വണ്‍പ്ലസ് 13 വിവരങ്ങള്‍ പുറത്ത്; വന്‍ ലുക്ക്! ഡിസ്‌പ്ലെയും ക്യാമറ യൂണിറ്റും മാറി, കിടിലന്‍ ബാറ്ററിയും വരും

By Web Team  |  First Published Sep 30, 2024, 12:36 PM IST

പുതിയ ഡിസൈനിലുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഫോണില്‍ പ്രതീക്ഷിക്കുന്നത്


ബെയ്‌ജിങ്: വണ്‍പ്ലസ് 12ന്‍റെ പിന്‍ഗാമിയായ വണ്‍പ്ലസ് 13 സ്‌മാര്‍ട്ട്‌ഫോണ്‍ ഒക്ടോബറില്‍ ചൈനയില്‍ പുറത്തിറങ്ങും എന്ന് സൂചന. ഇതിന് മുന്നോടിയായി ഫോണിന്‍റെ ഡിസൈന്‍ വിവരങ്ങള്‍ പുറത്തുവന്നു. 

വണ്‍പ്ലസ് 13 പ്രകാശനത്തിന് മുമ്പ് മുന്‍ഭാഗത്തെ ഡിസൈന്‍ പുറത്തുവിട്ടിരിക്കുകയാണ് വണ്‍പ്ലസ് ചൈന തലവന്‍. BOE X2 ഓറിയന്‍റല്‍ സ്ക്രീനാണ് ഈ സ്‌മാര്‍ട്ട്ഫോണിന് വരികയെന്ന് ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയില്‍ പുറത്തുവിട്ട ടീസര്‍ പറയുന്നു. നിലവിലെ BOE X1 സ്ക്രീനിനെ കടത്തിവെട്ടുന്ന മികവ് ഇതിനുണ്ട് എന്നാണ് അവകാശവാദം. ലോകത്തെ ആദ്യ സെക്കന്‍ഡ്-ജനറേഷന്‍ ഓറിയന്‍റല്‍ സ്ക്രീന്‍ എന്ന ടാഗോടെയാണ് വണ്‍പ്ലസ് പുതിയ സ്‌ക്രീന്‍ അവതരിപ്പിച്ചിരിക്കുന്നത്. 

Latest Videos

undefined

വണ്‍പ്ലസ് 13ന് 6.82 ഇഞ്ച് വലിപ്പം വരുന്ന 2കെ റെസലൂഷനിലുള്ള 10-ബിറ്റ് BOE X2 മൈക്രോ ക്വാഡ് കര്‍വ്‌ഡ് ഒഎല്‍ഇഡി ഡിസ്പ്ലെയാണ് വരിക എന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍. സ്‌നാപ്‌ഡ്രാഗണ്‍ 8 ജെനറേഷന്‍ 4 എസ്‌ഒസി ചിപ്‌സെറ്റില്‍ വരുന്ന ഫോണിന് 24 ജിബി വരെ റാമും 1ടിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജും പ്രതീക്ഷിക്കുന്നു. റിവേഴ്‌സ് ചാര്‍ജിംഗ് സംവിധാനം വരാനും സാധ്യതയുണ്ട്. 6,000 എംഎഎച്ച് ബാറ്ററിയോടെ 100 വാട്ട്‌സ് ഫാസ്റ്റ് ചാര്‍ജറാണ് വണ്‍പ്ലസ് 13ല്‍ പ്രതീക്ഷിക്കുന്നത്. 

പുതിയ ഡിസൈനിലുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പും ഫോണില്‍ പ്രതീക്ഷിക്കുന്നു. വൃത്താകൃതിയിലുള്ള ക്യാമറ യൂണിറ്റിന് മുകളില്‍ ഗ്ലാസ് ഫിനിഷ് വരുമെന്നും സൂചനകളുണ്ട്. വണ്‍പ്ലസ് 13 സോണി-എല്‍വൈറ്റി-808 സെന്‍സറില്‍ വരുന്ന 50 മെഗാപിക്സലിന്‍റെ പ്രധാന ക്യാമറ, 50 മെഗാപിക്സല്‍ അള്‍ട്രാ-വൈഡ് ലെന്‍സ്, 3എക്സ് ഒപ്റ്റിക്കല്‍ സൂമോടെ 50 മെഗാപിക്സല്‍ പെരിസ്കോപ്പ് ടെലിഫോട്ടോ ലെന്‍സ് എന്നിവയും ഫോണില്‍ പ്രതീക്ഷിക്കുന്നു. വണ്‍പ്ലസ് 13ന്‍റെ പിന്‍ഭാഗം ലെതര്‍ ഫിനിഷിലാണ് വരാന്‍ സാധ്യത. 

Read more: ലാഭം ആയിരങ്ങളല്ല, പതിനായിരങ്ങള്‍; ഐഫോണ്‍, സാംസങ്, വണ്‍പ്ലസ് എന്നിവയ്ക്ക് ഓഫറുമായി ആമസോണ്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!