വൺപ്ലസിൽ നിന്ന് മാറി സ്വന്തമായി ഒരു ടെക് കമ്പനി തുടങ്ങുമെന്ന് കാൾ പേയ് പ്രഖ്യാപിച്ചപ്പോൾ ടെക് സമൂഹം ആവേശത്തിലായിരുന്നു.
വണ്‍പ്ലസിന്റെ മുന്‍ പങ്കാളി കാൾ പേയ് (Carl Pei) തന്റെ പുതിയ സംരംഭമായ നത്തിംഗ് (Nothing) , സ്‌മാർട്ട്‌ഫോൺ ബിസിനസ്സിലേക്ക് പ്രവേശിക്കുന്നു എന്ന് പ്രഖ്യാപിച്ചത് മുതല്‍ ലോകമെങ്ങുമുള്ള സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ ആകാംക്ഷയിലാണ്. എന്നാല്‍ ഈ പ്രഖ്യാപനത്തിന് ശേഷം മാസങ്ങള്‍ കഴിഞ്ഞിട്ടും നത്തിംഗ് ഫോണിന്‍റെ വിശേഷങ്ങളൊന്നും ലഭ്യമല്ലായിരുന്നു. ഇപ്പോള്‍ ഔദ്യോഗിക ലോഞ്ച് ഇവന്റിന് മുമ്പ്, നതിംഗ് ഫോൺ 1 ന്റെ സവിശേഷതകൾ ചോര്‍ന്നിരിക്കുകയാണ്.
വൺപ്ലസിൽ നിന്ന് മാറി സ്വന്തമായി ഒരു ടെക് കമ്പനി തുടങ്ങുമെന്ന് കാൾ പേയ് പ്രഖ്യാപിച്ചപ്പോൾ ടെക് സമൂഹം ആവേശത്തിലായിരുന്നു. ഏറ്റവും ജനപ്രിയമായ സ്‌മാർട്ട്‌ഫോൺ ബ്രാൻഡുകളിലൊന്നായി വണ്‍പ്ലസിനെ ഉയര്‍ത്തിയ മനുഷ്യന്‍ വീണ്ടും പുത്തന്‍ പരീക്ഷണം നടത്തുന്നു എന്ന ആവേശം തന്നെയായിരുന്നു ഇതിന് പിന്നില്‍. 'ഫ്ലാഗ്ഷിപ്പ് കില്ലര്‍' എന്ന രീതിയില്‍ വണ്‍പ്ലസിനെ ഉയര്‍ത്തികൊണ്ടുവന്നതില്‍ കാൾ പേയിക്ക് പ്രധാന പങ്കുണ്ട്.
undefined
ട്വിറ്ററിലെ ചില ലീക്കേര്‍സ് നല്‍കുന്ന സൂചനകള്‍ പ്രകാരമാണ് നത്തിംഗിന്‍റെ ആദ്യഫോണിന്‍റെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. നതിംഗ് ഫോൺ 1-ന്റെ യൂസര്‍ മാനുവല്‍ തന്നെ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. സ്‌പെസിഫിക്കേഷനുകൾക്ക് പുറമെ, ആമസോൺ വഴി ഫോൺ ഇന്ത്യയിൽ വിൽക്കുമെന്ന് യൂസർ മാനുവലിലെ സൂചന. നത്തിംഗിന്‍റെ ടിഡബ്യൂഎസ് ഇയർബഡുകളും ആമസോൺ വഴിയാണ് വില്‍ക്കുന്നത് എന്നതിനാല്‍ ഇതൊരു അവിശ്വസനീയമായ കാര്യമാണെന്ന് തോന്നുന്നില്ല.
90 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, HDR10+ എന്നിവയ്‌ക്കുള്ള പിന്തുണയോടെ നഥിംഗ് ഫോൺ വണ്‍ വരുന്നത്. 6.43-ഇഞ്ച് FHD+ ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് യൂസര്‍ മാനുവല്‍ വെളിപ്പെടുത്തുന്നു. ഇത് ഒരു സ്‌നാപ്ഡ്രാഗൺ 778G എസ്ഒസി ഇന്‍ബില്‍ട്ട് 8ജിബി റാം ഫോണായിരിക്കും. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള നത്തിംഗ് ഒഎസിലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക. 80-120 വാട്സ് ചാർജിംഗുള്ള 4500 എംഎഎച്ച് ബാറ്ററി ആയിരിക്കും ഇതിനുണ്ടാകുക. വയർലെസ് ചാർജിംഗിനെ പിന്തുണയും ഈ ഫോണിനുണ്ടെന്നാണ് സൂചന.
നത്തിംഗ് ഫോൺ 1 ഒരു സ്‌നാപ്ഡ്രാഗൺ 778G ചിപ്‌സെറ്റ് ഉള്ളതിനാല്‍ മിഡ് റൈഞ്ച് ഫോണ്‍ ആയിരിക്കും എന്നാണ് കരുതപ്പെടുന്നത്.
ഉപകരണത്തിന്റെ അടിസ്ഥാന മോഡലിന് 128 ജിബി സ്റ്റോറേജ് ഉണ്ടായിരിക്കും. ക്യാമറകളെ സംബന്ധിച്ചിടത്തോളം, നഥിംഗ് ഫോൺ 1 പിന്നിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണം നല്‍കും. പ്രൈമറി ക്യാമറയ്ക്ക് 50 എംപി സെൻസർ ഉണ്ട്. അൾട്രാവൈഡ്, മാക്രോ ഫോട്ടോഗ്രാഫിക്കായി ഞങ്ങൾക്ക് 8എംപിയും 2എംപി ഷൂട്ടറും ലഭിക്കും.