ഇറങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍ 'നത്തിംഗിന്' വിലകൂട്ടി; ഇത് വലിയ സൂചന.!

By Web Team  |  First Published Aug 21, 2022, 9:14 AM IST

കറൻസി നിരക്കിലുണ്ടായ വ്യതിയാനവും വർധിച്ചുവരുന്ന വില കയറ്റവുമാണ്  ഫോണിന്റെ വില വർധിപ്പിക്കാൻ കാരണമെന്ന് ട്വീറ്റിൽ പറയുന്നു.


ദില്ലി: നത്തിംഗ് ഫോണിന് ഇന്ത്യയിൽ വില കൂട്ടി. 1000 രൂപയുടെ വർധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഫോണിന്റെ മൂന്ന് വേരിയന്റുകൾക്കും വിലവർധനവ് ബാധകമാണ്.നത്തിംഗ് ഫോൺ ഇന്ത്യയുടെ ജനറൽ മാനേജറായ മനുശർമയാണ്  ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 

കറൻസി നിരക്കിലുണ്ടായ വ്യതിയാനവും വർധിച്ചുവരുന്ന വില കയറ്റവുമാണ്  ഫോണിന്റെ വില വർധിപ്പിക്കാൻ കാരണമെന്ന് ട്വീറ്റിൽ പറയുന്നു. ഇതെ സാഹചര്യത്തിലൂടെ കടന്നു പോകുന്ന കമ്പനികളാണ് ഷാവോമി, സാംസങ് എന്നിവ. ഇവ ഷാവോമി, സാംസങ് തങ്ങളുടെ സബ്-പ്രീമിയം മോഡലുകൾക്ക് ഇതുവരെ വില വർധിപ്പിച്ചിട്ടില്ല. എന്നാല്‍ വിപണിയിലെ തുടക്കകാരായ നത്തിംഗ് നടത്തിയ ഈ നീക്കം ബാക്കിയുള്ള സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ പിന്തുടരാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്. ഇത് ചിലപ്പോള്‍ വിവിധ ഉത്സവ സീസണുകളിലേക്ക് കടക്കുന്ന ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ ഉപയോക്താക്കള്‍ക്ക് ചെറിയ നിരാശയുണ്ടാക്കിയേക്കാം.

Latest Videos

undefined

 32,999 രൂപയ്ക്ക് പുറത്തിറക്കിയ ഫോണിന്റെ 8ജിബി / 128 ജിബി സ്റ്റോറേജ് വേരിയന്റ് ഇനി മുതൽ 33,999 രൂപയ്ക്കാകും വിൽക്കുക.  8 ജിബി /256ജിബി വേരിയന്റിന് 35,999 രൂപയ്ക്ക് പകരം 36,999 രൂപയും 12ജിബി/256ജിബി സ്റ്റോറേജ് മോഡലിന് അതിന്റെ മുൻ വിലയായ 38,999 രൂപയിൽ നിന്ന് 39,999 രൂപയുമാകും ഇനിയുണ്ടാകുക.

ലണ്ടൻ ആസ്ഥാനമായുള്ള നത്തിംങ് കമ്പനിയുടെ ആദ്യ സ്മാർട്ട്‌ഫോണാണിത്. 6.55 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ, 120Hz പുതുക്കൽ നിരക്ക്, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778G+ SoC, 50 മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 33W ഫാസ്റ്റ് ചാർജിംഗുള്ള 4,500mAh ബാറ്ററി എന്നിവയുമായാണ് ഇത് വന്നത്.

ഫോൺ ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നത് ഫ്ലിപ്കാർട്ട് വഴിയാണ്.നത്തിംഗ് ഫോൺ 1 ആൻഡ്രോയിഡ് 12 നെ പോലെ പ്രവർത്തിക്കും. കൂടാതെ HDR10+ പിന്തുണയോടെ വരുന്ന 120Hz സാംസങ് E4 അമോൾഡ് ഡിസ്‌പ്ലേയും TUV റെയിൻലാൻഡ് സർട്ടിഫിക്കേഷനും ഉണ്ട്. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്‌റ്റോറേജും സഹിതം സ്‌നാപ്ഡ്രാഗൺ 778G+ SoC ആണ് ഇത് നൽകുന്നത്. 

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള ഡ്യുവൽ പിൻ ക്യാമറകളും 4,500mAh അല്ലെങ്കിൽ 5,000mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിംഗും ഈ സ്മാർട്ട്‌ഫോണിന്റെ പ്രത്യേകതയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയും ഇതിൽ ഉൾപ്പെടുന്നുവെന്ന് പറയപ്പെടുന്നു. പിൻ പാനലിൽ എൽഇഡി ലൈറ്റുകൾ ഉണ്ട്.റിട്ടേൺ ടു ഇൻസ്ട്രിക്റ്റ് എന്ന വെർച്വൽ പ്ലാറ്റ്ഫോം വഴിയാണ് ജൂലൈ 12 ന് നത്തിംഗ് ഫോൺ 1 ലോഞ്ച് ചെയ്തത്.

റീപ്ലേസ്മെന്‍റും പറ്റുന്നില്ല, മറ്റ് പ്രശ്നങ്ങളും; നത്തിങ്ങ് ഫോണിനെതിരെ പരാതിപ്രവാഹം

നത്തിംഗിനെതിരെ ദക്ഷിണേന്ത്യന്‍ യൂട്യൂബേര്‍സിന്‍റെ പ്രതിഷേധം; പ്രതികരണവുമായി മലയാളി വ്ളോഗര്‍മാര്‍

click me!