പരിഷ്‌കരിച്ച ഐഫോണ്‍ എക്‌സ് ലേലം 70 ലക്ഷം കടന്നു, സംഗതി ഇ-ബേയില്‍!

By Web Team  |  First Published Nov 8, 2021, 7:57 PM IST


മോഡിഫൈ ചെയ്ത ഐഫോൺ എക്സ് ലേലം  70 ലക്ഷം കടന്നു. കെന്‍ പിലോണല്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഈ സ്മാര്‍ട്ട്ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 


മോഡിഫൈ ചെയ്ത ഐഫോൺ എക്സ് ലേലം  70 ലക്ഷം കടന്നു. കെന്‍ പിലോണല്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഈ സ്മാര്‍ട്ട്ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇബേയില്‍, പ്രത്യേകം തയ്യാറാക്കിയ സ്മാര്‍ട്ട്ഫോണിന്റെ ലിസ്റ്റിംഗ് 'ലോകത്തിലെ ആദ്യത്തെ യുഎസ്ബി-സി ഐഫോണ്‍ എന്നാണ്. തന്റെ ബ്ലോഗിലും ഒരു യൂട്യൂബ് വീഡിയോയിലും, റോബോട്ടിക്സ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ കെന്‍ പില്ലോണല്‍ ഈ പരിഷ്‌ക്കരണ പ്രക്രിയ വെളിപ്പെടുത്തിയിട്ടുണ്ട്. 

വളരെ സങ്കീര്‍ണ്ണമായ പ്രക്രിയയില്‍ യുഎസ്ബി-സി മുതല്‍ ലൈറ്റ്‌നിങ് പോര്‍ട്ട് വരെ ഉള്‍പ്പെട്ടിരുന്നു, തുടര്‍ന്ന് ടൈപ്പ്-സി ആണ്‍ എന്‍ഡ് ഒരു ഫീമെയ്ല്‍ പോര്‍ട്ടാക്കി മാറ്റുകയും ചെയ്തു. അവസാനമായി, ടൈപ്പ്-സി വഴി ചാര്‍ജിംഗ് സാധ്യമാക്കാന്‍ ഉപകരണം ഐഫോണ്‍ എക്‌സിനുള്ളില്‍ ഘടിപ്പിച്ചു. പരിഷ്‌ക്കരിച്ച കേബിള്‍ ഉപയോഗിച്ച്, പരിഷ്‌ക്കരിച്ച ആപ്പിള്‍ എക്സിന് ചാര്‍ജ് ചെയ്യാനും ഡാറ്റ കൈമാറ്റം ചെയ്യാനും കഴിയും.

Latest Videos

undefined

ഇന്ത്യയില്‍ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റുമായി എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക്, സബ്‌സിഡിക്കും നീക്കം

ഇതുവരെ, നൂറുകണക്കിന് ഉപഭോക്താക്കള്‍ സ്മാര്‍ട്ട്ഫോണിനായി ലേലം വിളിച്ചിട്ടുണ്ട്, ഏറ്റവും ഉയര്‍ന്നത് 100,100 ഡോളറാണ് (ഏകദേശം 74 ലക്ഷത്തിലധികം രൂപ). ബിഡ്ഡുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 11 ആണ്. പില്ലൊണലിന്റെ 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ, ആദ്യം മുതല്‍, ആശയം മുതല്‍ യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് ഉപയോഗിച്ച് ഇഷ്ടാനുസൃത ഐഫോണ്‍ എക്‌സ് രൂപകല്‍പന ചെയ്യുന്നതുവരെയുള്ള സമ്പൂര്‍ണ്ണ പ്രോജക്റ്റ് കാണിക്കുന്നു.

ഇന്ത്യയില്‍ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റുമായി എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക്, സബ്‌സിഡിക്കും നീക്കം

പരിഷ്‌കരിച്ച ആപ്പിള്‍ ഐഫോണ്‍ 64ജിബി സ്റ്റോറേജ് പായ്ക്ക് ചെയ്യുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നവംബര്‍ 2 ന് 3,500 ഡോളറിന് (ഏകദേശം 2,60,200 രൂപ) ലേലം ആരംഭിച്ചു. ബിഡ് നേടുന്ന ഉപഭോക്താവിന് കസ്റ്റമൈസ് ചെയ്ത ഐഫോണ്‍ എക്‌സ് സൗജന്യമായി ഡെലിവറി ലഭിക്കും. മാത്രമല്ല, സ്മാര്‍ട്ട്ഫോണ്‍ രൂപകല്‍പ്പന ചെയ്ത എഞ്ചിനീയര്‍ക്ക് ഈ തുക ലഭിക്കും.

click me!