സോഫ്റ്റ്‌വെയറിന്റെ കാര്യത്തിൽ നിലവിലെ ലാപ്ടോപുകൾ പ്രവർത്തിക്കുന്നത് വിൻഡോസ് 11 ഒഎസ് തന്നെയായിരിക്കുമെന്നാണ് സൂചനകൾ. മറ്റ് ഫീച്ചറുകളൊന്നും ഇതുവരെ ലെനൊവൊ പുറത്തുവിട്ടിട്ടില്ല.
ബാഴ്സിലോന: ഒടുവിൽ സാങ്കേതിക ലോകത്തിന് മുന്നിൽ ട്രാൻസ്പെരന്റ് ഡിസ്പ്ലെയോടുകൂടിയ ലോകത്തിലെ ആദ്യ ലാപ്ടോപ് അവതരിപ്പിച്ച് ലെനൊവൊ. മൊബൈൽ വേൾഡ് കോൺഗ്രസിലാണ് ലൊനൊവൊ തിങ്ക്ബുക്ക് ട്രാൻസ്‌പെരന്റ് ഡിസ്പ്ലെ എന്ന മോഡൽ പരിചയപ്പെടുത്തിയത്.
17.3 ഇഞ്ചാണ് സ്ക്രീനിന്റെ സൈസ്. 55 ശതമാനം വരെയാണ് ട്രാൻസ്‍പെരൻസി. 720പി റെസൊലൂഷനോടുകൂടി വരുന്ന മൈക്രൊ എൽഇഡി സ്ക്രീനാണ് കമ്പനി നൽകിയിരിക്കുന്നത്. കീബോർഡിലും ട്രാന്‌സ്‌പെരന്റ് ഭാഗം നൽകിയിട്ടുണ്ട്.ഇതിനു പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ജെനറേറ്റഡ് കണ്ടന്റ് (എഐജിസി) സാങ്കേതികവിദ്യയും കൂട്ടിച്ചേർത്തിട്ടുണ്ട്. ആശയം എന്ന നിലയിലാണ് കമ്പനി ഇത് അവതരിപ്പിച്ചിരിക്കുന്നത്. ലാപ്ടോപ്പിന്റെ ചേസീസിൽ ക്യാമറ നല്കിയിട്ടുണ്ട്.
undefined
സോഫ്റ്റ്‌വെയറിന്റെ കാര്യത്തിൽ നിലവിലെ ലാപ്ടോപുകൾ പ്രവർത്തിക്കുന്നത് വിൻഡോസ് 11 ഒഎസ് തന്നെയായിരിക്കുമെന്നാണ് സൂചനകൾ. മറ്റ് ഫീച്ചറുകളൊന്നും ഇതുവരെ ലെനൊവൊ പുറത്തുവിട്ടിട്ടില്ല. ട്രാൻസ്പെരന്റായ കീബോർഡായത് കൊണ്ട് സ്കെച്ച് പാഡായും ഇത് ഉപയോഗിക്കാം. സാധാരണ കീബോർഡിൽ ടൈപ്പ് ചെയ്യുന്ന അനുഭവം ലഭിക്കില്ല എന്നതാണ് പ്രശ്നം.
മൈക്രൊ എൽഇഡി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തിങ്ക്ബുക്ക് ട്രാൻസ്‌പേരന്റ് ഡിസ്പ്ലെ തയാറാക്കിയിട്ടുള്ളതെന്ന് ലെനൊവൊ സ്ഥിരീകരിച്ചിട്ടുണ്ട്. ഇൻഡോർ, ഔട്ട്ഡോർ ഉപയോഗത്തിന് ഒരുപോലെ ഉപകരിക്കുന്നതാണ് ഡിസ്പ്ലെ.ഉപകരണത്തിന് ബെസൽ-ലെസ് ഡിസൈനാണ് ഉള്ളത്.
എന്തായാലും ട്രാൻസ്പെരെന്റ് ഡിസൈൻ എന്നുള്ള സങ്കൽപ്പം പുതിയതായി അല്ല അവതരിപ്പിക്കപ്പെടുന്നത്. ഇതിനു മുന്‌പും നിരവധി കൺസെപ്റ്റ് ഡിസൈനുകൾ കമ്പനികൾ സാങ്കേതിക ലോകത്തിന് മുന്നിലെത്തിച്ചിട്ടുണ്ട്. ഇനിയുള്ള നാളുകളിൽ ട്രാൻസ്പെരെന്റ് സ്ക്രീനുകളുള്ള നിരവധി ഉപകരണങ്ങൾ നമുക്ക് കാണാനാകും.
ആദ്യത്തെ ഫോൾഡബിൾ ലാപ്ടോപ് (തിങ്ക്പാഡ് എക്സ് 1 ഫോൾഡ്) പോലെയുള്ള കംപ്യൂട്ടിങ് ഉപകരണങ്ങൾ നേരത്തെ അവതരിപ്പിച്ചിട്ടുള്ളത് ലെനോവ തന്നെയാണ്. ടെക് ഷോകളിൽ ഇത്തരത്തിൽ ലെനോവ മുൻപും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.റോളബിൾ ലാപ്ടോപാണ് ലെനോവ കഴിഞ്ഞ വർഷം അവതരിപ്പിച്ചത്. എന്നാലതിന് ശേഷം ഈ ലാപ്ടോപ്പിനെ കുറിച്ചുള്ള ചർച്ചകളൊന്നും ഉണ്ടായിട്ടില്ല.
ജോജു ജോർജിന്‍റെ 'പണി' കഴിഞ്ഞു; ഇനി തീയറ്ററില്‍ കാണാം.!