഥിരീകരിച്ച് 50 എംപിയുടെ മൂന്ന് സെന്‍സറുകളാണ് റീയര്‍ ക്യാമറ മൊഡ്യൂളിലുള്ളത്. 50 എംപി സോണി എല്‍വൈറ്റി 808 പ്രൈമറി ക്യാമറ, 50 എംപി അള്‍ട്രാ-വൈഡ്, 3x സൂമും ഒഐഎസും സഹിതം 50 എംപി ടെലിഫോട്ടോ ലെന്‍സുമാണ് ഇതിലെ അംഗങ്ങള്‍. 32 എംപിയുടെതാണ് സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ള മുന്‍ ക്യാമറ.
6000 എംഎഎച്ച് ബാറ്ററി വരുന്ന ഫോണിനൊപ്പം വരുന്നത് 100 വാട്സ് ഫാസ്റ്റ് വയേര്‍ഡ് ചാര്‍ജറും 50 വാട്സ് വയര്‍ലസ് ചാര്‍ജറും. സുരക്ഷയ്ക്ക് ഐപി68 + ഐപി69 റേറ്റിംഗ് വണ്‍പ്ലസ് 13നുണ്ട്. Midnight Ocean, Black Eclipse, Arctic Dawn എന്നീ മൂന്ന് നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തും.
വണ്‍പ്ലസ് 13 വില
12 ജിബി റാം + 256 ജിബി സ്റ്റോറേജ്: 69,999 രൂപ
16 ജിബി റാം + 512 ജിബി സ്റ്റോറേജ്: 76,999 രൂപ
24 ജിബി റാം + 1 ടിബി സ്റ്റോറേജ്: 84,999 രൂപ
വണ്‍പ്ലസ് 13ആര്‍
അതേസമയം വണ്‍പ്ലസ് 13ആര്‍ ക്വാല്‍കോമിന്‍റെ തന്നെ സ്‌നാപ്‌ഡ്രാഗണ്‍ 8 ജെന്‍ 3 പ്രൊസസറിലുള്ളതാണ്. 6.78 ഇഞ്ച് വരുന്ന അമോല്‍ഡ് ഡിസ്‌പ്ലെയുടെ റെസലൂഷന്‍ 1264x2780 ഉം, റിഫ്രഷ് റേറ്റ് 120Hz ഉം, നിറ്റ്സ് 4500 ഉം ആണ്. വണ്‍പ്ലസ് 13ലെ പോലെ ഡോള്‍ബി വിഷന്‍ എച്ച്‌ഡിആര്‍ ഫീച്ചര്‍ 13ആറിലുമുണ്ട്. 16 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും ഉള്‍പ്പെടുന്നു. 50 എംപി സോണി എല്‍വൈറ്റി 700 പ്രൈമറി ക്യാമറയ്ക്കൊപ്പം 8 എംപി അള്‍ട്രാ-വൈഡ്, 2x സൂമോടെ 50 എംപി ടെലിഫോട്ടോ സെന്‍സറുമാണ് നല്‍കിയിരിക്കുന്നത്. 16 എംപിയുടേതാണ് ഫ്രണ്ട് ക്യാമറ. വണ്‍പ്ലസ് 13ആറിന് 6000 എംഎഎച്ചിന്‍റെ ബാറ്ററി ഉള്‍ക്കൊള്ളിച്ചപ്പോള്‍ 80 വാട്സ് വയേര്‍ഡ് ചാര്‍ജറാണ് കൂടെയുള്ളത്. സുരക്ഷയ്ക്ക് ഐപി65 റേറ്റിംഗാണ് വണ്‍പ്ലസ് 13ആറിന് ലഭിച്ചിരിക്കുന്നത്. Nebula Noir, Astral Trail എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാവും.
വണ്‍പ്ലസ് 13ആര്‍ വില
12 ജിബി റാം + 256 ജിബി സ്റ്റോറേജ്: 42,999 രൂപ
16 ജിബി റാം + 512 ജിബി സ്റ്റോറേജ്: 49,999 രൂപ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം