കാത്തിരിപ്പിന് വിരാമം, മോട്ടോറോള എഡ്‌ജ് 50 അള്‍ട്രാ ഇന്ത്യയിലേക്ക്; സവിശേഷതകള്‍ എന്തെല്ലാം?

By Web Team  |  First Published Jun 8, 2024, 10:20 AM IST

പിന്‍ഭാഗത്ത് വുഡന്‍ ഡിസൈനിലുള്ള റിയര്‍ പാനലോടെയാണ് മോട്ടോറോള എഡ്‌ജ് 50 അള്‍ട്രാ സ്‌മാര്‍ട്ട്‌ഫോണിന്‍റെ വരവ്


ദില്ലി: മോട്ടോറോള എഡ്‌ജ് 50 അള്‍ട്രാ ഇന്ത്യയിലും എത്തുമെന്നത് ഉറപ്പായി. ഈ ഫോണ്‍ ഏപ്രിലില്‍ ലോക മാര്‍ക്കറ്റില്‍ എത്തിയിരുന്നെങ്കിലും ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നില്ല. മോട്ടോറോള ഇന്ത്യ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ച ടീസറിലാണ് ഫോണിനെ അവതരിപ്പിച്ചിരിക്കുന്നത്. ഉടന്‍ വരുന്നു എന്ന കുറിപ്പോടെ എഡ്‌ജ് 50 അള്‍ട്രായുടെ ചിത്രം മോട്ടോറോള ട്വീറ്റ് ചെയ്തു. 

പിന്‍ഭാഗത്ത് വുഡന്‍ ഡിസൈനിലുള്ള റിയര്‍ പാനലോടെയാണ് മോട്ടോറോള എഡ്‌ജ് 50 അള്‍ട്രാ സ്‌മാര്‍ട്ട്‌ഫോണിന്‍റെ വരവ്. മറ്റ് രാജ്യങ്ങളില്‍ ലഭ്യമായ മോട്ടോറോള എഡ്‌ജ് 50 അള്‍ട്രായിലെ സമാന ഫീച്ചറുകളാവും ഇന്ത്യന്‍ വിപണിയിലെത്തുന്ന ഫോണിലുമുണ്ടാവുക എന്നാണ് കരുതപ്പെടുന്നത്. ഏറെ സവിശേഷതകള്‍ ഈ ഫോണിനുണ്ട്. 6.7 ഇഞ്ച് 1.5കെ pOLED ഡിസ്‌പ്ലെ, സ്‌നാപ്‌ഡ്രാഗണ്‍ 8എസ് ജനറേഷന്‍ ത്രീ ചിപ്‌സെറ്റ്, 16 ജിബി റാം, 1 ടിബി സ്റ്റോറേജ് എന്നിവ മോട്ടോറോള എഡ്‌ജ് 50 അള്‍ട്രായ്ക്ക് ഇന്ത്യയിലുമുണ്ടായേക്കും. 50 എംപി പ്രൈമറി ക്യാമറ, 50 എംപി അള്‍ട്രാ-വൈഡ്, 3x ഒപ്റ്റിക്കല്‍ സൂമോടോ 64 എംപി ടെലിഫോട്ടോ സെന്‍സര്‍ എന്നിവ പിന്‍ഭാഗത്തും 50 എംപി സെല്‍ഫി ക്യാമറ മുന്‍ ഭാഗത്തും പ്രതീക്ഷിക്കുന്നു.

Set yourself up to reconnect with the world around you and experience the proximity of nature. pic.twitter.com/6NN8crjFO2

— Motorola India (@motorolaindia)

Latest Videos

undefined

4500 എംഎഎച്ച് ബാറ്ററിയാണ് മോട്ടോറോള എഡ്‌ജ് 50 അള്‍ട്രായില്‍ വരാന്‍ സാധ്യത. 124 വാട്ട്സ് ഫാസ്റ്റ് ചാര്‍ജിംഗും 50 വാട്ട് വയര്‍ലെസ് ചാര്‍ജിംഗും ഉണ്ടായേക്കും. വാട്ടര്‍-ഡെസ്റ്റ് റെസിസ്റ്റന്‍റ്, കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് എന്നിവയും ഫോണിനുണ്ടാവും. എന്നാല്‍ മോട്ടോറോള എഡ്‌ജ് 50 അള്‍ട്രാ എന്നുമുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും എന്ന് മോട്ടോറോള ഇന്ത്യ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. പുതിയ ഫോണിന്‍റെ ചിത്രം എന്തായാലും ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഇന്ത്യന്‍ വിപണിയിലേക്ക് വരുന്ന ഫോണിന്‍റെ വില ഉടന്‍ തന്നെ പുറത്തുവരും. 

Read more: ഷവോമിക്ക് റിയല്‍മിയുടെ ചെക്ക്; 300 വാട്ട്സ് ഫാസ്റ്റ്-ചാര്‍ജര്‍ വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!