ഐഫോണ്‍ 16 പ്രോ മോഡലുകള്‍ ട്രാക്ക് മാറ്റും; വലിയ ബാറ്ററിയും അതിവേഗ ചാര്‍ജറും വരാനിട

By Web Team  |  First Published Aug 6, 2024, 9:45 AM IST

ഐഫോണ്‍ 16 പ്രോ മോഡലുകളില്‍ വലിയ ബാറ്ററി കപ്പാസിറ്റിയുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്


കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസ് ഇറങ്ങാനായി കാത്തിരിക്കുകയാണ് ഐഫോണ്‍ പ്രേമികള്‍. ഏറ്റവും പുതിയ ഐഫോണ്‍ മോഡലുകളില്‍ എഐ അടക്കമുള്ള നവീനമായ സാങ്കേതികവിദ്യകളാണ് പ്രതീക്ഷിക്കുന്നത്. ഇതിലൊന്നും ഒതുങ്ങില്ല ഐഫോണ്‍ 16 സിരീസിലെ സര്‍പ്രൈസുകള്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഐഫോണ്‍ 16 പ്രോ മോഡലുകളില്‍ മുന്‍ മോഡലുകളെ അപേക്ഷിച്ച് കൂടുതല്‍ വലിയ ബാറ്ററിയുണ്ടാകും എന്നതാണ് ഒരു സൂചനയെന്ന് ഗാഡ്‌ജറ്റ്സ് 360 റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഐഫോണ്‍ 16 വേരിയന്‍റുകളുടെ ബാറ്ററി കപ്പാസിറ്റി എത്ര വീതമാകും എന്ന് ആപ്പിള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

ഐഫോണ്‍ 16 പ്രോ മോഡലുകളില്‍ വലിയ ബാറ്ററി കപ്പാസിറ്റിയുണ്ടാകും എന്നാണ് ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്ബോയിലെ ഒരു പോസ്റ്റിലുള്ളത്. ഐഫോണ്‍ 16 പ്രോയില്‍ 3,577 എംഎഎച്ച് ബാറ്ററിയും ടോപ് എന്‍ഡ് വേരിയന്‍റായ ഐഫോണ്‍ 16 പ്രോ മാക്‌സില്‍ 4,676 എംഎഎച്ച് ബാറ്ററിയുമാണ് ഉണ്ടാവുക എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഐഫോണ്‍ 15 പ്രോയില്‍ 3,274 ഉം, ഐഫോണ്‍ 15 പ്രോ മാക്‌സില്‍ 4,441 എംഎഎച്ച് ബാറ്ററിയുമാണുള്ളത്. ഈ സൂചനകള്‍ സത്യമെങ്കില്‍ പ്രോ മോഡലില്‍ ഒന്‍പത് ശതമാനവും പ്രോ മാക്‌സ് മോഡലില്‍ അഞ്ച് ശതമാനത്തിന്‍റെയും ബാറ്ററി കപ്പാസിറ്റി വര്‍ധനവാണ് വരിക. ഇതിന് പുറമെ കൂടുതല്‍ വേഗത്തിലുള്ള ചാര്‍ജിംഗും ഐഫോണ്‍ 16 പ്രോ മോഡലുകളില്‍ പ്രതീക്ഷിക്കുന്നു. ഐഫോണ്‍ 15 സിരീസിലെ എല്ലാ മോഡലുകളിലും 20 വാട്ട്‌സിന്‍റെ ചാര്‍ജറാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് മോഡലുകളില്‍ 40 വാട്ട്‌സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജര്‍ വരുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

Latest Videos

undefined

ഐഫോണ്‍ 16 സിരീസ് ഈ സെപ്റ്റംബര്‍ മാസം പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയാണ് ഈ സിരീസിലെ മോഡലുകള്‍. 

Read more: ബിഎസ്എൻഎൽ 5ജി ആദ്യമെത്തുക ഇവിടങ്ങളിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!