Moto Tab G70 : പുത്തൻ ടാബുമായി മോട്ടോ ഇന്ത്യയിൽ; വിലയും പ്രത്യേകതയും

By Web Team  |  First Published Jan 18, 2022, 6:43 PM IST

മോട്ടോ ടാബ് ജി 20 ന് ശേഷം, മോട്ടറോള ഇന്ന് ഇന്ത്യയില്‍ പുതിയ ടാബ്ലെറ്റ് അവതരിപ്പിച്ചു. ലെനോവോയുടെ ഉടമസ്ഥതയിലുള്ള കമ്പനി മോട്ടോ ടാബ് ജി70 LTE ഇന്ത്യയില്‍ അവതരിപ്പിച്ചു.


മോട്ടോ ടാബ് ജി 20 ന് ശേഷം, മോട്ടറോള ഇന്ന് ഇന്ത്യയില്‍ പുതിയ ടാബ്ലെറ്റ് അവതരിപ്പിച്ചു. ലെനോവോയുടെ ഉടമസ്ഥതയിലുള്ള കമ്പനി മോട്ടോ ടാബ് ജി70 LTE ഇന്ത്യയില്‍ അവതരിപ്പിച്ചു. 11 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, മീഡിയടെക് ഹീലിയോ ജി90ടി പ്രോസസര്‍, ക്വാഡ് സ്പീക്കറുകള്‍ എന്നിവയുമായാണ് ടാബ്ലെറ്റ് ഇറങ്ങിയിരിക്കുന്നത്. ഈ ടാബ് ഫോണ്‍ കോളിംഗിനും ഉപയോഗിക്കാം. ലോഞ്ച് ഫ്‌ലിപ്പ്കാര്‍ട്ട് വഴിയാണ് നടത്തിയത്.

വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി മോട്ടോറോള നേരത്തെ മോട്ടോ ടാബ് ജി20 അവതരിപ്പിച്ചിരുന്നു. എന്നിരുന്നാലും, ജി70 അല്‍പ്പം കൂടുതല്‍ പ്രീമിയം മോഡലാണ്. ഒരു വലിയ സ്‌ക്രീനും  കൂടുതല്‍ ഫീച്ചറുകളുമായാണ് ഇത് വരുന്നത്.

Latest Videos

undefined

വിലയും സവിശേഷതകളും

മോട്ടോ ടാബ് ജി70 ഇന്ത്യയില്‍ 21,999 രൂപയ്ക്ക് അവതരിപ്പിച്ചിരിക്കുന്നത്. ബ്രസീലില്‍ ഏകദേശം 28,000 രൂപയാണ് വില. ഇതിനകം ബ്രസീലില്‍ ലോഞ്ച് ചെയ്തതിനാല്‍ ഉപകരണത്തിന്റെ സവിശേഷതകള്‍ വ്യക്തമാണ്. 2,000x1,200 പിക്‌സല്‍ റെസല്യൂഷനുള്ള 400 നിറ്റ് പീക്ക് തെളിച്ചമുള്ള 11 ഇഞ്ച് 2k ഡിസ്‌പ്ലേയാണ് മോട്ടോ ടാബ് ജി70. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മീഡിയടെക് ഹീലിയോ ജി 90 ടി SoC ആണ് ടാബ്ലെറ്റിന് കരുത്ത് നല്‍കുന്നത്, ഇത് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാന്‍ കഴിയും.

ക്യാമറ ഡിപ്പാര്‍ട്ട്മെന്റില്‍, മോട്ടോ ടാബ് ജി70-ല്‍ 13 മെഗാപിക്സല്‍ പിന്‍ ക്യാമറയും എല്‍ഇഡി ഫ്‌ലാഷ്ലൈറ്റും ഉള്‍പ്പെടുന്ന ഒരൊറ്റ ക്യാമറ സെന്‍സര്‍ പിന്‍ഭാഗത്ത് അവതരിപ്പിക്കുന്നു. മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി 8 മെഗാപിക്‌സല്‍ ക്യാമറയുണ്ട്. കണക്റ്റിവിറ്റിക്കായി, സ്മാര്‍ട്ട്ഫോണില്‍ 4G LTE, 802.11 a/b/g/n/ac ഉള്ള ഡ്യുവല്‍-ബാന്‍ഡ് Wi-Fi, ബ്ലൂടൂത്ത് v5.1, USB ടൈപ്പ്-സി പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നു. ടാബ്ലെറ്റില്‍ ഉള്ള ഒരു ഫോര്‍-പോയിന്റ് പോഗോ പിന്‍ ഉപയോഗിച്ച് ടാബ്ലെറ്റ് ഒരു കീബോര്‍ഡുമായി ബന്ധിപ്പിക്കാന്‍ കഴിയും. മോട്ടോ ടാബ് ജി70 ഡോള്‍ബി ഓഡിയോ പിന്തുണയോടെയാണ് വരുന്നത്.

click me!