കൊലകൊമ്പനായി ഐഫോൺ 16, ഇന്ത്യയില്‍ 5ജി സ്‌പീഡ് കൂടുതലുള്ള ഫോണ്‍; ഗ്യാലക്‌സി എസ്24 വീണു

By Web Team  |  First Published Nov 19, 2024, 10:10 AM IST

ഗ്യാലക്‌സി എസ്24 തലകുനിച്ചു, ഇന്ത്യയില്‍ 5ജി സ്‌പീഡ് കൂടുതൽ ഐഫോൺ 16ല്‍, ആഗോളതലത്തിലും ആപ്പിളിന്‍റെ പടയോട്ടം


ദില്ലി: ഇന്ത്യയിൽ 5ജിയ്ക്ക് ഏറ്റവും വേഗത ആപ്പിളിന്‍റെ ഐഫോൺ 16നാണെന്ന് റിപ്പോർട്ട്. സാംസങിന്‍റെ ഗ്യാലക്‌സി എസ്24നെ പിന്തള്ളിയാണ് ഐഫോണ്‍ 16 ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഫിലിപ്പീൻസ് ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും ഐഫോൺ 16 മോഡലുകൾ ഗ്യാലക്‌സി എസ്24 സീരിസിനേക്കാൾ 5ജി സ്‌പീഡ് ഉപയോക്താക്കള്‍ക്ക് നൽകുന്നുണ്ടെന്ന് Ooklaയുടെ റിപ്പോർട്ട് പറയുന്നു.

ഐഫോണ്‍ 16, 5ജി സ്‌പീഡിൽ മുന്നിൽ നില്‍ക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ, തായ്‌വാന്‍, ബെൽജിയം, ഫ്രാൻസ്, ജർമനി അടക്കമുണ്ട്. ഐഫോൺ 16 മോഡലുകൾ ഇന്ത്യയില്‍ ഏറ്റവും മികച്ച 5ജി സ്പീഡ് പ്രദാനം ചെയ്യുന്നതായാണ് റിപ്പോർട്ട്. 5ജിയുടെ കാര്യത്തിൽ ആപ്പിളിന്‍റെ മുൻഗാമികളെയും പ്രധാനപ്പെട്ട ആൻഡ്രോയ്‌ഡ് എതിരാളികളെയും ഐഫോൺ 16 സിരീസിലെ മോഡലുകൾ മറികടന്നുവെന്ന് റിപ്പോ‍‍‌‍ർട്ടില്‍ വിശദീകരിക്കുന്നു. Ooklaയുടെ ഏറ്റവും പുതിയ പഠന റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ഐഫോൺ 16 പുറത്തിറങ്ങിയതിന് ശേഷമുള്ള ഇന്‍റര്‍നെറ്റ് സ്പീഡ് ടെസ്റ്റ് ഡാറ്റകള്‍ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 

Latest Videos

undefined

ഇന്ത്യ ഉൾപ്പെടെയുള്ള 11 രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റകളാണ് സ്പീഡ് ടെസ്റ്റിൽ വിശകലനം ചെയ്യപ്പെട്ടത്. സെപ്റ്റംബർ 20നും ഒക്ടോബർ 2നും ഇടയിലുള്ള ഇന്‍റർനെറ്റ് സ്പീഡ് ടെസ്റ്റുകളിൽ നിന്നുള്ള ഡാറ്റകളാണ് വിശകലനം ചെയ്തത്. Ooklaയുടെ റിപ്പോർട്ട് അനുസരിച്ച് ഐഫോൺ 16 സിരീസിലെ എല്ലാ മോഡലുകളും 5ജി ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യുന്നതിനും അപ്‌ലോഡ് ചെയ്യുന്നതിനും ഇന്ത്യയിൽ മികച്ച വേഗത നിലവില്‍ വാഗ്ദാനം ചെയ്യുന്നു. സാംസങ് ഗാലക്‌സി എസ് 24 സിരീസ് മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വേഗത കൂടുതല്‍ മെച്ചപ്പെട്ടതാണ് എന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. 

ഏറ്റവും പുതിയ ഐഫോൺ 16 സിരീസിൽ ഉപയോഗിക്കുന്ന സ്നാപ്ഡ്രോഗൺ X75 5ജി മോഡം വഴിയാണ് ഇത് സാധ്യമാക്കിയതെന്നാണ് Ooklaയുടെ റിപ്പോർ‌ട്ട് പറയുന്നത്. ഈ മീഡിയൻ സ്പീഡ് കണക്കുകൂട്ടലുകൾ Snapdragon 8 Gen 3-യിലുള്ള Galaxy S24 Ultra, Exynos2400-പവർ ബേസ് മോഡലുകളേക്കാൾ ഐഫോൺ 16 മികച്ചുനിൽക്കുന്നു എന്ന് സൂചിപ്പിക്കുന്നു. ഐഫോൺ 16 സിരീസിന്‍റെ അതേ മോഡം തന്നെയാണ് സ്‌നാപ്ഡ്രാഗൺ 8 ജെൻ 3-യിലും ഉപയോഗിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Read more: ആപ്പിള്‍ സ്വയം കുത്തുന്ന കുഴിയോ; ഐഫോണ്‍ എസ്ഇ 4 വന്നാല്‍ പിന്നെന്തിന് ഐഫോണ്‍ 16 വാങ്ങണം!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!