6.3 ഇഞ്ചിന്‍റെ ഡിസ്‌പ്ലെയോടെയാണ് പിക്‌സല്‍ 9 വരിക എന്നാണ് സൂചന
ഗൂഗിള്‍ പുതിയ ഗാഡ്‌ജറ്റുകള്‍ അവതരിപ്പിക്കുന്ന 'മെയ്‌ഡ് ബൈ ഗൂഗിള്‍' ഇവന്‍റിനായി കാത്തിരിക്കുകയാണ് ടെക് ലോകം. പിക്‌സല്‍ 9 സിരീസിലെ നാല് സ്‌മാര്‍ട്ട്‌ഫോണുകളാണ് പുറത്തിറങ്ങാനിരിക്കുന്ന പ്രധാനികള്‍. ഇവയുടെ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും വിലയും നോക്കാം.
പിക്‌സല്‍ 9
undefined
6.3 ഇഞ്ചിന്‍റെ ഡിസ്‌പ്ലെയോടെയാണ് പിക്‌സല്‍ 9 വരിക എന്നാണ് സൂചന. നാല് നിറങ്ങളിലാവും ഫോണ്‍ എത്താനിട. മുന്‍ഗാമിയുടെ അതേ ക്യാമറ ഫീച്ചറുകളെ എന്നാല്‍ ഈ ഫോണിന് പ്രതീക്ഷിക്കേണ്ടതുള്ളൂ. പുതിയ ടെന്‍സര്‍ ജി4 ചിപ്പും 12 ജിബി വരെ ലഭ്യമാകുന്ന റാമും ഫോണിന് കരുത്തേകും എന്ന് പ്രതീക്ഷിക്കുന്നു. യുഎസ് വിപണിയില്‍ ഇന്ത്യന്‍ രൂപ 50,000 മുതലായിരിക്കും ഫോണിന് വില വരാന്‍ സാധ്യത.
പിക്‌സല്‍ 9 പ്രോ, പിക്‌സല്‍ 9 പ്രോ എക്‌സല്‍
ടെന്‍സര്‍ ജി4 എസ്ഒസി ചിപ്പും 16 ജിബി റാമുമാണ് ഈ മോഡലിന് വരിക എന്നാണ് സൂചന. പ്രോ മോഡലിന് 4,558 എംഎഎച്ച് ബാറ്ററിയും പ്രോ എക്‌സ്‌എല്ലിന് 4,942 എംഎഎച്ച് ബാറ്ററിയും പ്രതീക്ഷിക്കാം. പിക്‌സല്‍ 9 പ്രോയുടെ 128 ജിബി വേരിയന്‍റിന് ഒരു ലക്ഷം രൂപയായിരിക്കും വില എന്നാണ് യൂറോപ്യന്‍ റിപ്പോര്‍ട്ട്. ഇത് കൂടാതെ 256 ജിബി, 512 ജിബി വേരിയന്‍റുകളും പിക്‌സല്‍ 9 പ്രോയ്ക്കുണ്ടാകും.
പിക്സല്‍ 9 പ്രോ ഫോള്‍ഡ്
അതേസമയം 6.4 ഇഞ്ച് കവര്‍ ഡിസ്പ്ലെയില്‍ പ്രതീക്ഷിക്കുന്ന പിക്സല്‍ 9 പ്രോ ഫോള്‍ഡിന് 9 ഇഞ്ചായിരിക്കും ഇന്നര്‍ ഡിസ്പ്ലെ എന്നാണ് റിപ്പോര്‍ട്ട്. പിക്‌സല്‍ ഫോള്‍ഡിന്‍റെ പിന്‍ഗാമായി വരുന്ന ഈ മോഡലില്‍ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ് പ്രതീക്ഷിക്കുന്നു. 48 എംപി പ്രധാന ക്യാമറ, 10.5 എംപി അള്‍ട്രാ-വൈഡ്-ആംഗിള്‍, 10.8 എംപി ടെലിഫോട്ടോ എന്നിവയായിരിക്കും ഇതില്‍ ഉള്‍പ്പെടുക. 10 എംപിയുടെ സെല്‍ഫി ക്യാമറയായിരിക്കും മറ്റൊരു ആകര്‍ഷണം എന്നും പ്രതീക്ഷിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം