Moto G82 5G : ജൂൺ 7 ന് ഇന്ത്യയിൽ മോട്ടോ ജി82 5ജി പുറത്തിറങ്ങും; വിലയും പ്രത്യേകതയും

By Web Team  |  First Published Jun 4, 2022, 11:13 PM IST

ഫോൺ രാജ്യത്ത് ഔദ്യോഗികമായി എത്തിയാലുടൻ ഫ്ലിപ്പ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, മറ്റ് പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയിൽ ഉപകരണം വാങ്ങാൻ ലഭ്യമാകും.
 


മോട്ടോ ജി82 5ജി ജൂൺ 7 ന് ഇന്ത്യയിൽ പുറത്തിറങ്ങും. ഒരു ടീസറിലൂടെയാണ് ഔദ്യോഗികമായി പുറത്തിറക്കുന്ന തീയതി മോട്ടറോള സ്ഥിരീകരിച്ചത്. അതേസമയം ഈ ഫോണിനായി ഒരു പ്രത്യേക ഫ്ലിപ്പ്കാർട്ട് മൈക്രോസൈറ്റും അവതരിപ്പിച്ചിട്ടുണ്ട്. ഫോണ്‍ പുറത്തിറങ്ങുന്നതിന് അനുബന്ധിച്ചുള്ള ഓഫറുകള്‍ ഇതില്‍ ലഭ്യമാകും. യൂറോപ്പിലാണ് മോട്ടോ ജി82 5ജി (Moto G82 5G) ആദ്യമായി പുറത്തിറങ്ങിയത്. 120ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഈ ഫോണിന്, 5,000എംഎഎച്ചാണ് ബാറ്ററി ലൈഫ്. സ്‌നാപ്ഡ്രാഗൺ 695 5ജി എസ്ഒസി ചിപ്പാണ് ഇതില്‍. 

ഇന്ത്യയിലെ മോട്ടോ ജി സീരീസിലെ  അടുത്ത  സ്മാർട്ട്‌ഫോണിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ച് മോട്ടറോള ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെയയാണ്. മോട്ടോ ജി82 5ജി  ലോഞ്ച് തീയതി ജൂൺ 7-നാണ്. ഫോൺ രാജ്യത്ത് ഔദ്യോഗികമായി എത്തിയാലുടൻ ഫ്ലിപ്പ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, മറ്റ് പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയിൽ ഉപകരണം വാങ്ങാൻ ലഭ്യമാകും.

Latest Videos

undefined

നേരത്തെ സൂചിപ്പിച്ചതുപോലെ, 5G സ്മാർട്ട്‌ഫോൺ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്, ഇതില്‍ ഫോണിന്‍റെ പ്രധാന സവിശേഷതകൾ വ്യക്തമാണ്. മൈക്രോസൈറ്റ് അനുസരിച്ച്, ഈ റൈഞ്ചിലുള്ള ഫോണില്‍  50 മെഗാപിക്സൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ക്യാമറ ഉള്‍പ്പെടുന്ന ആദ്യത്തെ ഫോണായിരിക്കും ഇത് എന്നാണ് പ്രധാന അവകാശവാദം.

മോട്ടറോള ഈ ഫോണിനായി ഒരു പ്രത്യേക ലോഞ്ച് ഇവന്റ് നടത്തുമോ എന്ന് ഇതുവരെ വ്യക്തമല്ല. ലോഞ്ച് ചെയ്യുന്ന സമയവും പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപന സമയത്തായിരിക്കും മോട്ടോ ജി82 5ജിയുടെ വില വെളിപ്പെടുത്തുക. ഈ ഫോണ്‍ യൂറോപ്പിൽ കഴിഞ്ഞ മാസമാണ് ആദ്യമായി അവതരിപ്പിച്ചത്, അവിടെ  മോട്ടോ ജി82 5ജി 6ജിബി റാം+ 128ജിബി സ്റ്റോറേജ് പതിപ്പിന്‍റെ  329.99 യൂറോയാണ് വില, അതായത് 26,500 രൂപ. രണ്ട് നിറങ്ങളിലാണ് ഫോൺ വരുന്നത്: മെറ്റിയോറൈറ്റ് ഗ്രേ, വൈറ്റ് ലില്ലി.

1,080x2,400 പിക്സൽ റെസല്യൂഷനുള്ള 6.6 ഇഞ്ച് ഫുൾ-എച്ച്ഡി + എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഈ ഫോണിന് ഉള്ളത്. ഡിസ്‌പ്ലേ 120 ഹെര്‍ട്സ് റിഫ്രഷ് നിരക്കിലുള്ള 402പിപിഐ പിക്‌സൽ സാന്ദ്രത സ്ക്രീനാണ് ഈ ഫോണില്‍ മോട്ടറോള വാഗ്ദാനം ചെയ്യുന്നത്. ആൻഡ്രോയിഡ് 12 ഒഎസില്‍ ഈ ഫോണ്‍ റൺ ചെയ്യുന്നു. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1ടിബിവരെ അപ്‌ഗ്രേഡ് ചെയ്യാവുന്ന 128GB ഇൻബിൽറ്റ് സ്റ്റോറേജാണ് ഈ ഫോണിനുള്ളത്.

ഫോട്ടോഗ്രാഫിക്കായി, മോട്ടറോള 50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഈ ഫോണിനുണ്ട്. 2-മെഗാപിക്സൽ മാക്രോ ക്യാമറയും 118-ഡിഗ്രി ഫീൽഡ്-ഓഫ്-വ്യൂ ഉള്ള 8-മെഗാപിക്സൽ അൾട്രാ-വൈഡ്- ആംഗിൾ ക്യാമറയും ഇതിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിൽ 16 മെഗാപിക്സൽ ക്യാമറയുണ്ട്.

click me!