സ്മാര്‍ട്ട്‌ഫോണ്‍ ഡിസൈനുകള്‍ പരീക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്‍ജിയുടെ എക്‌സ്‌പ്ലോറര്‍ പ്രോജക്റ്റിന് കീഴിലുള്ള ആദ്യ ഫോണുകളില്‍ ഒന്നാണ് എല്‍ജി വിംഗ്. എല്‍ജി വിങ്ങിന്റെ പ്രത്യേകത സ്വിവല്‍ സ്‌ക്രീന്‍ ആണ്.
പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ എല്‍ജി വിങ്ങിന് ഇന്ത്യയില്‍ വന്‍ വിലക്കുറവ്. സ്മാര്‍ട്ട്‌ഫോണ്‍ 29,999 രൂപയ്ക്ക് ഫ്‌ലിപ്കാര്‍ട്ടില്‍ ഉടന്‍ ലഭ്യമാകും. 69,990 രൂപയ്ക്കു കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ഫോണ്‍ ആണിത്. എല്‍ജി സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ്സ് നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് വില കുറച്ചത്. എങ്കിലും, തിരഞ്ഞെടുത്ത ഹാന്‍ഡ്‌സെറ്റുകള്‍ക്കായി സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റുകള്‍ പുറത്തിറക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തു. മൂന്ന് പ്രധാന അപ്‌ഡേറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുള്ള ഹാന്‍ഡ്‌സെറ്റുകളില്‍ എല്‍ജി വിംഗും ഉള്‍പ്പെടുന്നു.
സ്മാര്‍ട്ട്‌ഫോണ്‍ ഡിസൈനുകള്‍ പരീക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്‍ജിയുടെ എക്‌സ്‌പ്ലോറര്‍ പ്രോജക്റ്റിന് കീഴിലുള്ള ആദ്യ ഫോണുകളില്‍ ഒന്നാണ് എല്‍ജി വിംഗ്. എല്‍ജി വിങ്ങിന്റെ പ്രത്യേകത സ്വിവല്‍ സ്‌ക്രീന്‍ ആണ്. ഫുള്‍ എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.8 ഇഞ്ച് പോള്‍ഡ് ഡിസ്‌പ്ലേയും 1: 15: 1 എന്ന അനുപാതത്തില്‍ 3.9 ഇഞ്ച് ചെറിയ ജിഒലെഡ് ഡിസ്‌പ്ലേയും ഫോണിന്റെ സവിശേഷതയാണ്. ലാന്‍ഡ്‌സ്‌കേപ്പ് ഓറിയന്റേഷനില്‍ വലിയ ഡിസ്‌പ്ലേ മാറുന്നു, പ്രകടനത്തിനായി, എല്‍ജി വിംഗ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 765 ജി പ്രോസസറില്‍ പ്രവര്‍ത്തിക്കുന്നു. ഒപ്പം 8 ജിബി റാമും 256 ജിബി വരെ ബില്‍റ്റ്ഇന്‍ സ്‌റ്റോറേജും നല്‍കും. മൈക്രോ എസ്ഡി കാര്‍ഡ് വഴി 2 ടിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജിനെയും ഇത് പിന്തുണയ്ക്കുന്നു. ഇത് ആന്‍ഡ്രോയിഡ് 10ല്‍ പ്രവര്‍ത്തിക്കുന്നു. ക്വിക്ക് ചാര്‍ജ് 4.0+ പിന്തുണയുള്ള 4,000 എംഎഎച്ച് ബാറ്ററിയും ഹാന്‍ഡ്‌സെറ്റിനുണ്ട്.
ഫോട്ടോഗ്രാഫി വിഭാഗത്തില്‍, എല്‍ജി വിംഗിന് സെല്‍ഫികള്‍ക്കായി 32 മെഗാപിക്‌സല്‍ പോപ്പ്അപ്പ് ക്യാമറയുണ്ട്. 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 13 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ആംഗിള്‍ സെന്‍സര്‍, 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് ഫോണിന്റെ പിന്നിലുള്ളത്. സജ്ജീകരണം ഒരു ജിംബല്‍ മോഷന്‍ ക്യാമറയെയും പിന്തുണയ്ക്കുന്നു. ചെറിയ സ്‌ക്രീന്‍ ഒരു ഹാന്‍ഡിലായും പ്രധാന ഡിസ്‌പ്ലേ വ്യൂഫൈന്‍ഡറായും ഉപയോഗിക്കാന്‍ മോഡ് അനുവദിക്കുന്നു. എല്‍ജി വിംഗ് സാംസങ് ഗാലക്‌സി എ 52, റിയല്‍മീ എക്‌സ് 7 പ്രോ 5 ജി, വിവോ വി 20 പ്രോ, തുടങ്ങിയ ഫോണുകളുമായാണ് മത്സരിക്കുന്നത്.