ആരംഭിക്കലാമാ; ഐഫോണ്‍ 16 സിരീസ് പ്രീ-ഓര്‍ഡര്‍ തുടങ്ങി, ഓഫറോടെ വാങ്ങാം, നോ-കോസ്റ്റ് ഇഎംഐയും!

By Web TeamFirst Published Sep 13, 2024, 5:33 PM IST
Highlights

5,000 രൂപ ഇന്‍സ്റ്റന്‍റ് ക്യാഷ്‌ബാക്ക്, ട്രേഡ്-ഇന്‍ സൗകര്യം വഴി 37,900 രൂപ വരെ ലാഭിക്കാനും അവസരം

ദില്ലി: നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ഐഫോണ്‍ 16 സിരീസിന്‍റെ പ്രീ-ഓര്‍ഡര്‍ ഇന്ത്യയിലും ആരംഭിച്ചു. ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 5.30നാണ് ബുക്കിംഗ് ആപ്പിള്‍ സ്റ്റോറില്‍ ആരംഭിച്ചത്. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ സ്‌മാര്‍ട്ട്ഫോണുകളാണ് ഈ സിരീസിലുള്ളത്. ആപ്പിളിന്‍റെ സ്വന്തം എഐയായ ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകളുള്ള സ്‌മാര്‍ട്ട്ഫോണുകളാണിത്. 

Latest Videos

തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാര്‍ഡുകള്‍ക്ക് ഇന്‍സ്റ്റന്‍റ് ക്യാഷ്ബാക്കും നോണ്‍-ഇന്‍ററെസ്റ്റ് ഇഎംഐയും (നോ-കോസ്റ്റ് ഇഎംഐ) ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മൂന്ന്, ആറ് എന്നിങ്ങനെ മാസക്കാലത്തേക്കാണ് ഇഎംഐ പരിധി. ആക്സിസ് ബാങ്ക്, ഐസിഐസിഐ തുടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാര്‍ഡുകള്‍ക്ക് 5,000 രൂപ ഇന്‍സ്റ്റന്‍റ് ക്യാഷ്‌ബാക്ക് എല്ലാ മോഡലുകളിലും ലഭ്യം. പഴയ ഐഫോണ്‍ മോഡലുകള്‍ എക്‌സ്‍ചേഞ്ച് ചെയ്ത് പുതിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാനാവുന്ന ട്രേഡ്-ഇന്‍ സൗകര്യവും ആപ്പിള്‍ ഒരുക്കിയിട്ടുണ്ട്. പഴയ ഐഫോണുകള്‍ എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ 37,900 രൂപ വരെ ഇത്തരത്തില്‍ ലാഭിക്കാം എന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ മൂന്ന് മാസത്തേക്ക് ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി+, ആപ്പിള്‍ ആര്‍ക്കേഡ് എന്നിവയുടെ സൗജന്യ സബ്‌ക്രിപ്ഷനും ആപ്പിള്‍ ഐഫോണ്‍ 16 സിരീസിനൊപ്പം നല്‍കുന്നു. 

ഐഫോണ്‍ 16 സിരീസ്: ഇന്ത്യയിലെ വില

ഐഫോണ്‍ 16

128 ജിബി സ്റ്റോറേജ്: 79,900 രൂപ
256 ജിബി സ്റ്റോറേജ്: 89,900 രൂപ
512 ജിബി സ്റ്റോറേജ്: 109,900 രൂപ

ഐഫോണ്‍ 16 പ്ലസ്

128 ജിബി സ്റ്റോറേജ്: 89,900 രൂപ
256 ജിബി സ്റ്റോറേജ്: 99,900 രൂപ
512 ജിബി സ്റ്റോറേജ്: 119,900 രൂപ

ഐഫോണ്‍ 16 പ്രോ

128 ജിബി സ്റ്റോറേജ്: 119,900 രൂപ
256 ജിബി സ്റ്റോറേജ്: 129,900 രൂപ
512 ജിബി സ്റ്റോറേജ്: 149,900 രൂപ
1 ടിബി സ്റ്റോറേജ്: 169,900 രൂപ

ഐഫോണ്‍ 16 പ്രോ മാക്‌സ്

256 ജിബി സ്റ്റോറേജ്: 144,900 രൂപ
512 ജിബി സ്റ്റോറേജ്: 164,900 രൂപ
1 ടിബി സ്റ്റോറേജ്: 184,900 രൂപ

Read more: വമ്പിച്ച ആദായവില്‍പന; ഈ മോഡലുകളുടെ വില കുറച്ച് ആപ്പിള്‍, ഐഫോണുകള്‍ ചുളുവിലയ്ക്ക്!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!