ഞെട്ടിക്കാന്‍ വണ്‍പ്ലസ് 13; ക്യാമറ, സ്റ്റോറേജ്, വില, ലോഞ്ച്... എല്ലാ വിവരങ്ങളും ലീക്കായി

By Web TeamFirst Published Sep 20, 2024, 2:50 PM IST
Highlights

സ്നാപ്‌ഡ്രാഗണ്‍ 8 ജനറേഷന്‍ 4 ചിപ്സെറ്റില്‍ വരുന്ന ആദ്യ സ്മാര്‍ട്ട്ഫോണുകളിലൊന്നായിരിക്കും വണ്‍പ്ലസ് 13

വണ്‍പ്ലസ് 13 സ്മാര്‍ട്ട്ഫോണ്‍ ഒക്ടോബറില്‍ ചൈനയില്‍ പുറത്തിറക്കും എന്ന് സൂചന. വണ്‍പ്ലസ് 12നെ പോലെ 24 ജിബി വേരിയന്‍റ് ഈ സ്മാര്‍ട്ട്ഫോണിനുമുണ്ടാകും. എന്നാല്‍ വണ്‍പ്ലസ് 12നേക്കാള്‍ വിലക്കൂടുതല്‍ പ്രതീക്ഷിക്കാം. ഇന്ത്യയില്‍ 2024ന്‍റെ അവസാനമോ 2025ന്‍റെ ആദ്യമോ ആകും വണ്‍പ്ലസ് 13 വരിക എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

സ്നാപ്‌ഡ്രാഗണ്‍ 8 ജനറേഷന്‍ 4 ചിപ്സെറ്റില്‍ വരുന്ന ആദ്യ സ്മാര്‍ട്ട്ഫോണുകളിലൊന്നായിരിക്കും വണ്‍പ്ലസ് 13. ഈ ഫ്ലാഗ്‌ഷിപ് ഫോണിനെ കുറിച്ച് ഇതിനകം ഏറെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. പുതിയ ലീക്കുകള്‍ പ്രകാരം 24 ജിബി വരെ റാം ഈ ഫോണും നല്‍കുമെന്നാണ് ടിപ്സ്റ്റെറായ ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന്‍ പറയുന്നത്. മുന്‍ഗാമിയായ വണ്‍പ്ലസ് 12, 24 ജിബി റാമും 1 ടിബി സ്റ്റോറേജുമുള്ള വേരിയന്‍റ് നല്‍കുന്നുണ്ട്. ഇതുതന്നെ വണ്‍പ്ലസ് 13 സ്മാര്‍ട്ട്ഫോണ്‍ മോഡലിലും പ്രതീക്ഷിക്കാം. വണ്‍പ്ലസ് 13ന്‍റെ 24 ജിബി വേരിയന്‍റും ചിലപ്പോള്‍ ചൈനയില്‍ മാത്രമേ ലഭ്യമാവുകയുള്ളൂ. ഇന്ത്യയില്‍ 16 ജിബി തന്നെയായിരിക്കും ഉയര്‍ന്ന വേരിയന്‍റ് എന്ന് പറയപ്പെടുന്നു. 

Latest Videos

ലീക്കായ മറ്റ് വിവരങ്ങള്‍ 

6.82 ഇഞ്ച് 2കെ ഒഎല്‍ഇഡി 10-ബിറ്റ് എല്‍റ്റിപിഒ ബോ എക്‌സ്2 മൈക്രോ-കര്‍വ്ഡ് ഡിസ്പ്ലെ, 1/1.4 അപേര്‍ച്ചറോടെ 50 എംപി സോണി എല്‍വൈറ്റി 808 സെന്‍സര്‍, 50 എംപി എല്‍വൈറ്റി 600 പെരിസ്കോപ്പ് ലെന്‍സ്, 50 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സ്, 6000 എംഎഎച്ച് ബാറ്ററി, 100 വാട്ട്‌സ് ഫാസ്റ്റ് ചാര്‍ജര്‍, 50 വാട്ട്സ് വയര്‍ലെസ് ചാര്‍ജിംഗ് സപ്പോര്‍ട്ട്, ഐപി 69 സുരക്ഷ, എന്‍എഫ്‌സി, ഇരട്ട സ്റ്റീരിയോ എന്നിവയും വണ്‍പ്ലസ് 13ല്‍ പ്രതീക്ഷിക്കുന്നു. ആന്‍ഡ്രോയ് 14 പ്ലാറ്റ്ഫോമില്‍ തന്നെയായിരിക്കും ഈ ഫോണ്‍ വരിക എന്നുമാണ് ലീക്കായ വിവരങ്ങളിലുള്ളത്. 

വണ്‍പ്ലസ് 13ന്‍റെത് എന്ന് പറയപ്പെടുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പഴയ ഗ്ലാസ് മോഡല്‍ ഒഴിവാക്കി പിന്‍ഭാഗത്ത് ലെതര്‍ ഡിസൈനിലും പുതിയ നിറത്തിലുമായിരിക്കും ഒരു വേരിയന്‍റ് വരികയെന്നും മറ്റുള്ള ഫോണുകളുടെ പിന്‍ഭാഗം ഗ്ലാസായി തുടരുമെന്നും ടിപ്സ്റ്റെര്‍മാര്‍ പറയുന്നു. 

Read more: വിലയോ തുച്ഛം ഗുണമോ മെച്ചം, 108 എംപി ക്യാമറ; ഹോണര്‍ 200 ലൈറ്റ് ഇന്ത്യയില്‍, പ്രത്യേക ഓഫര്‍ ലഭ്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

click me!