കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്
ബെയ്‌ജിങ്ങ്: അമേരിക്കന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ മോട്ടോറോളയുടെ പുതിയ ഫോള്‍ഡബിള്‍ ഫോണ്‍ ജൂണ്‍ 25ന് ചൈനയില്‍ അവതരിപ്പിക്കും. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച ടീസര്‍ വീഡിയോയിലൂടെ മോട്ടോറോള തന്നെയാണ് ഈ വാര്‍ത്ത ടെക് ലോകത്തെ അറിയിച്ചത്. റേസര്‍ 50 ശ്രേണിയില്‍ വരുമെന്ന് കരുതുന്ന പുതിയ ഫോള്‍ഡബിള്‍ ഫ്ലിപ് ഫോണിന്‍റെ രണ്ട് മോഡലുകള്‍ പുറത്തിറങ്ങാനും സാധ്യതയുണ്ട്
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മടക്കിവെക്കാവുന്ന നിരവധി ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. സാംസങ് ഗ്യാലക്‌സി Z ഫോള്‍ഡ് 5, വണ്‍പ്ലസ് ഓപ്പണ്‍. ഒപ്പോ ഫൈന്‍ഡ് എന്‍2 ഫ്ലിപ്, വിവോ എക്‌സ് ഫോള്‍ഡ് 3 പ്രോ എന്നിവ ഈ നിരയില്‍പ്പെടുന്നതാണ്. ഇപ്പോള്‍ തന്നെ ഏറെ ഓപ്ഷനുകളുള്ള ഫോള്‍ഡബിളില്‍ ഫോണ്‍ വിപണിയിലേക്കാണ് മോട്ടോറോളയുടെ ഫോള്‍ഡബിള്‍ ഫ്ലിപ് വരാനിരിക്കുന്നത്. ഇപ്പോള്‍ ചൈനയിലാണ് ഇത് അവതരിപ്പിക്കുന്നതെങ്കിലും വൈകാതെ ഇന്ത്യയിലുമെത്തും എന്നാണ് പ്രതീക്ഷ. മോട്ടോ എക്‌സില്‍ (പഴയ ട്വിറ്റര്‍) പുറത്തുവിട്ട 10 സെക്കന്‍ഡ് വീഡിയോയില്‍ വിവിധ നിറങ്ങളില്‍ പുതിയ ഫോണ്‍ ലഭ്യമായിരിക്കും എന്ന സൂചനയുണ്ട്. 2024 ജൂണ്‍ 25ന് ചൈനയിലാണ് മോട്ടോറോളയുടെ പുതിയ ഫോള്‍ഡബിള്‍ ഫോണ്‍ ആദ്യമായി എത്തുക. ഇന്ത്യയിലെ അവതരണം എപ്പോഴെന്ന് വ്യക്തമല്ല.
Intelligence inside and out. Discover more on 06.25.2024. pic.twitter.com/y84930QeSc
— motorola (@Moto)
undefined
പുതിയ ഫോള്‍ഡബിള്‍ ഫ്ലിപ് ഫോണ്‍ മോഡലിന്‍റെ പേര് മോട്ടോറോള പുറത്തുവിട്ടിട്ടില്ല. മോട്ടോറോളോയുടെ ടീസര്‍ പ്രകാരം രണ്ട് ഫോള്‍ഡബിള്‍ മോഡലുകള്‍ അവതരിപ്പിച്ചേക്കും. റേസര്‍ ഫ്ലിപ് ശ്രേണിയില്‍ വരുന്നതായിരിക്കും പുത്തന്‍ മോഡലുകള്‍ എന്നാണ് സൂചന. റേസര്‍ 50, റേസര്‍ 50 അള്‍ട്രാ എന്നീ പേരുകളാണ് പുത്തന്‍ ഫോള്‍ഡബിള്‍ മോഡലുകള്‍ക്ക് ഉണ്ടാവാനിടയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വില സംബന്ധിച്ച സൂചനകളൊന്നും പുറത്തുവന്നിട്ടില്ല.
Read more: 32 എംപി ഫ്രണ്ട് ക്യാമറ, മികച്ച ബാറ്ററി, അത്യാകര്‍ഷകമായ ഡിസ്‌പ്ലേ; മോട്ടോ റേസര്‍ 50 സൂചനകള്‍ പുറത്ത്