No iPhones for Russians : റഷ്യക്കാര്‍ക്ക് ഇനി 'ആപ്പിള്‍' ഇല്ല: റഷ്യയിലെ ഓണ്‍ലൈന്‍ വില്‍പ്പന ആപ്പിള്‍ നിര്‍ത്തി

By Web Team  |  First Published Mar 2, 2022, 12:57 PM IST

'റഷ്യയിലെ എല്ലാ ഉല്‍പ്പന്ന വില്‍പ്പനയും താല്‍ക്കാലികമായി നിര്‍ത്തി' എന്ന് ആപ്പിള്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ആപ്പിളിന്റെ റഷ്യന്‍ വെബ്സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിയുമെങ്കിലും അതിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ പറയുന്നത് ഈ മേഖല അടച്ചിട്ടിരിക്കുന്നു എന്നാണ്.


ഷ്യയിലെ ഐഫോണുകള്‍, ഐപാഡുകള്‍, മാക്സ്, മറ്റ് ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പന ആപ്പിള്‍ (Apple) താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കഴിഞ്ഞ മാസം അവസാനം ഉക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യക്ക് തിരിച്ചടിയാണ് ആപ്പിളിന്റെ ഈ പുതിയ നീക്കം. ആപ്പിള്‍ മുമ്പ് റഷ്യയില്‍ ആപ്പിള്‍ പേ നിയന്ത്രിക്കുകയും റഷ്യയ്ക്ക് (Russia) പുറത്തുള്ള ആപ്പ് സ്റ്റോറില്‍ നിന്ന് സ്പുട്‌നിക്ക്, ആര്‍ടി ന്യൂസ് പോലുള്ള റഷ്യന്‍ ആപ്പുകള്‍ ക്ലോസ് ചെയ്യുകയും ഉക്രെയ്നിന് (Ukraine) പിന്തുണ കാണിച്ച് ആപ്പിള് മാപ്‌സില്‍ ഉക്രെയ്നിലെ ലൈവ് ട്രാഫിക് പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു.

'റഷ്യയിലെ എല്ലാ ഉല്‍പ്പന്ന വില്‍പ്പനയും താല്‍ക്കാലികമായി നിര്‍ത്തി' എന്ന് ആപ്പിള്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ആപ്പിളിന്റെ റഷ്യന്‍ വെബ്സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിയുമെങ്കിലും അതിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ പറയുന്നത് ഈ മേഖല അടച്ചിട്ടിരിക്കുന്നു എന്നാണ്.

Apple has stopped selling all of its products in Russia, saying it's "deeply concerned" about the invasion of Ukraine https://t.co/tz3MD55CxQ

— CNN Breaking News (@cnnbrk)

Latest Videos

undefined

കഴിഞ്ഞ ആഴ്ച, ആപ്പിള്‍ റഷ്യയിലേക്കുള്ള എല്ലാ കയറ്റുമതികളും നിര്‍ത്തി, അതേസമയം ചില സോഫ്റ്റ്വെയര്‍ നിയന്ത്രണങ്ങള്‍, ആപ്പിളിന്റെ അഭിപ്രായത്തില്‍, ഉക്രെയ്നെ പിന്തുണയ്ക്കുന്നതിനും 'അക്രമത്തിന്റെ ഫലമായി കഷ്ടപ്പെടുന്ന എല്ലാ ആളുകള്‍ക്കൊപ്പം നില്‍ക്കുന്നതിനും' എടുത്ത ചില നടപടികളില്‍ ഉള്‍പ്പെടുന്നു. ആപ്പിളിനെ കൂടാതെ, ഗൂഗിള്‍, മെറ്റ (ഫേസ്ബുക്ക്), നെറ്റ്ഫ്‌ലിക്‌സ് തുടങ്ങിയ മറ്റ് സാങ്കേതിക കമ്പനികളും റഷ്യയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

No more product sales in Russia!

Now let's finish the job and block access in Russia. They kill our children, now kill their access!

— Mykhailo Fedorov (@FedorovMykhailo)

റഷ്യയില്‍ ഐഫോണുകളുടെയും മറ്റ് ഫിസിക്കല്‍ ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന തടയുന്നത് തന്ത്രപരമായ തീരുമാനമാണോ എന്ന് ആപ്പിള്‍ പറഞ്ഞിട്ടില്ലെങ്കിലും, കഴിഞ്ഞ ആഴ്ച ഉക്രേനിയന്‍ ഉപ പ്രധാനമന്ത്രി മൈഖൈലോ ഫെഡോറോവ് ആപ്പിളിന് ഒരു തുറന്ന കത്ത് എഴുതിയിരുന്നു. റഷ്യയെ അതിന്റെ ആഗോള പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള കത്തില്‍ 'റഷ്യന്‍ ഫെഡറേഷനിലേക്ക് ആപ്പിള്‍ സേവനങ്ങളും ഉല്‍പ്പന്നങ്ങളും നല്‍കുന്നത് നിര്‍ത്താന്‍' അദ്ദേഹം ആപ്പിളിനോട് ആവശ്യപ്പെട്ടു. കൂടാതെ, ആപ്പ് സ്റ്റോറിലേക്കുള്ള റഷ്യയുടെ ആക്‌സസ് തടയാനും നിര്‍ബന്ധിച്ചു.

റഷ്യയില്‍ ആപ്പിളിന്റെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്തിയതും വിമാനങ്ങളുടെ തടസ്സം മൂലമാകാം. പല രാജ്യങ്ങളും റഷ്യയിലേക്കുള്ള വിമാനങ്ങളും ചരക്ക് കയറ്റുമതിയും നിരോധിച്ചു. ആപ്പിള്‍ റഷ്യയില്‍ ഐഫോണും മറ്റ് ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാത്തതിനാല്‍, അത് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നു. നിരോധനം കാരണം, ആപ്പിളിന് റഷ്യയിലേക്ക് ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നത് മിക്കവാറും അസാധ്യമാണ്.

റഷ്യയിലെ സാഹചര്യം വിലയിരുത്തുന്നത് തുടരുമെന്നും സര്‍ക്കാരുകളുമായി ആശയവിനിമയം നടത്തുകയാണെന്നും ആപ്പിള്‍ പറഞ്ഞു. ഇത് പ്രസ്താവനയില്‍ സര്‍ക്കാരുകളെ വ്യക്തമാക്കിയിട്ടില്ല, എന്നാല്‍ ആപ്പിളിന്റെ ഏറ്റവും പുതിയ നീക്കം റഷ്യന്‍ ഉപഭോക്താക്കളെ ആപ്പിള്‍ സ്റ്റോറുകളില്‍ നിന്ന് പുതിയ ഐഫോണ്‍ വാങ്ങാനുള്ള അവസരം നഷ്ടമാക്കും.

click me!