എതിരാളികള്‍ ജാഗ്രതൈ; ആപ്പിള്‍ ഫോള്‍ഡ‍ബിള്‍ വരുന്നു

By Web TeamFirst Published Jul 24, 2024, 10:47 AM IST
Highlights

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഫോള്‍ഡബിള്‍ ഐഫോണിനെ കുറിച്ച് അഭ്യൂഹങ്ങളുണ്ട്

കാലിഫോര്‍ണിയ: ഫ്ലിപ്-ഫോള്‍ഡ‍ബിള്‍ ഫോണ്‍  വിപണിയില്‍ പ്രമുഖ കമ്പനികളെല്ലാം തമ്മില്‍ കിടമത്സരം വന്നുകഴിഞ്ഞു. സാംസങും വണ്‍പ്ലസും വിവോയും ഷവോമിയുമെല്ലാം ഫോള്‍ഡബളില്‍ രംഗത്തെ കരുത്തരാണ്. മറ്റൊരു സ്‌മാര്‍ട്ട്ഫോണ്‍ ഭീമന്‍മാരായ ആപ്പിള്‍ എന്നായിരിക്കും ഫോള്‍ഡബിള്‍ ഐഫോണ്‍ പുറത്തിറക്കുക? 2026ല്‍ ഐഫോണ്‍ ഫ്ലിപ് പ്രതീക്ഷിക്കാം എന്നാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഫോള്‍ഡബിള്‍ ഐഫോണിനെ കുറിച്ച് അഭ്യൂഹങ്ങളുണ്ട്. ഒടുവില്‍ ആ സൂചനകള്‍ സത്യമാകുന്നു എന്നാണ് റിപ്പോര്‍ട്ട്. കന്നി ഫോള്‍ഡ‍ബിള്‍ ഐഫോണ്‍ 2026ല്‍ അവതരിക്കപ്പെടും എന്നാണ് ദി ഇന്‍ഫര്‍മേഷന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സാംസങ് ഗ്യാലക്‌സി സ്സെഡ് ഫ്ലിപ്പിന് സമാനമായിരിക്കും ഇതിന്‍റെ ഡിസൈന്‍ എന്ന് പറയപ്പെടുന്നു. സാംസങ് 2019ലാണ് ഈ ഫോണ്‍ ആദ്യമായി പുറത്തിറക്കിയത്. ഫോള്‍ഡബിള്‍ ഫോണിന്‍റെ ഭാഗങ്ങള്‍ നിര്‍മിക്കാനായി ആപ്പില്‍ ഏഷ്യന്‍ കമ്പനികളെ സമീപിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ഐഫോണ്‍ ഫ്ലിപ്പിന്‍റെ ഇന്‍റണല്‍ കോഡ് വി68 എന്നാണ്. 

Latest Videos

നിലവില്‍ ഐഫോണ്‍ 16 വരാനായി കാത്തിരിക്കുകയാണ് ഐഫോണ്‍ പ്രേമികള്‍. ഐഫോണ്‍ 16 സിരീസ് സെപ്റ്റംബറില്‍ ആപ്പിള്‍ അവതരിപ്പിക്കും. സെപ്റ്റംബറില്‍ തന്നെ ഐഫോണ്‍ 16 മോഡലുകളുടെ വില്‍പന തുടങ്ങാനാണ് സാധ്യത. നാല് മോഡലുകളാണ് പുതിയ ഐഫോണ്‍ 16 സിരീസിലുണ്ടാവുക. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയാണവ. ഐഫോണ്‍ 16 സിരീസിന് പുറമെ ഐപാഡും, ഐപാഡ് മിനി പ്ലസും, പുതിയ എയര്‍പോഡും പുറത്തിറങ്ങാനുണ്ട്.

Read more: ഓഫര്‍ 1.92 ലക്ഷം കോടി; എന്നിട്ടും ഗൂഗിളിനോട് നോ പറഞ്ഞ് ഇസ്രയേല്‍ സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പ്

ബജറ്റ് ഫ്രണ്ട്‌ലി വിഭാഗത്തില്‍പ്പെടുന്ന അടുത്ത ജനറേഷന്‍ ഐഫോണ്‍ എസ്‌ഇ മോഡലും ആപ്പിളിന്‍റെ മനസിലുണ്ട് എന്നാണ് സൂചന. 6.06 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെ, ടച്ച് ഐഡി സെന്‍സര്‍, ഫെയ്‌സ് ഐഡി സെന്‍സര്‍, ടൈപ്പ്-സി ചാര്‍ജര്‍, 48 മെഗാപിക്‌സലിന്‍റെ പിന്‍ക്യാമറ എന്നിവയും ഐഫോണ്‍ എസ്‌ഇ4ന് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Read more: ഐഫോണ്‍ 16ല്‍ ഒതുങ്ങില്ല, വരുന്നു 48 എംപി ക്യാമറയോടെ കുറഞ്ഞ ബജറ്റിലൊരു മോഡല്‍; ഫീച്ചറുകള്‍ ലീക്കായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!