വിദ്യാര്‍ഥികള്‍ സ്‌മാർട്ട്ഫോണ്‍ ഉപയോഗിക്കണ്ട; വിലക്കി ലോസ് ആഞ്ചെലെസ് ഡിസ്ട്രിക്‌ട് എജ്യൂക്കേഷൻ ബോർഡ്

By Web TeamFirst Published Jun 25, 2024, 3:34 PM IST
Highlights

429000 വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് നിരോധനം നടത്തിയിരിക്കുന്നത്

സ്‌മാർട്ട്ഫോണുകളുടെ ഉപയോഗത്തിന്‍റെ ദൂഷ്യഫലങ്ങൾ തിരിച്ചറിഞ്ഞ് കർശന നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് ലോസ് ആഞ്ചെലെസ് യുണിഫൈഡ് സ്‌കൂൾ ഡിസ്ട്രിക്ട് എജ്യൂക്കേഷൻ ബോർഡ്. വിദ്യാർഥികളുടെ സ്മാർട്ട്ഫോൺ ഉപയോഗം നിരോധിച്ചിരിക്കുകയാണ് ബോർഡ്. 429000 വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് നിരോധനം. സ്മാർട്ട്ഫോൺ ഉപയോഗം വിദ്യാർഥികളിൽ വർധിക്കുന്നുവെന്നും ഈ സാഹചര്യം അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്നുമുള്ള നിഗമനത്തെ തുടർന്നാണ് തീരുമാനം. പഠനനിലവാരം തകർക്കുന്നുവെന്നും കണ്ടെത്തലിൽ പറയുന്നുണ്ട്.

വിദ്യാർഥികളുടെ സെൽഫോൺ ഉപയോഗവും സോഷ്യൽ മീഡിയ ഉപയോഗവും നിരോധിക്കുന്ന നയം 120 ദിവസത്തിനുള്ളിൽ രൂപീകരിക്കാനുള്ള പ്രമേയമാണ് യുഎസിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലാ സ്‌കൂൾ വിദ്യാഭ്യാസ ബോർഡ് പാസാക്കിയത്. 2025 ജനുവരി മുതൽ പുതിയ നയം നിലവിൽ വരും. 

Latest Videos

വിദ്യാർഥികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് തടയുന്നതിനുള്ള മുന്നറിയിപ്പുകളും സ്‌കൂളിൽ പ്രദർശിപ്പിക്കും. സ്‌കൂൾ സമയങ്ങളിൽ വിദ്യാർഥികളുടെ ഫോണുകൾ ലോക്കറുകളിൽ സൂക്ഷിക്കും. കുട്ടികളുടെ പ്രായം, ശാരീരിക പ്രയാസങ്ങൾ എന്നിവ പരിഗണിച്ച് ഇതിൽ ഇളവുകൾ ലഭിക്കുമെന്നാണ് സൂചന. ഇവയ്ക്ക് പിന്നാലെ വിദ്യാർഥികളുടെ സോഷ്യൽ മീഡിയാ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനും ലോസ് ആഞ്ചെലെസ് സ്‌കൂൾ അധികൃതർക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ട്. സ്മാർട്ട് വാച്ചുകളുടെ ഉപയോഗവും പുതിയ നയങ്ങൾക്ക് കീഴിൽ ഉൾപ്പെടും. ലോസ് ആഞ്ചെലെസിനെ കൂടാതെ ഫ്ലോറിഡ പോലെ മറ്റ് സ്‌കൂൾ വിദ്യാഭ്യാസ ബോർഡുകളും സ്മാർട്ട്‌ഫോണുകൾക്ക് നിരോധനം കൊണ്ടുവന്നിട്ടുണ്ടെന്നാണ് സൂചന. 

Read more: ഹാക്കർമാരെ സൂക്ഷിക്കുക, പണി വൈഫൈ വഴിയും വരും; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!