പിന്നില്‍ 50 മെഗാപിക്‌സലിന്റെ ഡ്യുവല്‍ ക്യാമറകളാണ് എടുത്തുപറയേണ്ട പ്രധാന പ്രത്യേകത. 16 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ.
ലണ്ടന്‍: മൊബൈൽ ഫോൺ ആരാധകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവില്‍ നത്തിങ് തങ്ങളുടെ ആദ്യ സ്മാര്‍ട്ട് ഫോണ്‍ നത്തിങ് ഫോൺ 1 പുറത്തിറക്കി. ചൊവ്വാഴ്ച ഇന്ത്യൻ സമയം 8.30-ന് നടന്ന ചടങ്ങില്‍ നത്തിങ് സ്ഥാപകൻ കാള്‍ പെയ് ആണ് ഫോണ്‍ പുറത്തിറക്കിയത്. വമ്പൻ പ്രത്യേകതകളോടെയാണ് ഫോൺ പുറത്തിറക്കിയതെന്നാണ് നിർമാതാക്കളുടെ വാദം. 31,999 രൂപ മുതലാണ് ഇന്ത്യയിലെ വില.
8, 12 ജിബി റാം ഫോണുകളാണ് പുറത്തിറക്കിയത്. 128/256 യുഎഫ്എസ് സ്റ്റോറേജ് വേരിയന്റുകളിലും ഫോണ്‍ ലഭ്യമാകും. പിന്നില്‍ 50 മെഗാപിക്‌സലിന്റെ ഡ്യുവല്‍ ക്യാമറകളാണ് എടുത്തുപറയേണ്ട പ്രധാന പ്രത്യേകത. 16 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ. 50 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 766 ആണ് സെന്‍സര്‍. 50 മെഗാപിക്‌സല്‍ സാംസങ് ജെഎന്‍1 അള്‍ട്രാവൈഡ് സെന്‍സറാണ് മറ്റൊരു പ്രത്യേകത
. 6.55 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയുമായി എത്തുന്ന നത്തിങ് ഫോണ്‍ വണ്ണിന് 120 ഹെര്‍ട്‌സിന്റെ റിഫ്രഷ് റേറ്റ് വരുന്നുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 778 ജി പ്ലസ് ചിപ്‌സെറ്റാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററി കപ്പാസിറ്റി 4500 എംഎഎച്ചാണ്. 33 വാട്സിന്റെ ഫാസ്റ്റ് ചാർജും ഉപയോഗിക്കാമെങ്കിലും ഫോൺ വാങ്ങുമ്പോൾ ചാർജർ കിട്ടില്ല. ആന്‍ഡ്രോയ്ഡ് 12-ആണ് ഒഎസ്.