ഈ മൂന്നിന്റെയും കൂട്ടത്തില്‍ ഏറ്റവും ചെലവേറിയതും ശക്തവുമായ ടാബ്‌ലെറ്റാണ് ലെനോവോ പാഡ് പ്രോ 2021. 5.8 മിമി, 485 ഗ്രാം ഭാരവുമുള്ള മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ടാബ്‌ലെറ്റാണിത്. ഒരു ഓപ്ഷണല്‍ കീബോര്‍ഡിനായി ടാബ്‌ലെറ്റിന്റെ ചുവടെ ഒരു പോഗോ പിന്‍ കണക്റ്റര്‍ ഉണ്ട്.
ലെനോവോ ഒരു പുതിയ ടാബ്‌ലെറ്റുകളുടെ ശ്രേണി അവതരിപ്പിച്ചു. ഹൈഎന്‍ഡ് ലെനോവോ പാഡ് പ്രോ 2021, മിഡ് റേഞ്ച് ലെനോവോ പാഡ് പ്ലസ് 11, താങ്ങാനാവുന്ന വിലയ്ക്ക് ലെനോവോ പാഡ് 11 എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ ടാബ്‌ലെറ്റുകളിലെല്ലാം തന്നെ സ്‌നാപ്ഡ്രാഗണ്‍ സോക്കുകളും വലിയ ബാറ്ററികളും ഉള്‍പ്പെടുന്നുവെന്നതാണ് വലിയ പ്രത്യേകത. കോവിഡിനെ തുടര്‍ന്ന് വീട്ടിലിരുന്നു ജോലി ചെയ്തവരെ ഉദ്ദേശിച്ചാണ് ഇവയുടെ പൊടുന്നനെയുള്ള രംഗപ്രവേശം.
ഈ മൂന്നിന്റെയും കൂട്ടത്തില്‍ ഏറ്റവും ചെലവേറിയതും ശക്തവുമായ ടാബ്‌ലെറ്റാണ് ലെനോവോ പാഡ് പ്രോ 2021. 5.8 മിമി, 485 ഗ്രാം ഭാരവുമുള്ള മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ടാബ്‌ലെറ്റാണിത്. ഒരു ഓപ്ഷണല്‍ കീബോര്‍ഡിനായി ടാബ്‌ലെറ്റിന്റെ ചുവടെ ഒരു പോഗോ പിന്‍ കണക്റ്റര്‍ ഉണ്ട്. മാത്രമല്ല, മൊത്തം 6 വാട്‌സ് ഔട്ട്പുട്ടും ഡോള്‍ബി അറ്റ്‌മോസ് പിന്തുണയുമുള്ള നാല് ജെബിഎല്‍ സ്പീക്കറുകള്‍ ഇതിന് ലഭിക്കുന്നു.
undefined
90 ഹെര്‍ട്‌സ് ഉയര്‍ന്ന റിഫ്രഷ് റേറ്റിനുള്ള സപ്പോര്‍ട്ടോടു കൂടി 11.5 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേ ഇതില്‍ അവതരിപ്പിക്കുന്നു. 2560-1600 പിക്‌സല്‍ റെസല്യൂഷനുള്ള ഡിസ്‌പ്ലേയ്ക്ക് വിശാലമായ ഡിസിഐപി 3 കളര്‍ സ്‌പേസ് ഉള്‍ക്കൊള്ളുന്നു. ഡോള്‍ബി വിഷന്‍, എച്ച്ഡിആര്‍ 10 എന്നിവയുമുണ്ട്. കൂടാതെ, പാഡ് പ്രോ 2021 ന് കരുത്ത് നല്‍കുന്നത് ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 870 ടീഇ ആണ്. 8 ജിബി എല്‍പിഡിഡിആര്‍ 5 റാമും 128 ജിബി യുഎഫ്എസ് 3.1 സ്‌റ്റോറേജും ഇതിനൊപ്പം ഉണ്ട്. 13 മെഗാപിക്‌സല്‍ പ്രൈമറി ഷൂട്ടറും 5 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ലെന്‍സും അടങ്ങുന്ന ഇരട്ട ക്യാമറ സജ്ജീകരണം ഇതിന് ലഭിക്കുന്നു. മുന്‍വശത്ത്, ടോഫ് ലെന്‍സുള്ള 8 മെഗാപിക്‌സല്‍ സെന്‍സറുമുണ്ട്. അവസാനമായി, 20 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 8600 എംഎഎച്ച് ബാറ്ററിയാണ് ലാപ്‌ടോപ്പിനെ പിന്തുണയ്ക്കുന്നത്. ഏകദേശം 25,500 രൂപയ്ക്ക് ഇത് വില്‍പ്പനയ്‌ക്കെത്തും.
ലൈനപ്പിലെ അടുത്ത ടാബ്‌ലെറ്റിനെ ലെനോവോ പാഡ് പ്ലസ് 11 എന്ന് വിളിക്കുന്നു. 11 ഇഞ്ച് ഡിസ്‌പ്ലേയില്‍ 60 ഹേര്‍ട്‌സ് സ്റ്റാന്‍ഡേര്‍ഡ് റിഫ്രഷ് റേറ്റ് ഇതിനുണ്ട്. ടോപ്പ് മോഡലിനെപ്പോലെ, ഈ വേരിയന്റിനും ക്വാഡ് സ്പീക്കര്‍ സജ്ജീകരണവും ലഭിക്കുന്നു. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 750 ജി സോസി, 6 ജിബി വരെ റാമും 128 ജിബി സ്‌റ്റോറേജും നല്‍കിയിരിക്കുന്നു. ഒപ്റ്റിക്‌സിന്റെ കാര്യത്തില്‍, ലെനോവോ പാഡ് പ്ലസ് 11 ന്റെ പിന്നില്‍ 13 മെഗാപിക്‌സല്‍ ക്യാമറയുണ്ട്, അതേസമയം 8 മെഗാപിക്‌സല്‍ സെന്‍സറാണ് മുന്‍വശത്ത് ടോഫ് ലെന്‍സുള്ളത്. ക്വാല്‍കോം ക്വിക്ക് ചാര്‍ജ് 3.0 പിന്തുണയ്ക്കുള്ള 7700 എംഎഎച്ച് ബാറ്ററിയാണ് ഇത് നല്‍കുന്നത്. ഏകദേശം 18,200 രൂപ പാഡ് പ്ലസ് 11 ന് വേണ്ടിവരും.
ഈ ശ്രേണിയിലെ ഏറ്റവും വിലകുറഞ്ഞ മോഡലാണ് ലെനോവോ പാഡ് 11. 2000-1200 പിക്‌സല്‍ റെസല്യൂഷനുള്ള 11 ഇഞ്ച് എല്‍സിഡി പാനലുമായി ഇത് വരുന്നു. ഇതിനൊപ്പം ക്വാഡ്‌സ്പീക്കര്‍ സജ്ജീകരണവും ഡോള്‍ബി അറ്റ്‌മോസ് പിന്തുണയും ഉണ്ട്. ക്യാമറ സജ്ജീകരണവും സമാനമാണ്, പിന്നില്‍ 13 മെഗാപിക്‌സല്‍ സെന്‍സറും 8 മെഗാപിക്‌സല്‍ ഷൂട്ടറും മുന്‍വശത്ത് ഒരു ടോഫ് സെന്‍സറും ഉണ്ട്. ഈ ടാബ്‌ലെറ്റിന് കരുത്ത് പകരുന്നത് സ്‌നാപ്ഡ്രാഗണ്‍ 662 ടീഇ, ഒപ്പം 4 ജിബി റാമും 64 ജിബി ഓണ്‍ബോര്‍ഡ് സ്‌റ്റോറേജുമാണ്. വിപുലീകരണത്തിനായി ഒരു മൈക്രോ എസ്ഡി സ്ലോട്ട് ഉണ്ട്. മാത്രമല്ല, ക്വാല്‍കോം ക്വിക്ക് ചാര്‍ജ് 3.0 പിന്തുണയ്ക്കുള്ള വലിയ 7700 എംഎഎച്ച് ബാറ്ററിയും ഇതിന് ലഭിക്കുന്നു. ലെനോവോ പാഡ് 11 ന്റെ വില ഏകദേശം 12500 രൂപയാണ്.