ആ ഐഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ പാടുപെടും; വില കൂടുമെന്ന് സൂചന

By Web Desk  |  First Published Dec 30, 2024, 1:38 PM IST

ഐഫോണ്‍ എസ്ഇ 4ന് ഐഫോണ്‍ എസ്‌ഇ 3യേക്കാള്‍ വില കൂടുമെന്ന് റിപ്പോര്‍ട്ട്


കാലിഫോര്‍ണിയ: ആപ്പിള്‍ കമ്പനി കയ്യിലൊതുങ്ങുന്ന സ്‌മാര്‍ട്ട്‌ഫോണുകള്‍ എന്ന നിലയ്ക്കാണ് എസ്ഇ സിരീസ് പുറത്തിറക്കാറ്. ആപ്പിളിന്‍റെ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍ എല്ലാവരുടെ കീശയ്ക്കും താങ്ങുന്നതല്ല എന്നതിനാല്‍ എസ്ഇ മോഡലുകള്‍ ഇറങ്ങാന്‍ കാത്തിരിക്കുന്നവരേറെ. ഈ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഐഫോണ്‍ എസ്ഇ 4 (നാലാം തലമുറ) വരാനിരിക്കുകയാണ്. എന്നാല്‍ ഐഫോണ്‍ എസ്ഇ മൂന്നാം തലമുറയേക്കാള്‍ വില എസ്‌ഇ 4ന് നല്‍കേണ്ടിവന്നേക്കാം എന്നാണ് പുതിയ റിപ്പോര്‍ട്ട്. 

ഐഫോണ്‍ എസ്ഇ4ന്‍റെ ബേസ് മോഡലിന് ഏകദേശം 42,000 രൂപയായിരിക്കും വില എന്നാണ് ആപ്പിള്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ ബ്ലോഗ് പോസ്റ്റ്. 2022ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ എസ്ഇ 3യ്ക്ക് ഏകദേശം 35,000 രൂപയായിരുന്നു 64 ജിബി ബേസ് മോഡലിന്‍റെ വില. 35,000 രൂപ തന്നെയായിരിക്കും ഐഫോണ്‍ എസ്ഇ4ന്‍റെയും തുടക്ക വില എന്ന സൂചന മുമ്പുണ്ടായിരുന്നു. 

Latest Videos

Read more: 48 എംപി ക്യാമറ, ഇതിപ്പോ ഐഫോണ്‍ 16ന് തന്നെ ഭീഷണിയാവുമല്ലോ; ഐഫോണ്‍ എസ്ഇ 4ന്‍റെ വിവരങ്ങള്‍ ലീക്കായി

ഇപ്പോള്‍ വരുന്ന അഭ്യൂഹങ്ങള്‍ ശക്തമെങ്കില്‍ എന്തുകൊണ്ടായിരിക്കും ഐഫോണ്‍ എസ്ഇ 4ന് ഇത്രയധികം വില വര്‍ധിക്കാന്‍ കാരണം? മിഡ്-റേഞ്ച് ഫോണെങ്കിലും 48 എംപി ക്യാമറ അടക്കം പ്രീമിയം തലത്തിലുള്ള ഫീച്ചറുകള്‍ ഐഫോണ്‍ എസ്ഇ 4ല്‍ ഉള്‍പ്പെടുത്തുന്നതാണ് വില കൂടാന്‍ ഇടയാക്കുക. ഐഫോണ്‍ 14ന്‍റെ അതേ ഡിസൈനിലാണ് ഐഫോണ്‍ എസ്ഇ 4 വരികയെന്നും ഇതിന് 6.1 ഇ‌ഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെയും എഐ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളാന്‍ കരുത്തുറ്റ എ18 ചിപ്പും ഉണ്ടാകുമെന്നും നേരത്തെ മുതല്‍ റിപ്പോര്‍ട്ടുകളുണ്ട്. ഐഫോണ്‍ 16ന് കരുത്ത് പകരുന്ന ചീപ്പാണ് എ18. 

ചരിത്രത്തിലാദ്യമായി ഫേസ് ഐഡി ഉള്‍പ്പെടുന്ന ഐഫോണ്‍ എസ്ഇ ഫോണ്‍, 48 മെഗാപിക്‌സലിന്‍റെ ഒറ്റ റീയര്‍ ക്യാമറ (എസ്ഇ 3ലുണ്ടായിരുന്നത് 12 എംപി ക്യാമറ), 12 എംപി സെല്‍ഫി ക്യാമറ, 3729 എംഎഎച്ച് ബാറ്ററി, യുഎസ്ബി-സി പോര്‍ട്ട് എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ വരാനിരിക്കുന്ന ഐഫോണ്‍ എസ്ഇ 4ല്‍ പ്രതീക്ഷിക്കാം. ഐഫോണ്‍ എസ്ഇ 4ല്‍ ഡിസൈനിലും ക്യാമറയിലും ചിപ്പിലും അടക്കം പ്രീമിയം ഫീച്ചറുകള്‍ കൊണ്ടുവരാനാണ് ആപ്പിള്‍ ശ്രമിക്കുന്നത്. 

Read more: അവസാന നിമിഷം പേര് മാറുമോ? ഐഫോൺ എസ്ഇ 4ന് മറ്റൊരു കൗതുകം കൂടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!