'ഗ്ലോടൈം' ഇവന്‍റിനിടെ കമ്പനി ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവ പുറത്തിറക്കുകയായിരുന്നു
ദില്ലി: ആപ്പിള്‍ ഇന്ത്യയിലെ ഐഫോൺ 16 പ്രോ മോഡലുകളുടെ വില ഗണ്യമായി കുറച്ചു. മുന്‍ മോഡലുകളെ അപേക്ഷിച്ച് അന്താരാഷ്ട്ര വിലകൾ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഇന്ത്യയിൽ ഐഫോൺ 16 പ്രോ (128GB) വില ഏകദേശം 1,19,900 മുതലാണ് ആരംഭിക്കുന്നത്. ഐഫോൺ 16 പ്രോ മാക്സിന്‍റെ (256GB) വില ₹1,44,900 ആണ്. കഴിഞ്ഞ വർഷത്തെ ഐഫോൺ 15 പ്രോയുടെ വിലകളെ അപേക്ഷിച്ച് ശ്രദ്ധേയമായ കുറവാണിത്.
ആപ്പിളിന്‍റെ സമീപകാല 'ഗ്ലോടൈം' ഇവന്‍റിനിടെ കമ്പനി അടിസ്ഥാന മോഡലുകള്‍ക്ക് പുറമെ ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവ പുറത്തിറക്കുകയായിരുന്നു. കൂടാതെ ആപ്പിളിന്‍റെ മുൻനിര ഫോണുകളിലേക്ക് വലിയ ഡിസ്‌പ്ലേകൾ, മെച്ചപ്പെടുത്തിയ ക്യാമറ സവിശേഷതകൾ, അത്യാധുനിക എഐ കഴിവുകൾ ഉൾപ്പെടെയുള്ള നിരവധി അപ്‌ഡേറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. ഐഫോൺ 16 പ്രോ മോഡലുകളിലെ മികച്ച അപ്‌ഗ്രേഡുകളിലൊന്ന് വലിയ ഡിസ്‌പ്ലേ വലുപ്പമാണ്. ഐഫോൺ 16 പ്രോയുടെ സ്ക്രീൻ വലുപ്പം 6.3 ഇഞ്ചാണ്. അതേസമയം ഐഫോൺ 16 പ്രോ മാക്‌സിന്റെ ഡിസ്പ്ലേ വലുപ്പം 6.9 ഇഞ്ചാണ്. രണ്ട് മോഡലുകളിലും കനം കുറഞ്ഞ ബെസലുകൾ ഫീച്ചർ ചെയ്യുന്നുണ്ട്.
undefined
ഐഫോൺ 16 പ്രോ സിരീസിലെ ക്യാമറ സാങ്കേതികവിദ്യയിലും ആപ്പിൾ കാര്യമായ മെച്ചപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ട്. രണ്ട് മോഡലുകളും ഇപ്പോൾ 5x ടെലിഫോട്ടോ ലെൻസുമായി വരുന്നുണ്ട്. ഇത് മുമ്പ് ഐഫോൺ 15 പ്രോ മാക്‌സിന് മാത്രമായിരുന്നുള്ളത്.
Read more: മടക്കാൻ കഴിയുമ്പോൾ അറിയിക്ക് എന്ന് സാംസങ്; ഐഫോൺ 16 സിരീസും കുക്കും 'എയറി'ലാണ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം