നിക്കോണിന്റെ എസ്എല്‍ആറുകളും മിറർലെസ്സ് ക്യാമറകളും പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരാണ് വ്യാപകമായി ഉപയോഗിക്കുന്നത്.
ടോക്കിയോ: സിംഗിൾ ലെൻസ് റിഫ്ലെക്സ് (SLR) ക്യാമറകള്‍ ഇറക്കുന്നത് അവസാനിപ്പിക്കാന്‍ നിക്കോൺ. സ്മാർട്ട്‌ഫോൺ ക്യാമറകളില്‍ നിന്നുള്ള കടുത്ത മത്സരമാണ് ഇത്തരം ഒരു ചിന്തയിലേക്ക് ജാപ്പനീസ് ക്യാമറ നിർമ്മാതാക്കളെ നയിച്ചത് എന്നാണ് റിപ്പോര്‍ട്ട്. നിക്കോണ്‍ ഡിജിറ്റൽ ഫോട്ടോഗ്രാഫി രംഗത്ത് പുതിയ പരീക്ഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ഒരു പുതിയ റിപ്പോർട്ട് പറയുന്നു. നിക്കോണ്‍ ഡി6 ഡിഎസ്എല്‍ആര്‍ (Nikon D6 DSLR) ആയിരിക്കും നിക്കോണിന്റെ അവസാന എസ്എൽആർ എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
നിക്കോണിന്റെ എസ്എല്‍ആറുകളും മിറർലെസ്സ് ക്യാമറകളും പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഏകദേശം 60 വർഷമായി നിക്കോണ്‍ ക്യാമറ രംഗത്തെ പ്രധാന പേരാണ്. സ്മാർട്ട്‌ഫോൺ ക്യാമറ സാങ്കേതികവിദ്യയുടെ വളർച്ച കാരണം, ക്യാമറ കമ്പനികൾ വിൽപ്പനയിൽ വലിയ ഇടിവാണ് അടുത്തകാലത്ത് ഉണ്ടായിരിക്കുന്നത്.
കൂടുതൽ നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ പിൻബലത്തിൽ മുഖ്യധാരാ ഉൽപ്പന്നങ്ങളായി മാറിയ മിറർലെസ് ക്യാമറകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
undefined
ക്യാമറ നിർമ്മാതാവ് 2020 ജൂൺ മുതൽ അതിന്റെ മുൻനിര ക്യാമറയായ ഡി6 ന് ശേഷം ഡിഎസ്എല്‍ആര്‍ ക്യാമറ ഇറക്കിയിട്ടില്ല. കമ്പനി അതിന്റെ Z-സീരീസിൽ മിറർലെസ് ക്യാമറകൾ അവതരിപ്പിക്കുന്നുണ്ട്. നിക്കോൺ ഇസഡ് 50, ഇസഡ് 70, നിക്കോൺ ഇസഡ് 7II പോലുള്ള മുൻനിര മിറർലെസ് ക്യാമറകൾ ഇതിനരം വിപണിയിലുണ്ട്. ഒപ്പം പുതുതായി എത്തുന്ന നിക്കോൺ Z30 ഉം.
കോംപാക്റ്റ് ഡിജിറ്റൽ ക്യാമറകളുടെ ഉത്പാദനവും നിക്കോൺ ഇതിനകം നിർത്തിയിട്ടുണ്ട്. മിറർലെസ് ക്യാമറകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ടെങ്കിലും, നിലവിലുള്ള എസ്എൽആറുകളുടെ നിര്‍മ്മാണവും വിതരണവും സര്‍വീസും തുടരും.
ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ട് വീണ്ടെടുക്കാനവസരം നൽകി വാട്ട്സ്ആപ്പ്