ആപ്പിളിന്‍റെ കൃത്യം ചേരുവ! കുറഞ്ഞ വില, കൂടുതല്‍ ഫീച്ചറുകള്‍; ഇന്ത്യന്‍ വിപണിയില്‍ തരംഗമാകാന്‍ ഐഫോണ്‍ എസ്ഇ 4

By Web Team  |  First Published Nov 8, 2024, 12:05 PM IST

ഐഫോണ്‍ എസ്ഇ 4 ഇന്ത്യക്കാരുടെ മനംകീഴടക്കും, അതിശയോക്തി പറയുന്നതല്ല, കാരണങ്ങളേറെ 


ദില്ലി: സ്‌മാര്‍ട്ട്ഫോണ്‍ വിപണിയില്‍ അതിശക്തമായ മത്സരം നടക്കുന്ന രാജ്യമാണ് ഇന്ത്യ. ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസങും, ഷവോമിയും ഒപ്പോയും വിവോയും വണ്‍പ്ലസും റിയല്‍മിയും അടക്കമുള്ള ചൈനീസ് ബ്രാന്‍ഡുകളും വാശിയേറിയ പോരാട്ടം കാഴ്ചവെക്കുന്ന ഇന്ത്യന്‍ സ്‌മാര്‍ട്ട്ഫോണ്‍ കച്ചവട രംഗത്ത് ആപ്പിള്‍ അവരുടെ അടുത്ത തലമുറ ബജറ്റ് ഫ്രണ്ട്‌ലിയുമായി കളംപിടിക്കാനൊരുങ്ങുകയാണ്. 

ആപ്പിള്‍ ഇതിന് മുമ്പ് എസ്ഇ സിരീസിലുള്ള സ്‌മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയത് 2022ലായിരുന്നു. ഐഫോണ്‍ എസ്ഇ 3 എന്നായിരുന്നു ഇതിന്‍റെ പേര്. അടുത്ത തലമുറ ഐഫോണ്‍ എസ്ഇ 4 അടുത്ത വര്‍ഷം (2025) വേനലോടെ ഇന്ത്യയിലും ആഗോള മാര്‍ക്കറ്റിലും ആപ്പിള്‍ അവതരിപ്പിക്കും എന്നാണ് സൂചന. 

Latest Videos

വലിയ 6.06 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലെയായിരിക്കും ഐഫോണ്‍ എസ്ഇ 4ന്‍റെ പ്രധാന സവിശേഷതകളിലൊന്ന്. എസ്ഇ 3യ്ക്ക് 4.7 ഇഞ്ച് വലിപ്പത്തിലുള്ള ഡിസ്‌പ്ലെ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഐഫോണ്‍ എസ്ഇ 4ലൂടെ ആപ്പിള്‍ കമ്പനിയുടെ സ്വന്തം 5ജി മോഡം ആദ്യമായി അവതരിപ്പിച്ചേക്കും. ക്വാല്‍കോമിന്‍റെ മോഡമായിരുന്നു ഐഫോണുകളില്‍ ഇതുവരെ ഉപയോഗിച്ചിരുന്നത്. ഐഫോണ്‍ എസ്ഇ 4ല്‍ ഫേസ് ഐഡി വരുമെന്നും ഐഫോണ്‍ 14ന്‍റെ ബോഡി തന്നെയാവും ഉപയോഗിക്കുക എന്നതുമാണ് മറ്റൊരു ലീക്ക്. ഐഫോണ്‍ എസ്ഇ 4ല്‍ ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ കമ്പനി തീരുമാനിച്ചാല്‍ അത് വിപണിയില്‍ ഫോണിന്‍റെ മാറ്റ് കൂട്ടും. 

ബജറ്റ് ഫ്രണ്ട്‌ലി ഐഫോണ്‍ എന്ന നിലയ്ക്ക് മുന്തിയ ഫീച്ചറുകളോടെ ഐഫോണ്‍ എസ്ഇ 4 വരുന്നത് ഇന്ത്യയില്‍ ആപ്പിള്‍ സ്മാര്‍ട്ട്ഫോണുകളുടെ വിപണി കൂടുതല്‍ കരുത്തുറ്റതാകാന്‍ കാരണമായേക്കും എന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. മുടക്കുന്ന പണത്തിന് അര്‍ഹമായ ഫീച്ചറുകള്‍ നല്‍കാന്‍ ഐഫോണ്‍ എസ്ഇ 4നാകും എന്ന പ്രതീക്ഷയാണ് ഇതിന് കാരണം. 

Read more: ഒന്നല്ല, രണ്ട്; റെഡ്‌മിയുടെ പുതിയ സ്‌മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ ഉടന്‍ ലോഞ്ച് ചെയ്യും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!