OnePlus 10 Pro : വണ്‍പ്ലസ് 10 പ്രോ വരുന്നു: അറിയേണ്ടതെല്ലാം ഇങ്ങനെ

By Web Team  |  First Published Jan 4, 2022, 7:27 PM IST

വണ്‍പ്ലസ് 10 പ്രോ ഈ മാസം ലോഞ്ച് ചെയ്യും, ഇത് പരമ്പരയിലെ ഒമ്പതാമത്തെ ഫോണ്‍ ആണ്. പുതിയ ഡിസൈന്‍, ഹാര്‍ഡ്വെയര്‍ അപ്ഗ്രേഡുകളിലേക്കും ഈ ഫോണ്‍ കടക്കുന്നുവെന്നാണ് ചോര്‍ന്നു കിട്ടിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്


ണ്‍പ്ലസ് 10 പ്രോ (OnePlus 10 Pro) ഈ മാസം ലോഞ്ച് ചെയ്യും, ഇത് പരമ്പരയിലെ ഒമ്പതാമത്തെ ഫോണ്‍ ആണ്. പുതിയ ഡിസൈന്‍, ഹാര്‍ഡ്വെയര്‍ അപ്ഗ്രേഡുകളിലേക്കും ഈ ഫോണ്‍ കടക്കുന്നുവെന്നാണ് ചോര്‍ന്നു കിട്ടിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. വണ്‍പ്ലസ് 10 പ്രോയെക്കുറിച്ച് ഇതുവരെ ലഭിച്ച വിവരങ്ങള്‍ വച്ച് അറിയാവുന്നതെല്ലാം ഇതാ.

റിലീസ് തീയതിയും രൂപകല്‍പ്പനയും

Latest Videos

undefined

വണ്‍പ്ലസ് 10 പ്രോ ഈ മാസം എപ്പോഴെങ്കിലും ലോഞ്ച് ചെയ്യുമെന്ന് വണ്‍പ്ലസ് സിഇഒ പീറ്റ് ലോ മുമ്പ് വെയ്ബോയില്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ടിപ്സ്റ്റര്‍ അഭിഷേക് യാദവില്‍ നിന്നുള്ള സമീപകാല വിവരങ്ങള്‍ അനുസരിച്ച് ജനുവരി 11-ന് ലോഞ്ച് ചെയ്യുമെന്ന് സൂചന നല്‍കുന്നു. ചൈനീസ് വിപണിയിലെ ഒരു പ്രൊമോഷണല്‍ വീഡിയോ ഇക്കാര്യത്തെ പിന്തുണയ്ക്കുന്നു. വീഡിയോ വിലയിരുത്തുമ്പോള്‍, മുകളില്‍ ഇടത് മൂലയില്‍ പഞ്ച്-ഹോള്‍ സെല്‍ഫി ക്യാമറയുള്ള വളഞ്ഞ ഡിസ്പ്ലേയാണ് ഫോണിന്റെ സവിശേഷത. സ്‌ക്രീനിന്റെ പിന്‍വശത്ത്, നിങ്ങള്‍ക്ക് മാറ്റ് ഫിനിഷ് ലഭിക്കും. അതേസമയം 'ഹാസല്‍ബ്ലാഡ്' ബ്രാന്‍ഡിംഗോടുകൂടിയ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണം സൈഡ് പാനലിലേക്ക് വ്യാപിക്കുന്നു. കറുപ്പ്, ടീല്‍, പര്‍പ്പിള്‍, സില്‍വര്‍ (മെറ്റാലിക്) എന്നീ നാല് നിറങ്ങളില്‍ ഫോണ്‍ വരും. കൂടാതെ ഇരുവശത്തുമുള്ള ബട്ടണുകളും ഫീച്ചര്‍ ചെയ്യുന്നു.

സവിശേഷതകളും ഹാര്‍ഡ്വെയറും

അതിന്റെ വാനില 10 വേരിയന്റ് പോലെ തന്നെ ഓപ്പോയുടെ ബില്‍റ്റ്-ഇന്‍ സഹകരണത്തോടെ പുതിയ യൂണിഫൈഡ് ഒഎസ് സോഫ്റ്റ്വെയര്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓക്‌സിജന്‍ ഒഎസിനും ഓപ്പോയുടെ കളര്‍ ഒഎസിനും ഇടയിലുള്ള ഒരു മിശ്രിതമായാണ് ഇത് വിവരിക്കപ്പെടുന്നത്. വണ്‍പ്ലസ് ഉപകരണങ്ങളില്‍ ഇത് ഉടന്‍ ലഭ്യമാകും. ഹുഡിന്റെ കീഴില്‍, നിങ്ങള്‍ക്ക് ഒരു ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ എട്ടാം തലമുറയിലെ 1 ചിപ്സെറ്റ് പ്രതീക്ഷിക്കാം, ഇത് 20 ശതമാനം വേഗതയുള്ളതാണ്. വണ്‍പ്ലസ് 9-ല്‍ സ്‌നാപ്ഡ്രാഗണ്‍ 888 ആണ് ഉപയോഗിച്ചിരുന്നത്. 6.7-ഇഞ്ച് QHD+ ഡിസ്പ്ലേ അവതരിപ്പിക്കും, 120Hz വേരിയബിള്‍ റിഫ്രഷ് റേറ്റും LTPO 2.0 പാനലും വാഗ്ദാനം ചെയ്യുന്നു. സ്റ്റോറേജിനായി, 256 ജിബി വരെയും 12 ജിബി LPDDR5 റാമും പ്രതീക്ഷിക്കാം.

ക്യാമറയില്‍ 48 എംപി പ്രൈമറി സെന്‍സര്‍, 50 എംപി അള്‍ട്രാ-വൈഡ് ക്യാമറ, 3x ഒപ്റ്റിക്കല്‍ സൂം ഉള്ള 8 എംപി ടെലിഫോട്ടോ എന്നിവ ഉള്‍പ്പെടുന്നു. മുന്‍വശത്ത്, സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 32എംപി ക്യാമറ ലഭിക്കും. 80 വാട്‌സ് വയര്‍ഡ്, 50 വാട്‌സ് വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും ഈ സ്മാര്‍ട്ട്ഫോണുകള്‍ മറ്റ് പ്രദേശങ്ങള്‍ക്ക് മുമ്പ് ചൈനയില്‍ ആദ്യം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

click me!