'ഏറ്റവും കരുത്തന്‍'; ഇന്ത്യയിലെ ആദ്യ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 സ്മാർട്ട്ഫോൺ, ഐക്യൂ 12 അടുത്ത മാസം

By Web Team  |  First Published Oct 25, 2023, 8:41 PM IST

ചൊവ്വാഴ്ച സ്നാപ്ഡ്രാഗണ്‍ സമ്മിറ്റില്‍ വച്ചാണ് സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്പ് അവതരിപ്പിച്ചത്.


ക്വാല്‍കോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്പില്‍ ഒരുങ്ങുന്ന iQOO 12 ഉടന്‍ ഇന്ത്യന്‍ വിപണിയിലേക്ക്. കമ്പനിയുടെ ഇന്ത്യന്‍ സിഇഒ നിപുണ്‍ മൗര്യയാണ് എക്‌സിലൂടെ പ്രഖ്യാപനം നടത്തിയത്. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 കരുത്തില്‍ ഒരുക്കി ഇന്ത്യയിലെത്തുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണായിരിക്കും iQOO 12 എന്ന് നിപുണ്‍ അവകാശപ്പെട്ടു.

ഇന്ത്യന്‍ വിപണിയില്‍ എന്ന് അവതരിപ്പിക്കുമെന്ന കൃത്യമായ വിവരം കമ്പനി അറിയിച്ചിട്ടില്ല. ചൈനയില്‍ നവംബര്‍ ഏഴിനാണ് iQOO 12 ലോഞ്ച് ചെയ്യുന്നത്. തുടര്‍ന്നുള്ള ആഴ്ചകളില്‍ തന്നെ iQOO 12ന്റെ ആഗോള ലോഞ്ചിംഗ് ഉണ്ടാകുമെന്നാണ് സൂചനകള്‍. മോഡലിന്റെ മറ്റ് പ്രധാന ഫീച്ചറുകള്‍ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാല്‍ അമോലെഡ് ഡിസ്പ്ലേ സഹിതം, 2കെ റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റുമായിട്ടാണ് മോഡല്‍ വിപണിയില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 5000 എംഎഎച്ച് ബാറ്ററി, 200W ഫാസ്റ്റ് ചാര്‍ജിംഗ്, അള്‍ട്രാസോണിക് ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ട്രിപ്പിള്‍ റിയര്‍ ക്യാമറ (50 എംപി ഓമ്നിവിഷന്‍ സെന്‍സര്‍, 50 എംപി വൈഡ് ആംഗിള്‍ ലെന്‍സ് ISOCELL JN1 സെന്‍സര്‍ സഹിതം, 64 എംപി സെന്‍സര്‍ 3X ഒപ്റ്റിക്കല്‍ സൂം) തുടങ്ങിയവയായിരിക്കും പ്രധാന പ്രത്യേതകളെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Latest Videos

undefined

ചൊവ്വാഴ്ച സ്നാപ്ഡ്രാഗണ്‍ സമ്മിറ്റില്‍ വച്ചാണ് സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്പ് അവതരിപ്പിച്ചത്. പിന്നാലെയാണ് പുതിയ പ്രൊസസറില്‍ ഒരുക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ വിവിധ കമ്പനികള്‍ പ്രഖ്യാപിച്ചത്. ഷവോമി 14 നാളെ ചൈനയില്‍ ലോഞ്ച് ചെയ്യും. ഇന്ത്യ അടക്കമുള്ള വിപണികളില്‍ ഷവോമി 14 എന്ന് എത്തുമെന്ന് കമ്പനി പ്രസിഡന്റ് അറിയിച്ചിട്ടില്ല. വണ്‍പ്ലസ്, ഒപ്പോ, വിവോ, റിയല്‍മി, റെഡ്മി, സാംസങ് തുടങ്ങിയവരും പുതിയ ചിപ്പിലെ സ്മാര്‍ട്ട്‌ഫോണുകളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ണര്‍-മാക്‌സ്‌വെല്‍ സഖ്യത്തിന്റെ സെഞ്ചുറിക്ക് പിന്നാലെ സാംപയുടെ വിക്കറ്റ് വേട്ട! ഓസീസിന് കൂറ്റന്‍ ജയം 
 

click me!