Moto E32 : 90 ഹേര്‍ട്‌സ് ഡിസ്പ്ലേ, 5000 എംഎഎച്ച് ബാറ്ററി, സവിശേഷതകളോടെ മോട്ടോ ഇ32 വിപണിയിൽ; അറിയേണ്ടതെല്ലാം

By Web Team  |  First Published May 4, 2022, 4:29 PM IST

മോട്ടറോള ഫോണിന് സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ആയിരിക്കും ഉണ്ടായിരിക്കുക.


മോട്ടറോളയുടെ പുതിയ ഇ-സീരീസ് സ്മാര്‍ട്ട്ഫോണ്‍ യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കമ്പനിയുടെ പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണായി മോട്ടോ ഇ32 4G പുറത്തിറക്കി. ഇതൊരു ബഡ്ജറ്റ് ഓഫറാണെങ്കിലും, ഉയര്‍ന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേയും ബീഫി ബാറ്ററി പാക്കും ഉള്‍ക്കൊള്ളുന്നു. 6.5 ഇഞ്ച് ഐപിഎസ് എല്‍സിഡിയുമായാണ് മോട്ടറോള ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. സ്‌ക്രീനിന് 90 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റ് പിന്തുണയുള്ള എച്ച്ഡി+ റെസലൂഷന്‍ ഉണ്ട്. മുന്‍ ക്യാമറയ്ക്ക് മുകളിലെ മധ്യഭാഗത്ത് ഒരു പഞ്ച് കട്ട്ഔട്ട് ഉണ്ട്. ഇതൊരു ഐപിഎസ് എല്‍സിഡി ആയതിനാല്‍, ഫോണിന് ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉണ്ടായിരിക്കില്ല. മോട്ടറോള ഫോണിന് സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ആയിരിക്കും ഉണ്ടായിരിക്കുക.

ഹുഡിന് കീഴില്‍, ഒരു Unisoc T606 SoC ഉണ്ട്. ഇത് 4 ജിബി റാമിനൊപ്പം 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു. മൈക്രോ എസ്ഡി കാര്‍ഡ് വഴി 1 ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കുന്നതിനുള്ള പിന്തുണയുണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ഇ32 പായ്ക്ക് ചെയ്യുന്നത്. ഉപകരണം 18 വാട്‌സ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. എന്നാലും, ഫോണിനൊപ്പം നിങ്ങള്‍ക്ക് 10 വാട്‌സ് ചാര്‍ജിംഗ് ബ്രിക്ക് ലഭിക്കും. പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമുണ്ട്. ഫോണിന് 16എംപി പ്രധാന ക്യാമറ സെന്‍സറും ഡെപ്ത്, മാക്രോ എന്നിവയ്ക്കായി രണ്ട് 2എംപി സെന്‍സറുകളും ഉണ്ട്. സെല്‍ഫികള്‍ക്കായി, ഫോണിന് 8 എംപി ഫ്രണ്ട് ക്യാമറ സെന്‍സര്‍ ഉണ്ട്.

Latest Videos

ഫോണ്‍ 4G LTE, Wi-Fi 802.11 a/b/g/n, ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റി എന്നിവയെ പിന്തുണയ്ക്കുന്നു. ഇത് 3.5 എംഎം ഹെഡ്ഫോണ്‍ ജാക്കും യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടുമായി വരുന്നു. മോട്ടറോള മോട്ടോ ഇ32 64 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള ഒരൊറ്റ 4 ജിബി റാം ഓപ്ഷനുമായാണ് വരുന്നത്. ഇതിന്റെ വില ഏകദേശം 12,000 രൂപയാണ്. സ്ലേറ്റ് ഗ്രേ, മിസ്റ്റി സില്‍വര്‍ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഈ ഫോണ്‍ വരുന്നത്. ഇത് ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് നിലവില്‍ ഒരു വിവരവുമില്ല. എന്നാലും, ഈ വര്‍ഷം അവസാനത്തോടെ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

click me!